1 usd = 71.40 inr 1 gbp = 93.60 inr 1 eur = 78.90 inr 1 aed = 19.44 inr 1 sar = 19.03 inr 1 kwd = 235.10 inr

Jan / 2020
24
Friday

ഐ എൻ ഒ സി കേരള മിഷിഗൺ ചാപ്റ്റർ വി റ്റി ബലറാം ഉത്ഘാടനം ചെയ്യും

January 23, 2020

ഡിട്രോയിറ്റ്: ഐ എൻ ഒ സി കേരളയുടെ മിഷിഗൺ ചാപ്റ്ററിന്റെ ഉത്ഘാടനം ശ്രീ വി റ്റി ബലറാം എം എൽ എ ജനുവരി 24 ന് വൈകിട്ട് 7 മണിക്ക് നോവയിൽ നടക്കുന്ന സമ്മേളനത്തിൽ വെച്ച് നിർവ്വഹിക്കും. അതോടൊപ്പം നടക്കുന്ന 71ാം റിപ്പബ്ലിക്ക് ദിനാഘോഷത്തിൽ ഐ എൻ ഒ സി കേരളയുടെ ചെയർ...

ട്രംപിനെതിരെ കൂടുതൽ തെളിവുകൾ അവതരിപ്പിക്കാൻ അനുവദിക്കണമെന്ന പ്രമേയം തള്ളി; ഇംപീച്ച്മെന്റ് നീക്കത്തിന് സെനറ്റിൽ ഡമോക്രറ്റുകൾക്ക് ആദ്യ പരാജയം

January 23, 2020

വാഷിങ്ടൻ: പ്രസിഡന്റ് ട്രംപിനെ ഇംപീച്ച് ചെയ്യാനുള്ള നീക്കത്തിന് ഡമോക്രറ്റുകൾക്കു സെനറ്റിൽ ആദ്യ പരാജയം. ട്രംപിനെതിരെ കൂടുതൽ തെളിവുകൾ അവതരിപ്പിക്കാൻ അനുവദിക്കണമെന്ന പ്രമേയം സെനറ്റ് വോട്ടിനിട്ട് തള്ളി. 47 നെതിരെ 53 വോട്ടുകൾക്കാണു പ്രമേയം പരാജയപെട്ടത്. അത...

ജഡ്ജിയുടെ ഉത്തരവ് അവഗണിച്ച് ഇറാനിയൻ വിദ്യാർത്ഥിയെ നാടു കടത്തി

January 22, 2020

ബോസ്റ്റൺ: ബോസ്റ്റണിലെ നോർത്ത് ഈസ്റ്റേൺ യൂണിവേഴ്‌സിറ്റിയിലെ ഇറാനിയൻ വിദ്യാർത്ഥിക്ക് യു എസിലേക്കുള്ള പ്രവേശനം നിഷേധിക്കുകയും നാടുകടത്തുകയും ചെയ്തതായി ആരോപണം. ബോസ്റ്റൺ ലോഗൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വന്നിറങ്ങിയ ഇറാനിയൻ വിദ്യാർത്ഥി ഷഹാബ് ദെഗാനിയെ (24...

ഡെൽറ്റാ എയർലൈൻസ് ജീവനക്കാർക്ക് ബോണസായി വൻ തുക വാഗ്ദാനം ചെയ്ത് കമ്പനി; വീതിച്ച് നല്കുക 1.6 ബില്യൺ ഡോളർ; ഓരോ ജീവനക്കാർക്കും രണ്ട് മാസത്തെ ശമ്പളം ബോണസായി ലഭിക്കും

January 22, 2020

അറ്റ്ലാന്റാ: ഡെൽറ്റാ എയർലൈൻസ് ജീവനക്കാർക്ക് ബോണസായി വൻ തുക നൽകുന്നതിന് കമ്പനി തീരുമാനിച്ചതായി എയർലൈൻസ് വക്താവ് അറിയിച്ചു.ആകെയുള്ള 90,000 ജീവനക്കാർക്ക് 1.6 ബില്യൻ ഡോളറാണ് ബോണസായി വീതിച്ചു നൽകുക. ഓരോ ജീവനക്കാരന്റെയും വാർഷിക വരുമാനത്തിന്റെ 16.6 ശതമാനം (...

ചന്ദ്രനിൽ ആദ്യമായി കാലുകുത്തിയ ഇതിഹാസ നായകന് ഇന്ന് 90 വയസ്സ്

January 21, 2020

ന്യൂയോർക്ക്: ചന്ദ്രനിൽ ആദ്യമായി മനുഷ്യസ്പർശമേല്പിച്ച ഇതിഹാസ അമേരിക്കൻ ബഹിരാകാശയാത്രികനായ ബസ്സ് ആൽഡ്രിന് ഇന്ന് 90 വയസ്സ് തികയുന്നു.1969 ൽ ചന്ദ്രനിൽ ഇറങ്ങിയ ആദ്യത്തെ മനുഷ്യനായി ചരിത്രം സൃഷ്ടിച്ച അപ്പോളോ 11 ക്രൂവിൽ ഒരാളാണ് ആൽഡ്രിൻ. ആൽഡ്രിൻ, സഹ ക്രൂ അംഗം...

അമ്പത്തിയൊന്ന് ശതമാനം അമേരിക്കാർ ട്രംപിനെ സ്ഥാനഭ്രഷ്ടനാക്കണമെന്ന് പക്ഷകർ; സർവേ

January 21, 2020

വാഷിങ്ടൺ: യു എസ് സെനറ്റ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ തൽസ്ഥാനത്തു നിന്ന് നീക്കണമെന്ന് അമേരിക്കക്കാരിൽ ഭൂരിപക്ഷവും വിശ്വസിക്കുന്നതായി പുതിയ സർവേ റിപ്പോർട്ട്. ഇംപീച്ച്‌മെന്റ് വിചാരണയ്ക്കിടെ ട്രംപിനെ സ്ഥാനത്തു നിന്ന് നീക്കണമെന്ന് 51 ശതമാനം അമേരിക്കക്കാരു...

നാല് കുടുംബങ്ങളെ വെടിവെച്ചു കൊലപ്പെടുത്തിയ കൗമാരക്കാരൻ പിടിയിൽ

January 21, 2020

യൂട്ടാ: ഗ്രാന്റ്സ് വില്ലായിലെ ഒരു വീട്ടിൽ നാല് കുടുംബങ്ങൾ വെടിയേറ്റ് മരിക്കുകയും അഞ്ചാമനെ ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്ത കേസ്സിൽ കുടുംബത്തിലെ കൗമാരക്കാരനെ അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു. ജനുവരി 17 വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. വെടി...

ന്യൂജേഴ്സിയിൽ ആറ് വർഷം മുമ്പ് കാണാതായ മദ്ധ്യ വയസ്‌ക്കയുടെ മൃതദേഹം നദിയിൽ നിന്നും കണ്ടെടുത്തി

January 21, 2020

ന്യൂജേഴ്സി: 2014 ജനുവരി 17 ന് അപ്രത്യക്ഷമായ വനേസ്സാ സ്മോൾ വുഡിന്റെ (46) മൃതദേഹം നദിയിൽ മുങ്ങി കിടന്നിരുന്ന കാറിൽ നിന്നും കണ്ടെത്തിയതായി ജനുവരി 17 വെള്ളിയാഴ്ച ന്യൂജേഴ്സി പൊലീസ് വെളിപ്പെടുത്തി. മേപ്പിൽ ഷേയ്ഡിൽ മാമസിച്ചിരുന്ന സ്മോൾവുഡിന്റെ മൃതദേഹം ചെറി ...

ചൈനയിലെ കൊറോണ വൈറസ്: അമേരിക്കയിലെ മൂന്ന് വിമാനത്താവളങ്ങളിൽ യാത്രക്കാരെ പരിശോധിക്കുന്നു

January 21, 2020

ന്യൂയോർക്ക്: ചൈനയിൽ കൊറോണ വൈറസ് (2019-nCoV) പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് അമേരിക്കയിലെ മൂന്ന് പ്രധാന വിമാനത്താവളങ്ങളിൽ അപകടസാധ്യതയുള്ള യാത്രക്കാരെ പരിശോധനയ്ക്ക് വിധേയമാക്കുന്നു. ഇരുന്നൂറിലധികം കൊറോണ വൈറസ് കേസുകളും, കുറഞ്ഞത് മൂന്ന് മരണങ്ങളുമുണ്ടായത...

മാധ്യമപ്രവർത്തകയുടെ പ്രസംഗത്തിന് വിലക്കേർപ്പെടുത്തി ജോർജിയ സർവകലാശാല

January 20, 2020

ജോർജിയ:ജോർജിയയിലെ സത്തേൺ യൂണിവേഴ്സിറ്റിയിൽ പ്രസംഗിക്കാനെത്തിയ അന്താരാഷ്ട്ര മാധ്യമപ്രവർത്തകയും, ഫല്സതീൻ ജനതയ്ക്കു നേരെ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളുടെ പേരിൽ യിസ്രായേലി നു വിലക്കേർപ്പെടുത്താൻ ആഹ്വാനം ചെയ്യുന്ന ബി.ഡി.എസ് [ ബോയ്കോട്ട്, ഡൈവസ്റ്റ്, സാങ്ക...

ലോക ജനസംഖ്യയുടെ 60 ശതമാനത്തിൽ കൂടുതൽ സമ്പന്നരായ ശതകോടീശ്വരന്മാർ: ഓക്‌സ്ഫാം

January 20, 2020

കഴിഞ്ഞ ദശകത്തിൽ ലോകത്തെ ശതകോടീശ്വരന്മാർ ഇരട്ടിയായതായും ആഗോള ജനസംഖ്യയുടെ 60 ശതമാനത്തേക്കാൾ സമ്പന്നരാണെന്നും ചാരിറ്റി ഓക്‌സ്ഫാം റിപ്പോർട്ട്.പാവപ്പെട്ട സ്ത്രീകളും പെൺകുട്ടികളും ഓരോ ദിവസവും 12.5 ബില്യൺ മണിക്കൂർ ശമ്പളമില്ലാത്ത ജോലികൾ ചെയ്യുന്നുണ്ട്. ഇത് പ...

ഇംപീച്ച്‌മെന്റ് വിചാരണയിൽ മൈക്ക് പോംപിയോ സാക്ഷി പറഞ്ഞാൽ ട്രംപ് കുടുങ്ങുമെന്ന് മുൻ പ്രൊസിക്യൂട്ടർ

January 17, 2020

വാഷിങ്ടൺ: പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇംപീച്ച്‌മെന്റ് വിചാരണ അടുത്തയാഴ്ച ആരംഭിക്കാനിരിക്കെ, എല്ലാ കണ്ണുകളും സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയെപ്പോലുള്ള സാക്ഷിമൊഴികളിലേക്ക് തിരിയുകയാണ്. പോംപിയോ സാക്ഷി പറഞ്ഞാൽ പ്രസിഡന്റിന്റെ യുക്രെയിൻ ഇടപാടുകളെക്...

പുതിയവർഷത്തെ അമേരിക്കയിലെ ആദ്യ വധശിക്ഷ ടെക്സസിൽ നടപ്പാക്കി

January 17, 2020

ഹണ്ട്സ്വില്ല: 2020ൽ അമേരിക്കയിലെ ആദ്യവധശിക്ഷ ടെക്സസിലെ ഹണ്ട്സ്വില്ല ജയിലിൽ ജനുവരി 15 ബുധനാഴ്ച വൈകിട്ട് 6.30 ന് നടപ്പാക്കി. മിസിസ്സിപ്പിയിൽ നിന്നുള്ള ജോൺഗാർഡറുടേതായിരുന്നു വധശിക്ഷ. വിവാഹബന്ധം വേൾപ്പെടുത്താൻ തീരുമാനിക്കുന്നതിനിടെ നോർത്ത് ടെക്സസിൽ ഭാര്യ...

എൻ.വൈ.പി.ഡി ചാരിറ്റി ഫണ്ടിൽ നിന്ന് നാലു ലക്ഷം ഡോളർ മോഷ്ടിച്ച ട്രഷറർക്ക് രണ്ട് വർഷം തടവ്

January 16, 2020

ന്യൂയോർക്ക്: ന്യൂയോർക്ക് സിറ്റി പൊലീസ് ഡിപ്പാർട്ട്‌മെന്റിന്റെ (എൻ.വൈ.പി.ഡി) ചാരിറ്റി ഫണ്ടിൽ നിന്ന് നാലു ലക്ഷത്തിൽ കൂടുതൽ ഡോളർ മോഷ്ടിച്ച ട്രഷറർ ലോറൻ ഷാൻലിയെ (69) രണ്ടു വർഷം തടവിന് ശിക്ഷിച്ചു. അവൾ ഞങ്ങളുടെ സല്‌പേര് നശിപ്പിച്ചു എന്നാണ് ചാരിറ്റി ഫണ്ട് പ്...

ഡാളസ്സിൽ ഫ്ളൂ ബാധിച്ച് ഒരു വിദ്യാർത്ഥിനി കൂടി മരിച്ചു; രണ്ടാഴ്‌ച്ചയ്ക്കിടെ മരിച്ചവരുടെ എണ്ണം നാലായി

January 16, 2020

ഡാളസ്സ്: പുതിയ വർഷം പിറന്നതിന് ശേഷം ഡാളസ്സ് കൗണ്ടിയിൽ മാത്രം ഫ്ളൂ ബാധിച്ചവരുടെ എണ്ണം നാലായി.ജനുവരി 10 ന് ബിഷപ്പ് ലിൻച് ഹൈസ്‌ക്കൂൾ വിദ്യാർത്ഥിനിയും, ബ്രിഗേഡ് ഡാൻസ് ഗ്രൂപ്പ് അംഗവുമായ തെരേസ്സാ റീസ് എന്ന പതിനാറുകാരിയാണ് ഫ്ളൂ ബാധിച്ചു മരിച്ചതായി സെന്റേഴ്സ...

MNM Recommends