Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഡന്റണിൽ കാണാതായ രണ്ടു വയസ്സു കാരൻ കാറിൽ മരിച്ച നിലയിൽ; മരണത്തിൽ അന്വേഷണം ഊർജ്ജിതമാക്കി

ഡന്റണിൽ കാണാതായ രണ്ടു വയസ്സു കാരൻ കാറിൽ മരിച്ച നിലയിൽ; മരണത്തിൽ അന്വേഷണം ഊർജ്ജിതമാക്കി

പി.പി. ചെറിയാൻ

ഡന്റൻ (ടെക്സസ്): ഡന്റൻ യൂണിവേഴ്സിറ്റി ഓഫ് നോർത്ത് ടെക്സസിനു സമീപമുള്ള അപ്പാർട്ട്മെന്റിൽ നിന്നും ജൂലൈ രണ്ടിന് കാണാതായ രണ്ടു വയസുകാരനെ വീടിനു സമീപത്തു പാർക്ക് ചെയ്തിരുന്ന കാറിൽ മരിച്ച നിലയിൽ കണ്ടെത്തി.

ജൂലൈ 3 ന് ഡന്റൻ പൊലീസ് മേധാവിയാണ് കുട്ടിയെ കണ്ടെത്തിയ വിവരം അറിയിച്ചത്. കുട്ടിയുടെ ശരീരത്തിൽ പരിക്കുകളൊന്നും കാണാനില്ലെന്നും മരണകാരണം പോസ്റ്റ് മോർട്ടത്തിനു ശേഷം മാത്രമേ വ്യക്തമാകൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയ വീടിനു സമീപം പാർക്ക് ചെയ്തിരുന്ന കാർ കുടുംബാംഗത്തിന്റെതായിരുന്നു. രാവിലെ വാഹനത്തിൽ കയറുവാൻ ശ്രമിക്കുമ്പോഴാണ് കുഞ്ഞിനെ കണ്ടെത്തിയത്.

ചൊവ്വാഴ്ച വൈകിട്ട് താപനില 98 ഡിഗ്രി ഫാരൻ ഹീറ്റായിരുന്നുവെന്ന് ചീഫ് പറഞ്ഞു. കുട്ടി എങ്ങനെ വാഹനത്തിൽ വന്നുവെന്നത് അന്വേഷിക്കുകയാണെന്നും ഇന്നലെ നൂറുകണക്കിന് പൊലീസും വോളണ്ടിയർമാരും അന്വേഷിച്ച സ്ഥലത്താണു മൃതദേഹം കണ്ടത്. കുട്ടിയെ കണ്ടെത്തിയ വാഹനത്തിനകത്ത് എന്താണെന്ന് വ്യക്തമായി കാണാൻ കഴിഞ്ഞിരുന്നില്ലെന്നും പൊലീസ് പറഞ്ഞു.

നേപ്പാളിൽ നിന്നും യൂണിവേഴ്സിറ്റിയിൽ പഠനത്തിനെത്തിയതായിരുന്നു കുട്ടിയുടെ പിതാവ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP