Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മലയാളി അസോസിയേഷൻ ഓഫ് ടാല്ലഹസി ക്രിസ്മസ് പുതുവത്സരാഘോഷങ്ങൾ വർണ്ണാഭമായി

മലയാളി അസോസിയേഷൻ ഓഫ് ടാല്ലഹസി ക്രിസ്മസ് പുതുവത്സരാഘോഷങ്ങൾ വർണ്ണാഭമായി

ജോയിച്ചൻ പുതുക്കുളം

ടാല്ലഹസി (ഫ്ളോറിഡ): ക്രിസ്മസ് പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ചു മലയാളി അസോസിയേഷൻ ഓഫ് ടാല്ലഹസി ഫോർട്ട്ബ്രെയ്ഡൻ കമ്മ്യൂണിറ്റി സെന്ററിൽ ജനുവരി 11 ന് ഗംഭീര ആഘോഷപരിപാടികൾ നടത്തി. അംഗങ്ങളുടെ കൂട്ടായ്മയോടെ നടത്തിയ അലങ്കാരം പരിപാടികൾക്ക് മാറ്റു നൽകി. മേരി റോബിൻസൺ, ലാലി ആൽബർട്ട് എന്നിവർ കുട്ടികളുമായി ചേർന്ന് കേക്ക് മുറിച്ചുകൊണ്ട് പരിപാടികൾ ഉദ്ഘാടനം ചെയ്തു .

മലയാളി അസ്സോസിയേഷനിലെ യുവതലമുറക്കാരായ ഫർസാൻ ഷിജു , വിശ്വനാഥ് നായർ എന്നിവർ ചേർന്ന് ക്രിസ്മസ് , പുതുവത്സരരാഘോഷങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചു അവലോകനം നടത്തി . അംഗങ്ങൾ ചേർന്നു ആലപിച്ച കരോൾ ഗാനങ്ങൾ പരിപാടികൾക്കു പകിട്ടേകി. ക്രിസ്റ്മസിന്റെ പരമ്പരാഗതമായ സമ്മാനം പങ്കിടൽ എല്ലാവരും ചേർന്നു നന്നായി ആസ്വദിച്ചു . വിവിധയിനം പരിപാടികളും വിജയശ്രീലാളിതർക്കായുള്ള സമ്മാനദാനവും ഏറെ ശ്രദ്ധ പിടിച്ചു പറ്റി .യുവതലമുറക്കാരായ ലക്ഷ്മി നാരായൺ , ഷില്പ ഷിജു , സ്നേഹ ഗിരി എന്നിവർ വിധി കർത്താക്കളായി പ്രവർത്തിച്ചു .വിഭവസമൃദ്ധമായ സ്നേഹവിരുന്നോടും , മലയാളി കുടുംബങ്ങൾ ചേർന്നു നടത്തിയ നൃത്ത ചുവടുകളോടെയും പരിപാടികൾക്ക് സമാപനം കുറിച്ചു .മലയാളീ അസോസിയേഷൻ പ്രസിഡന്റ് പ്രഷീൽ കളത്തിൽ , ഭാരവാഹികളായ നിദ ഫ്ലെമിയോൻ ,ശീതൾ കോട്ടായി , സോണിയ പ്രദീപ് , സുജിത് പോൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP