Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇരട്ട പൗരത്വം തേടി ഒപ്പു ശേഖരണം ആരംഭിച്ചു

ഇരട്ട പൗരത്വം തേടി ഒപ്പു ശേഖരണം ആരംഭിച്ചു

ജോയിച്ചൻ പുതുക്കുളം

ന്യൂയോർക്ക്: അമേരിക്കയിലെ ഇന്ത്യൻ സമൂഹം അവരുടെ പുതിയ പ്രധാനമന്ത്രിയെ ആദരപൂർവ്വം വരവേൽക്കാൻ ഒരുങ്ങികഴിഞ്ഞു. നരേന്ദ്ര മോദിയുടെ ഈ ഹൃസ്വസന്ദർശനം ലോകം വളരെ ശ്രദ്ധാപൂർവ്വം ഉറ്റുനോക്കുന്നുണ്ട്.

ഈ അവസരത്തിൽ ലോകത്തിന്റെ വിവിധ കോണുകളിൽ കുടിയേറിപാർക്കുന്ന അനേകലക്ഷം ഭാരതീയരുടെ  ഒരു പ്രധാന പ്രശ്‌നം നരേന്ദ്ര മോദിയുടെ ശ്രദ്ധയിൽ കൊണ്ടുവരാനും അനേകവർഷങ്ങളായി ഇവർ കൊണ്ടുനടക്കുന്ന ആ സ്വപ്നം ഒരു യഥാർത്ഥ്യമാക്കി മാറ്റാനുമുള്ള പരിശ്രമത്തിലാണ് ചില സംഘടനകൾ. ഇരട്ട പൗരത്വം വേണമെന്നാവശ്യപ്പെട്ടുകൊണ്ട്  ഒരു ഓൺലൈൻ സിഗ്‌നേച്ചർ കാമ്പയിനുമായി കേരള വിഷൻ, പിന്റോ ഗ്ലോബൽ മീഡിയാ, ലിജോ ജോൺ  എന്നിവർ  സംയുക്തമായി   രംഗത്തെത്തിയിട്ടുണ്ട്.

അമേരിക്കൻ മലയാളികളെല്ലാം ഈ സംരംഭത്തിൽ സഹകരിക്കണമെന്നഭ്യർത്ഥിക്കുന്നതായി സംഘാടകർ അറിയിച്ചു. നിങ്ങളുടെ ഒപ്പ് രേഖെപ്പടുത്തുകയും സുഹൃത്തുകളെ ഇതിൽ പങ്കെടുപ്പിക്കാൻ പരിശ്രമിക്കുകയും ചെയ്യണമെന്നാണഅ ഇവരുടെ അഭ്യർത്ഥന.
കൂടുതൽ  വിവരങ്ങൾക്ക് : ഫിലിപ്പ് മാരേട്ട്  ([email protected]), ജോസ് പിന്റോ സ്റ്റീഫെൻ ([email protected]), ലിജോ ജോൺ ([email protected]). ഫിലിപ്പ് മാരേട്ട് അറിയിച്ചതാണിത്.
 

Please click on this link to sign this petition.

 



Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP