Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പത്തു വയസുകാരൻ വെടിയേറ്റ് മരിച്ചു, 12 -കാരൻ സഹോദരൻ പൊലീസ് കസ്റ്റഡിയിൽ

പത്തു വയസുകാരൻ വെടിയേറ്റ് മരിച്ചു, 12 -കാരൻ സഹോദരൻ പൊലീസ് കസ്റ്റഡിയിൽ

പി.പി. ചെറിയാൻ

കോൺറൊ(ടെക്സസ്): പത്തുവയസ്സുള്ള ആൺകുട്ടി വെടിയേറ്റു മരിച്ച സംഭവത്തിൽ കൊലകുറ്റം ചുമത്തി 12 വയസ്സുക്കാരൻ സഹോദരനെ പൊലീസ് അറസ്റ്റു ചെയ്ത് മോണ്ടിഗോമറി കൗണ്ടി ജവനയ്ൽ ഡിറ്റെൻഷൻ ഫസിലിറ്റിയിൽ അടച്ചു.

നോർത്ത് ഹൂസ്റ്റണിൽ നിന്നും 40 മൈൽ ദൂരെയുള്ള കോൺറൊയിലാണ് മെയ് 3 ശനിയാഴ്ച ഈ ദാരുണ സംഭവം ഉണ്ടായത്.ശനിയാഴ്ച നാലുമണിക്ക് 911 കോൾ ലഭിച്ചതിനെതുടർന്ന് പൊലീസ് എത്തിച്ചേരുമ്പോൾ നെഞ്ചിൽ വെടിയേറ്റു രക്തത്തിൽ കുളിച്ചു കിടക്കുന്നിരുന്ന പത്തുവയസ്സുക്കാരനെയാണ് പൊലീസ് കണ്ടത്. ഉടനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് ഷെരീഫ് ഓഫീസ് അറിയിച്ചു.

പന്ത്രണ്ടു വയസ്സുക്കാരനെ ഫയർ ആം എങ്ങനെ ലഭിച്ചുവെന്ന് വെളിപ്പെടുത്താൻ പൊലീസ് വിസമ്മതിച്ചു. രണ്ടുപേരുടെയും പ്രായം പരിഗണിച്ചു വിശദവിവരങ്ങൾ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. അന്വേഷണം നടന്നുവരുന്നതായും ഇവർ പറഞ്ഞു.

കുട്ടികൾ വെടിയേറ്റു മരിക്കുന്ന സംഭവങ്ങൾ ഇതിനു മുമ്പും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ മാസം ജോർജിയായിൽ 4 വയസ്സുക്കാരന്റെ വെടിയേറ്റു സഹോദരി(6) കൊല്ലപ്പെട്ടരുന്ന മേരിലാന്റിലും 11 വയസ്സുള്ള പെൺകുട്ടി ഒരു വയസ്സുള്ള പെൺകുട്ടിയെ പരിക്കേൽപ്പിക്കുകയും, പിന്നീട് മരിക്കുകയും ചെയ്തിരുന്നു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP