1 usd = 71.28 inr 1 gbp = 91.32 inr 1 eur = 81.31 inr 1 aed = 19.40 inr 1 sar = 18.99 inr 1 kwd = 234.38 inr

Nov / 2018
21
Wednesday

സെൻട്രൽ ഇല്ലിനോയ്: മാതാപിതാക്കളെ കൊന്നു പുഴയിൽ തള്ളിയ കേസിൽ മകൻ അറസ്റ്റിൽ

November 02, 2018

പിയോറിയ ബ്രാഡ്‌ലി യൂണിവേഴ്‌സിറ്റി ഇംഗ്ലീഷ് പ്രഫസർ ബ്രിൽ ഡിറമിറസ് (63) , സ്‌കൂൾസ് ഇൻഫർമേഷൻ ടെക്‌നോളജി ഡിപ്പാർട്ട്‌മെന്റിൽ ജോലി ചെയ്യുന്ന ഭർത്താവ് റമിറസ് ബാറൻ (63) എന്നിവരാണു കൊല്ലപ്പെട്ടത്. ഒക്ടോബർ 24 ന് ആണ് സംഭവം. മൃതദേഹങ്ങൾ ഒക്ടോബർ 30നു അന്നവാൻ സ്പൂ...

സ്‌കൂൾബസിൽ തിങ്ങിനിറഞ്ഞ ഇന്ത്യൻ വിദ്യാർത്ഥികളുടെ ചിത്രം ഫേസ്‌ബുക്കിൽ; മാപ്പപേക്ഷയുമായി കാറ്റി ഇൻഡിപെന്റണ്ട് സ്‌കൂൾ ഡിസ്ട്രിക്ട് പൊലീസ്

November 02, 2018

കാറ്റി (ടെക്‌സസ്): നാഷണൽ സ്‌കൂൾ ബസ് സേഫ്റ്റി ആഘോഷത്തിന്റെ ഭാഗമായി ബസിൽ തിങ്ങി നിറഞ്ഞു നിൽക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ ചിത്രം ഫേസ്‌ബുക്കിലിട്ട കാറ്റി ഇൻഡിപെന്റണ്ട് സ്‌കൂൾ ഡിസ്ട്രിക്ട് പൊലീസ് ഡിപ്പാർട്ട്‌മെന്റ് ഒടുവിൽ നടപടിയിൽ പരസ്യമായി മാപ്പപേക്ഷി...

ഡിസി സർക്യൂട്ട് ജഡ്ജി ; ഇന്ത്യൻ അമേരിക്കൻ ലൊ പ്രഫ. നയോമി റാവു പരിഗണനയിൽ

November 01, 2018

വാഷിങ്ടൻ : ജഡ്ജി ബ്രെട്ട് കാവനോ സുപ്രീം കോടതി ജഡ്ജിയായി ചുമതലയേറ്റതിനെ തുടർന്ന് ഒഴിവുവന്ന ഡിസി സർക്യൂട്ട് കോടതി ജഡ്ജി സ്ഥാനത്തേക്ക് ഇന്ത്യൻ അമേരിക്കൻ പ്രഫസർ നയോമി റാവുവിന്റെ (44) പേര് പ്രസിഡന്റ് ട്രംപിന്റെ സജീവ പരിഗണനയിൽ. നിയമനവുമായി ബന്ധപ്പെട്ടു പ്ര...

ഇന്ത്യൻ അമേരിക്കൻ സിവിൽ റൈറ്റ്സ് ഓർഗനൈസേഷൻ സിനഗോഗ് വെടിവെയ്പിനെ അപലപിച്ചു

November 01, 2018

പെൻസിൽവാനിയ: ഇന്ത്യൻ അമേരിക്കൻ സിവിൽ റൈറ്റ്സ് ഓർഗനൈസേഷൻ ഒക്ടോബർ 27 ന് പിറ്റ്സ്ബർഗ് യഹൂദദേവാലയത്തിലെ വെടിവെപ്പിൽ 11 പേർ മരിക്കുന്നതിനിടയായ സംഭവത്തെ ശക്തമായ ഭാഷയിൽ അപലപിച്ചു. ഒക്ടോബർ 29 ന് ഓർഗനൈസേഷൻ പുറത്തിറക്കിയ പത്രക്കുറിപ്പിൽ മരിച്ചവരുടെ കുടുംബാംഗങ്...

സ്‌കൂൾ ബസ് കാത്തുനിന്ന ഇരട്ട കുട്ടികൾ ഉൾപ്പടെ ഒരു കുടുംബത്തിലെ 3 കുട്ടികൾ ട്രക്കിടിച്ച് മരിച്ചു

November 01, 2018

ഇന്ത്യാന (റോച്ചസ്റ്റർ): ഇന്ത്യാനാ സംസ്ഥാനത്ത് ഫോർട്ട്വയറിന് സമീപമുള്ള റോച്ചസ്റ്റർ സിറ്റിയിൽ ഒക്ടോബർ 30 ചൊവ്വാഴ്ച രാവിലെ സ്‌കൂൾ ബസ്സ് കാത്തുനിന്ന നാല് കുട്ടികളെ ട്രക്ക് ഇടിച്ചു തെറിപ്പിച്ചതിൽ ആറ് വയസ്സുള്ള ഇരട്ട കുട്ടികളും ഇവരുടെ സഹോദരി (9)യും കൊല്ലപ്...

സൗത്ത് ഡക്കോട്ടയിലെ ആദ്യവധശിക്ഷ നടപ്പാക്കി

October 31, 2018

സയക്സഫാൾസ്(സൗത്ത് ഡക്കോട്ട): 2012 നുശേഷം സൗത്ത് ഡക്കോട്ട സംസ്ഥാനത്തെ ആദ്യ വധശിക്ഷ ഒക്ടോബർ 29 തിങ്കളാഴ്ച വൈകീട്ട് വിഷമിശ്രിതം കുത്തിവെച്ചു നടപ്പാക്കി. 1979 ൽ വധശിക്ഷ പുനഃസ്ഥാപിച്ചതിനുശേഷം സംസ്ഥാനത്തെ നാലാമത്തെ വധശിക്ഷയാണിത്.ഏഴുവർഷങ്ങൾക്കു മുമ്പ് സൗത്ത...

ഫ്ളോറിഡയിൽ ഇഞ്ചോടിഞ്ചു പോരാട്ടം .ആവേശം പകരാൻ ട്രമ്പും ഒബാമയും പ്രചാരണത്തിനു

October 31, 2018

ഫ്ളോറിഡ: നവംബർ ആറിനു നടക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിൽ ഫ്ളോറിഡയിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ആവേശം പകരുന്നതിനു ഒബാമയും ട്രമ്പും പ്രചാരണത്തിനെത്തുന്നു. ഗവർണ്ണർ, യു.എസ് സെനറ്റ് സീറ്റുകളിലേക്ക് നടക്കുന്ന സുപ്രധാന തെരഞ്ഞെടുപ്പുകൾ ഇരു പാർട്ടികൾക്കും ...

ഭാര്യയെ വധിക്കുന്നതിന് വാടകകൊലയാളിയെ ഏൽപിച്ച ഭർത്താവ് ടെക്സസ്സിൽ അറസ്റ്റിൽ

October 31, 2018

ബെഡ്ഫോർഡ (ടെക്സസ്സ്): ബെഡ്ഫോർഡ് ബോസ്റ്റൺ ബിലഖഡിൽ താമസിക്കുന്ന തോമസ് ഡിമാസ് സാലിനാസിനെ (38) ഭാര്യയെ വധിക്കുന്നതിന് വാടക കൊലയാളിയെ ചുമതലപ്പെടുത്തിയ കുറ്റത്തിന് പൊലീസ് അസറ്റ് ചെയ്ത്. ഭാര്യയുമായി താമസിക്കുന്ന വീട്ടിൽ നിന്നാണ് തോമസിനെ പൊലീസ് അറസ്റ്റ് ചെയ്...

സഹപാഠികളെ വധിച്ച് രക്തം കുടിക്കുന്നതിന് പദ്ധതി തയാറാക്കിയ മിഡിൽ ക്ലാസ് വിദ്യാർത്ഥികൾ അറസ്റ്റിൽ

October 27, 2018

ബാർട്ടൊ(ഫ്ളോറിഡ): സഹപാഠികളായ 15 വിദ്യാർത്ഥികളെ വധിക്കുന്നതിന് ഗൂഢാലോചന നടത്തുകയും, പദ്ധതി തയ്യാറാക്കുകയും ചെയ്ത മിഡിൽ ക്ലാസ് വിദ്യാർത്ഥികളായ പതിനൊന്നും പന്ത്രണ്ടും(11,12) വയസ്സായ രണ്ടു കുട്ടികളെ അറസ്റ്റു ചെയ്തതായി ഒക്ടോബർ 24 ബുധനാഴ്ച ബാർട്ടൊ പൊലീസ് ച...

ഇന്ത്യൻ അമേരിക്കൻ അറ്റോർണി നീൽ ചാറ്റർജി ഫെഡറൽ എനർജി റഗുലേറ്ററി കമ്മീഷൻ ചെയർമാൻ

October 27, 2018

വാഷിങ്ടൻ ഡിസി: അമേരിക്കൻ ഫെഡറൽ എനർജി റഗുലാറ്ററി കമ്മിഷൻ ചെയർമാൻ സ്ഥാനത്തേക്ക് ഇന്ത്യൻ അമേരിക്കൻ അറ്റോർണി നീൽ ചാറ്റർജിയെ പ്രസിഡന്റ് ട്രംപ് നാമനിർദ്ദേശം ചെയ്തു. ആരോഗ്യ കാരണങ്ങളാൽ വിരമിക്കുന്ന ലോയർ കെവിൻ മെക്ലന്റയറിനു പകരമാണു പുതിയ നിയമനമെന്ന് ഒക്ടോബർ 2...

ഇൻഷ്വറൻസ് ഇല്ലാതെ വാഹനങ്ങൾ നിരത്തിലിറക്കിയാൽ നവംബർ ഒന്നുമുതൽ കർശന നടപടി

October 27, 2018

ഒക്കലഹോമ: ഇൻഷ്വറൻസ് ഇല്ലാത്ത വാഹനങ്ങൾ റോഡിലിറക്കിയാൽ നവംബർ 1 മുതൽ കർശന നടപടികൾ സ്വീകരിക്കുമെന്ന് ഒക്കലഹോമ ഡിസ്ട്രിക്റ്റ് അറ്റോർണി കൗൺസിൽ ചെയർമാൻ ബ്രെയ്ൻ ഹെർമാൻസൺ അറിയിച്ചു. സിറ്റികളിൽ പ്രത്യേക ക്യാമറകൾ സ്ഥാപിച്ച് ഇൻഷ്വറൻസ് ഇല്ലാത്ത വാഹനങ്ങൾ കണ്ടെത്തു...

ന്യൂജേഴ്സി റീഹാബിലിറ്റേഷൻ സെന്ററിൽ അണുബാധ; 6 കുട്ടികൾ മരിച്ചു, 12 കുട്ടികൾ ആശുപത്രിയിൽ

October 25, 2018

ന്യുജേഴ്സി: ന്യൂജഴ്സി റിഹാബിലിറ്റേഷൻ സെന്ററിൽ പടർന്നു പിടിച്ച അണുബാധയെ തുടർന്ന് ആറു കുട്ടികൾ മരിക്കുകയും 12 കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തതായി സ്റ്റേറ്റ് ഹെൽത്ത് ഡിപ്പാർട്ട്മെന്റ് ഒക്ടോബർ 23 ചൊവ്വാഴ്ച പുറത്തിറക്കിയ പത്രകുറിപ്പിൽ അറിയ...

ടെക്സസിൽ ഏർലി വോട്ടിങ്ങ് ആരംഭിച്ചു; ആദ്യ ദിനം ഡാലസിൽ റെക്കോർഡ് പോളിങ്ങ്

October 24, 2018

ഡാലസ്: നവംബറിൽ നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിനുള്ള ഏർലി വോട്ടിങ്ങ് ഒക്ടോബർ 22 തിങ്കളാഴ്ച ആരംഭിച്ചപ്പോൾ ഡാലസിലെ പോളിങ്ങ് സ്റ്റേഷനുകളിൽ രാവിലെ അനുഭവപ്പെട്ട തണുപ്പിനെ പോലും അവഗണിച്ചു നൂറുകണക്കിന് ആളുകളാണ് വോട്ടു ചെയ്യാൻ എത്തിയത്. ഡാലസ് കൗണ്ടിയിലെ എല്ലാ...

സീഷർ നിർത്തുന്നതിന് തലയ്ക്കടിച്ച കുട്ടി മരിച്ചു :മാതാവും ബോയ്ഫ്രണ്ടും അറസ്റ്റിൽ

October 24, 2018

ഫോർട്ട് വർത്ത് (ടെക്സസ്): സീഷർ വന്ന് അബോധാവസ്ഥയിൽ നിലത്തു വീണ രണ്ടു വയസ്സുകാരിയെ അപസ്മാരം നിർത്തുന്നതിന് തലയ്ക്കടിച്ചു മാരകമായി പരുക്കേൽപ്പിക്കുകയും തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടി ഒക്ടോബർ 19 ന് മരിക്കുകയും ചെയ്ത സംഭവത്തിൽ മാതാവ് സാറ എലിസബ...

കാരവൻ മാർച്ച് തടയുന്നതിന് അതിർത്തി സീൽ ചെയ്യുമെന്ന് ട്രംപ്

October 23, 2018

വാഷിങ്ടൻ: സെൻട്രൽ അമേരിക്കയിൽ നിന്നും അഭയം തേടി അമേരിക്കൻ അതിർത്തിയിലേക്കു മാർച്ച് ചെയ്യുന്ന ആയിരക്കണക്കിന് അഭയാർത്ഥികളെ തടയുന്നതിന് അതിർത്തി സീൽ ചെയ്യുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. അനധികൃതമായി ആരെയും പ്രവേശിപ്പിക്കുകയില്ലെന്നും ട്രംപ് വ്യക്തമാക്...

MNM Recommends