Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പള്ളിയുടെ അക്കൗണ്ടിൽ നിന്നും 80,0000 ഡോളർ മോഷ്ടിച്ച പാസ്റ്റർക്ക് 10 വർഷം ജയിൽ ശിക്ഷ

പള്ളിയുടെ അക്കൗണ്ടിൽ നിന്നും 80,0000 ഡോളർ മോഷ്ടിച്ച പാസ്റ്റർക്ക് 10 വർഷം ജയിൽ ശിക്ഷ

പി പി ചെറിയാൻ

ഹൂസ്റ്റൺ: ഹൂസ്റ്റൺ ഫസ്റ്റ് ബാപ്റ്റിസ്റ്റ് പാസ്റ്ററായിരുന്ന ജെറൽ ആൾട്ടിക്കിനെ (40) പള്ളിയുടെ അക്കൗണ്ടിൽ നിന്നും 800000 ഡോളർ മോഷ്ടിച്ച കുറ്റത്തിന് 10 വർഷത്തെ ജയിൽ ശിക്ഷ വിധിച്ചു,ഹാരിസ് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി കിം ഓഗ് ജൂൺ 11 തിങ്കളാഴ്ചയാണ് വിധി പ്രഖ്യാപിച്ചത്.

വിശ്വാസ സമൂഹത്തെ ശരിക്കും വഞ്ചിക്കുകയായിരുന്നു ജെറലെന്ന് അസിസ്റ്റന്റ് ഡിസ്ട്രിക്റ്റ് അറ്റോർണി ലസ്റ്റർ ബ്ലിസാർഡ് പറഞ്ഞു. ഇത് തീർത്തും നിരാശ ജനകമാണ് അദ്ദേഹം കൂട്ടിചേർത്തു.

ചർച്ച് മിഷൻ പാസ്റ്ററായിരുന്നു ജെറൽ, ഗ്രോസറി വാങ്ങുന്നതിനും, വിദേശ യാത്രക്കും, ലങ്കാസ്റ്റർ ബൈബിൾ കോളേജ് ഡോക്ടറൽ ഡിഗ്രി ട്യൂഷൻ ഫീസിനും പള്ളി അകൗണ്ടിൽ നിന്നും പണം ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു.

2011- 2017 വരെയുള്ള കാലഘട്ടത്തിലാണ് തട്ടിപ്പ് നടത്തിയിരുന്നതെന്ന് ഓഡിറ്റിങ്ങിൽ കണ്ടെത്തി. സംഖ്യ മോഷ്ടിച്ചതായി പാസറ്ററും സമ്മതിച്ചിരുന്നു. പൊലീസിന്റെ അന്വേഷണത്തോട് പാസ്റ്റർ പൂർണ്ണമായും സഹകരിച്ചിരുന്നു. എങ്ങനെയാണ് ഇത്രയും തുക ഫണ്ടിൽ നിന്നും മോഷ്ടിക്കുവാൻ കഴിഞ്ഞതെന്ന് വിശദീകരിക്കാൻ അറ്റോർണി ഓഫീസ് വിസമ്മതിച്ചു.

തന്റെ പ്രവർത്തികൊണ്ട് വിശ്വാസ സമൂഹത്തിനും കുടുംബാംഗങ്ങൾക്കും ഉണ്ടായ അപമാനത്തിന് മാപ്പ് ചോദിക്കുന്നതായും ശിക്ഷാ വിധിക്ക് ശേഷം പാസ്റ്റർ പറഞ്ഞു

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP