Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അമേരിക്കൻ സഞ്ചാരികൾക്കും വിസാ ഓൺ അറൈവൻ സംവിധാനം ഏർപ്പെടുത്തും; 30 ദിവസം വരെ ഇന്ത്യയിൽ തങ്ങാം

അമേരിക്കൻ സഞ്ചാരികൾക്കും വിസാ ഓൺ അറൈവൻ സംവിധാനം ഏർപ്പെടുത്തും; 30 ദിവസം വരെ ഇന്ത്യയിൽ തങ്ങാം

ന്യൂഡൽഹി: അമേരിക്കയിൽ നിന്നുള്ള സഞ്ചാരികൾക്കും ഇന്ത്യയിൽ വിസാ ഓൺ അറൈവൻ സംവിധാനം ഏർപ്പെടുത്താൻ ആലോചന. ഇതുസംബന്ധിച്ച പ്രഖ്യാപനം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎസ് സന്ദർശനത്തിനിടെ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. അമേരിക്കയിൽ നിന്നുള്ള യാത്രക്കാർക്ക് ഇന്ത്യയിൽ വിസാ ഓൺ അറൈവൽ ഏർപ്പെടുത്തുന്നതോടെ ഇന്ത്യൻ-അമേരിക്കക്കാർ, യുഎസ് ടൂറിസ്റ്റുകൾ, ബിസിനസുകാർ എന്നിവർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

സന്ദർശകർ വിമാനത്താവളത്തിലെത്തുമ്പോൾ തത്സമയം വിസാ ലഭ്യമാക്കുന്നതാണ് ഈ പദ്ധതി. പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദർശനം തുടങ്ങുന്ന സെപ്റ്റംബർ 26 നു മുമ്പ് ഈ പദ്ധതി സംബന്ധിച്ച നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനുള്ള തിരക്കിലാണ് ആഭ്യന്തര മന്ത്രലയവും ടൂറിസം മിനിസ്ട്രിയും.

ഇന്ത്യാ സന്ദർശനം ലക്ഷ്യമാക്കി ഇവിടെയെത്തുന്നതും ഇന്ത്യയിൽ താമസം ഇല്ലാത്തതോ ജോലി ഇല്ലാത്തതോ ആയ യുഎസ് പൗരന്മാർക്ക്  ഈ പദ്ധതിയുടെ പ്രയോജനം ലഭ്യമാക്കുമെന്നാണ് കരുതുന്നത്. പദ്ധതിയുടെ കീഴിൽ  30 ദിവസം വരെ ഇന്ത്യയിൽ തങ്ങാം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP