Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഡിട്രോയിറ്റിലെ പ്രവർത്തനം നിർത്തിവെച്ച ഫ്യൂണറൽ ഹോമിന്റെ സീലിംഗിൽ നിന്നും കണ്ടെടുത്തത് പതിനൊന്ന് ശിശുക്കളുടെ ശരീരം; സംഭവത്തിൽ അന്വേഷണം തുടങ്ങി

ഡിട്രോയിറ്റിലെ പ്രവർത്തനം നിർത്തിവെച്ച ഫ്യൂണറൽ ഹോമിന്റെ സീലിംഗിൽ നിന്നും കണ്ടെടുത്തത് പതിനൊന്ന് ശിശുക്കളുടെ ശരീരം; സംഭവത്തിൽ അന്വേഷണം തുടങ്ങി

പി.പി. ചെറിയാൻ

ഡിട്രോയിറ്റ്: ഡിട്രോയിറ്റിലെ പ്രവർത്തനം നിർത്തിവെച്ച ഫ്യൂണറൽ ഹോമിന്റെ സീലിംഗിൽ നിന്നും പതിനൊന്നു ശിശുക്കളുടെ മൃതദേഹം കണ്ടെടുത്തതായി പൊലീസ് അറിയിച്ചു.

ഒക്ടോബർ 12-നു വെള്ളിയാഴ്ച ഫ്യൂണറൽ ഹോം വാങ്ങിയ ഉടമസ്ഥനാണ് ഞെട്ടിക്കുന്ന വിവരം പൊലീസിനെ വിളിച്ച് അറിയിച്ചതെന്നു ഡിട്രോയിറ്റ് പൊലീസ് അധികൃകർ വെളിപ്പെടുത്തി. കാസ്‌കറ്റുകളിലും, പെട്ടികളിലുമായാണ് മൃതദേഹങ്ങൾ സൂക്ഷിച്ചതെന്നു ഉടമസ്ഥൻ നവീദ് സെയ്ദ് പറഞ്ഞു.

എത്രകാലമായി ഇതു ഇവിടെ സൂക്ഷിച്ചിരുന്നുവെന്നത് പൊലീസ് അന്വേഷിച്ചുവരുന്നു. ഈവർഷം ഏപ്രിലിലാണ് ഫ്യൂണറൽ ഹോം അടച്ചുപൂട്ടിയത്. ശരിയായ രീതിയിൽ മൃതദേഹങ്ങൾ കൈകാര്യം ചെയ്തിരുന്നതിനെ തുടർന്നുള്ള അന്വേഷണമാണ് അടച്ചുപൂട്ടലിനു കാരണമായത്. ഫ്യൂണറൽ ഹോം, കമ്യൂണിറ്റി സെന്ററായി മാറ്റുന്നതിനുള്ള പണികൾ നടന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് ഈ കണ്ടെത്തൽ.

മിഷിഗൺ ഡിപ്പാർട്ട്മെന്റ് ഓഫ് ലൈസൻസിങ് ആൻഡ് റെഗുലേറ്ററി അഫയേഴ്സ്(എൽ.എ.ആർ.എ ) സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP