Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഔദ്യോഗിക രേഖകളിൽ '2020'നെ ചുരുക്കി '20' എന്ന് എഴുതരുതെന്ന് മുന്നറിയിപ്പ്

ഔദ്യോഗിക രേഖകളിൽ '2020'നെ ചുരുക്കി '20' എന്ന് എഴുതരുതെന്ന് മുന്നറിയിപ്പ്

മൊയ്തീൻ പുത്തൻചിറ

ന്യൂയോർക്ക്: പുതുവർഷമായ 2020ലേക്ക് നാം പ്രവേശിച്ചു കഴിഞ്ഞു. എന്നാൽ, നിങ്ങളുടെ നിയമപരമായ രേഖകളിൽ ഒപ്പിടുമ്പോൾ '2020' വർഷത്തെ ചുരുക്കിയെഴുതരുതെന്ന് പൊലീസിന്റെ മുന്നറിയിപ്പ്. 2020ന്റെ ചുരുക്കത്തിൽ പ്രധാനപ്പെട്ട രേഖകളിലോ ചെക്കുകളിലോ ഒപ്പിടുന്ന ആർക്കും, അതായത് '20' എന്നെഴുതുന്നത് തട്ടിപ്പിനുള്ള സാധ്യത കൂടുതലാണെന്ന് പൊലീസ് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. നിയമപരമായ രേഖകളിലും ചെക്കുകളിലും തിയ്യതി എഴുതുമ്പോൾ വർഷം 2020 എന്ന് പൂർണ്ണമായി എഴുതണമെന്നാണ് വിദഗ്ദ്ധർ ശുപാർശ ചെയ്യുന്നത്.

എന്തുകൊണ്ടാണ് 2020 ചുരുക്കിപ്പറയരുതെന്നു പറയുന്നത്?
ഉദാ. തീയതി 01/01/20 (ജനുവരി 1, 2020) എന്നതിനു പകരം '20' എന്നെഴുതിയാൽ 2019, 2021, അല്ലെങ്കിൽ ഈ നൂറ്റാണ്ടിലെ മറ്റേതെങ്കിലും തീയതിയിലേക്ക് വ്യാജമായി തിയ്യതി മാറ്റാൻ കഴിയും. അതുകൊണ്ട് തട്ടിപ്പിൽ നിന്ന് സ്വയം പരിരക്ഷിക്കുന്നതിന് 2020 എന്ന വർഷം മുഴുവനായി രേഖകളിൽ എഴുതിയെന്ന് ഉറപ്പാക്കുക.

2019 ൽ '19' എന്ന് ചുരുക്കിപ്പറയുന്നത് 1900 കളിലെ ഒരു തീയതിയായി മാത്രമേ മാറ്റാൻ കഴിയുകയുള്ളൂവെന്നും, 2018 നെ '18' എന്ന് ചുരുക്കിപ്പറയുന്നത് 1800 കളിലെ ഒരു തീയതിയായി മാത്രമേ മാറ്റാനാകൂ. എന്നാൽ 2020 പൂർണ്ണമായും എഴുതേണ്ടതാണ്.

ഒരു പ്രമാണത്തിന്റെ അല്ലെങ്കിൽ ഔദ്യോഗിക രേഖയുടെ തീയതി 2019 ൽ നിന്ന് 1999 ലേക്ക് വ്യാജമായി മാറ്റാൻ ബുദ്ധിമുട്ടാണ്. കാരണം 20 വർഷത്തെ വ്യത്യാസം തന്നെ. എന്നാൽ 2020 നെ '20' എന്ന് ചുരുക്കിയെഴുതിയാൽ വ്യാജ രേഖ ചമയ്ക്കുന്നവർക്ക് 20 ന് ശേഷമോ മുൻപോ ഏതെങ്കിലും രണ്ട് നമ്പറുകൾ കൂട്ടിച്ചേർക്കാൻ കഴിയുമെന്നതാണ് വസ്തുത, പ്രത്യേകിച്ച് '20'നു ശേഷം.

ഈ വിവരങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കൂടാതെ ഹാമിൽട്ടൺ കൗണ്ടി പൊലീസും കൗണ്ടി ഓഡിറ്ററും തീയതി പൂർണ്ണമായി എഴുതാൻ ശുപാർശ ചെയ്തിട്ടുണ്ട്.

'2020 ൽ തീയതി എഴുതുമ്പോൾ, വർഷം മുഴുവനും എഴുതുക. ഇത് നിങ്ങളെ പരിരക്ഷിക്കാനും പേപ്പർ വർക്കിലെ നിയമപരമായ പ്രശ്‌നങ്ങൾ തടയാനും കഴിയും. ഉദാഹരണം: നിങ്ങൾ 1/1/20 എന്ന് എഴുതിയാൽ ഒരാൾക്ക് അത് 1/1/2017 എന്ന് എളുപ്പത്തിൽ മാറ്റാൻ സാധിക്കും,' ഹാമിൽട്ടൺ കൗണ്ടി ഓഡിറ്റർ ഡസ്റ്റി റോഡ്‌സ് ട്വീറ്റ് ചെയ്തു.

കൂടാതെ, ഈസ്റ്റ് മില്ലിനോക്കറ്റ് പൊലീസ് ഡിപ്പാർട്ട്‌മെന്റും ഈ ഉപദേശത്തോട് യോജിക്കുന്നു. 'ഇത് മികച്ച ഉപദേശമാണ്. കൂടാതെ ഏതെങ്കിലും നിയമപരമായ അലെങ്കിൽ ഔദ്യോഗികമായ രേഖയിൽ ഒപ്പിടുമ്പോൾ ഇത് പരിഗണിക്കേണ്ടതുണ്ട്. അങ്ങനെ ചെയ്യുന്നതുകൊണ്ട് പല പ്രശ്‌നങ്ങളും ഒഴിവാക്കാൻ സാധിക്കുമെന്നും അവർ പറയുന്നു.

'ലളിതമായ ഒരു ജാഗ്രതാ നിർദ്ദേശമാണിത്. ഞങ്ങൾ പതിവായി അഴിമതിയും വഞ്ചനാ കേസുകളും കൈകാര്യം ചെയ്യുന്നവരാണ്. അതിനാൽ സാധ്യമായ എല്ലാ പ്രശ്‌നങ്ങളും ഒഴിവാക്കാൻ ഞങ്ങളുടെ ചെറിയ കമ്മ്യൂണിറ്റിക്ക് ഇങ്ങനെയുള്ള നുറുങ്ങു വിവരങ്ങൾ നൽകാൻ ഞങ്ങൾ ശ്രമിച്ചുകൊണ്ടിരിക്കുന്നു,' ഈസ്റ്റ് മില്ലിനോക്കറ്റ് പൊലീസ് വക്താവ് കൂട്ടിച്ചേർത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP