Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ന്യൂയോർക്കിൽ വൈസ്മെൻ ക്ലബുകളുടെ സംയുക്ത ക്രിസ്മസ്- പുതുവത്സാഘോഷങ്ങൾ വർണാഭമായി

ന്യൂയോർക്കിൽ വൈസ്മെൻ ക്ലബുകളുടെ സംയുക്ത ക്രിസ്മസ്- പുതുവത്സാഘോഷങ്ങൾ വർണാഭമായി

ഷോളി കുമ്പിളുവേലി

ന്യൂയോർക്ക്: ന്യൂയോർക്കിലെ ഫ്ളോറൽപാർക്ക്, ലോംഗ്ഐലന്റ്, വെസ്റ്റ്ചെസ്റ്റർ എന്നീ വൈസ് മെൻ ക്ലബുകളുടെ സംയുക്ത ക്രിസ്മസ്- പുതുവത്സരാഘോഷങ്ങൾ ഡിസംബർ 29-നു ശനിയാഴ്ച ടൈസൻ സെന്ററിൽ വച്ചു വിവിധ കലാപരിപാടികളോടെ നടത്തി. ഏഷ്യാനെറ്റ് യുഎസ്എ ചീഫും, മുതിർന്ന മാധ്യമപ്രവർത്തകനുമായ ഡോ. കൃഷ്ണ കിഷോർ മുഖ്യാതിഥിയായിരുന്നു.

അക്രമങ്ങളും, അസഹിഷ്ണുതയും, ദാരിദ്ര്യവും വളർന്നുവരുന്ന ഈ കാലഘട്ടത്തിൽ വൈസ്മെൻ ക്ലബുകൾ ലോകവ്യാപകമായി നടത്തിവരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ ശ്ശാഘനീയമാണെന്നു കൃഷ്ണ കിഷോർ അഭിപ്രായപ്പെട്ടു. മലേറിയ നിർമ്മാർജനം ഉൾപ്പടെയുള്ള വിവിധ പദ്ധതികളിൽ ന്യൂയോർക്കിലെ ക്ലബുകൾ നടത്തിവരുന്ന സേവനങ്ങളെ അദ്ദേഹം പ്രശംസിച്ചു. ഓഖിയും പ്രളയവുമൊക്കെ വന്നപ്പോഴും, ന്യൂയോർക്കിലെ വൈസ്മെൻ ക്ലബുകൾ കേരളത്തിനു നൽകിയ സേവനങ്ങൾ അഭിനന്ദനീയമാണെന്നും കൃഷ്ണ കിഷോർ പറഞ്ഞു.

റീജണൽ ഡയറര്ടർ മാത്യു ചാമക്കാലയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജോസഫ് കാഞ്ഞമല, ഡോ. അലക്സ് മാത്യു, ഷാജു സാം, വിവിധ ക്ലബ് പ്രസിഡന്റുമാരായ കോരസൺ വർഗീസ്, വർഗീസ് ലൂക്കോസ്, ഷോളി കുമ്പിളുവേലി തുടങ്ങിയവർ പ്രസംഗിച്ചു.

ഡോ. സാബു വർഗീസ്, ജിം ജോർജ്, വർഗീസ് ഗീവർഗീസ്, മോഹൻ ചിറമണ്ണിൽ, മേഴ്സി ലൂക്കോസ്, യോഹന്നാൻ ജേക്കബ്, ഷാറ്റി കാർത്തി, അലാന ജോൺ, ഷാജി സഖറിയ, ജേക്കബ് വർഗീസ്, ലീന ആലപ്പാട്ട്, ഷൈൻ, ലിൻസി തുടങ്ങിയവർ പരിപാടികൾക്കു നേതൃത്വം നൽകി.

ജോസ് ഞാറകുന്നേൽ എംസിയായി പരിപാടികൾ നിയന്ത്രിച്ചു. വിവിധ ക്ലബുകളിലെ അംഗങ്ങൾ നടത്തിയ കലാപരിപാടികൾ ഏവരുടേയും ശ്രദ്ധപിടിച്ചുപറ്റി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP