Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മൃഗങ്ങളുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ട മൂന്ന് പേർക്ക് 21 മുതൽ 40 വർഷം വരെ തടവ്

മൃഗങ്ങളുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ട മൂന്ന് പേർക്ക് 21 മുതൽ 40 വർഷം വരെ തടവ്

പി.പി. ചെറിയാൻ

പെൻസിൽവേനിയ: കുതിര, പശു, ആട്, പട്ടി എന്നീ മൃഗങ്ങളുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ട മൂന്നു പേരെ 21 മുതൽ 40 വർഷം വരെ ജയിലിലടയ്ക്കാൻ കോടതി ഉത്തരവിട്ടു. മൃഗസ്നേഹികളായ മാത്യു ബ്രു ബേക്കർ (31), മാർക്ക് മെസിൻ കോഫ് (34), ടെറി വാലസ് (41) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്.

പെൺകുതിരകളെയും മറ്റുമാണ് ഇവർ ലൈംഗിക ബന്ധത്തിന് ഉപയോഗിതച്ചതെന്നും ഈ മൃഗങ്ങളെയെല്ലാം പെൻസിൽവേനിയ സൊസൈറ്റി ഫോർ പ്രിവെൻഷൻ ക്രൂവൽറ്റി ആനിമൽസ് കേന്ദ്രത്തിലേക്ക് മാറ്റിയതായും അധികൃതർ അറിയിച്ചു. ഏപ്രിൽ 22 തിങ്കളാഴ്ച പെൻസിൽവേനിയ കോടതിയാണ് പ്രതികൾക്ക് ശിക്ഷ വിധിച്ചത്.

മൃഗങ്ങളോടു ഇത്രയും ക്രൂരമായി പെരുമാറിയ മറ്റൊരു കേസ് ഇതുവരെ ഉണ്ടായിട്ടില്ലെന്ന് ഡിസ്ട്രിക്ട് അറ്റോർണി ഓഫിസ് പറഞ്ഞു. കഴിഞ്ഞ ഓഗസ്റ്റ് മാസമാണ് ഇവർക്കെതിരെ പൊലീസ് കേസെടുത്തത്. അപമാനകരമായ ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നവർക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുമെന്ന് ക്ലിയർ ഫീൽഡ് കൗണ്ടി ഡിസ്ട്രിക്ട് അറ്റോർണി വില്യം ഷോ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP