Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കാലിഫോർണിയ വെടിവെപ്പിൽ അക്രമിയും പൊലീസ് ഓഫീസരുമുൾപ്പെടെ 13 പേർ കൊല്ലപ്പെട്ടു; ഇരുപതോളം പേർക്ക് പരിക്ക്

കാലിഫോർണിയ വെടിവെപ്പിൽ അക്രമിയും പൊലീസ് ഓഫീസരുമുൾപ്പെടെ 13 പേർ കൊല്ലപ്പെട്ടു; ഇരുപതോളം പേർക്ക് പരിക്ക്

പി.പി.ചെറിയാൻ

കാലിഫോർണിയ ലോസ് ഏഞ്ചലസിനു നാൽപതു മൈൽ ബോർഡർലൈൻബർ ആൻഡ് ഗ്രില്ലിലുണ്ടായ വെടിവെപ്പിൽ അക്രമിയും പൊലീസ് ഓഫീസരുമുൾപ്പെടെ 13 പേർ കൊല്ലപ്പെട്ടു. ഇരുപതോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്.ബുധനാഴ്ച രാത്രി പതിനൊന്നു മണിയോടെ ഇരുനൂറിലധികം പേർ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച യൂണിവേഴ്സിറ്റി സ്റ്റുഡന്റ് നൈറ്റ് പരിപാടിക്കിടെയാണ് വെടിവെപ്പുണ്ടായത്.

ഹാൻഡ് ഗണ്ണിനു പുറമെ സ്മോക്ക് ബോംബും അക്രമി ഉപയോഗിച്ചതായി പൊലീസ് പറയുന്നു . അടുത്തവർഷം റിട്ടയർ ചെയേണ്ട ഇരുപത്തിഒന്പതു വർഷം സെർവിസുള്ള ഡെപ്യൂട്ടി ഷെരിഫ് റോൺ ഹില്‌സ് അന്ന് കൊല്ലപ്പെട്ടത്. കറുത്ത വസ്ത്രവും തലമൂടിയും ബാറിലേക്ക് പ്രവേശിച്ച അക്രമി യാതൊരു പ്രകോപനവും ഇല്ലാതെ നിറയൊഴിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു

അക്രമിയെ കുറിച്ചോ, മരിച്ചവരെ കുറിച്ചോ കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല .. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തെ ഭീകരമെന്നു വിശേഷിപ്പിച്ചു പ്രസിഡന്റ് ട്രമ്പ് ട്വിറ്ററിൽ സന്ദേശം അയച്ചു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP