Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എച്ച് വൺ ബി വിസക്കാരുടെ പങ്കാളികൾക്കും ജോലി ചെയ്യാൻ അനുമതി; ജൂലൈ അഞ്ച് മുതൽ നടപ്പിൽ

എച്ച്  വൺ ബി വിസക്കാരുടെ പങ്കാളികൾക്കും ജോലി ചെയ്യാൻ അനുമതി; ജൂലൈ അഞ്ച് മുതൽ നടപ്പിൽ

ന്യൂയോർക്ക് : മലയാളികൾ ഉൾപ്പെട്ട ഇന്ത്യൻ കുടിയേറ്റക്കാർക്ക് ഏറെ പ്രയോജനം ചെയ്യുന്ന പുതിയൊരു മാറ്റം നിലവിൽ വരുന്നു. എച്ച് വൺ ബി വിസയിലെത്തുന്നവരുടെ ജീവിതപങ്കാളികൾക്കും അമേരിക്കയിൽ ജോലി ചെയ്യാൻ അനമതി നല്കുന്ന പുതിയ ഉത്തരവാണ് പുതിയ പ്രതീക്ഷ കൈവന്നിരിക്കുന്നത്. നിലവിൽ ഈ വിസക്കാരുടെ പങ്കാളികൾ സ്വന്തമായി വർക്ക് വിസ നേടിയിരുന്നുവെങ്കിൽ മാത്രമെ ഇവിടെ ജോലി ചെയ്യാൻ അനുമതി ഉണ്ടായിരുന്നുള്ളൂ.

എന്നാൽ പുതിയ അനുമതി എല്ലാ എച്ച് വൺ ബി വിസക്കാർക്കും ലഭ്യമാകില്ല. സ്റ്റെം വിഷയങ്ങളിൽ (സയൻസ്, ടെക്‌നേനാളജി, എൻജിനനീയറിങ്, മാത്തമാറ്റിക്‌സ്) എന്നിവയിൽ പ്രാഗത്ഭ്യമുള്ള എച്ച് വൺ ബി വിസക്കാരുടെ പങ്കാളികൾക്കാണ് ഈ സൗകര്യം ലഭ്യമാകുക. ഈ സൗകര്യം ആദ്യവർഷം 97,000 പേർക്ക് ഗുണകരമാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഭാവിയിൽ പ്രതിവർഷം 30,000 പേർക്കും ഇത് നേട്ടമാകും. പബ്ലിക് കൺസൽട്ടേഷനുശേഷം ജൂലൈ അഞ്ചുമുതൽ ഇത് നനടപ്പിലാക്കും.

വിദഗ്ധരായ വിദേശ ജോലിക്കാർക്ക് നൽകുന്ന താൽക്കാലിക വർക്ക് വിസയാണ് എച്ച് വൺ ബി. ബിരുദധാരികൾക്കാണ് സാധാരണയായി ഇത് നൽകാറുള്ളത്. എച്ച് വൺ ബി വിസ പ്രകാരം ഒരു വിദേശ ജോലിക്കാരനെ നിയമിക്കുന്നതിന് അയാൾക്ക് നിലവിലുള്ള നിരക്കിൽ ശമ്പളം കൊടുക്കാമെന്ന തെളിവോടെ തൊഴിലുടമ യു എസ് എമിഗ്രേഷന് അപേക്ഷ നൽകണം.
ഓരോ വർഷവും 85,000 പേർക്കാണ് ഈ വിസകൾ നൽകാറുള്ളത്. ഇതിൽ 65,000 വിസകളും ബിരുദധാരികൾക്കായിരിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP