Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കാർബൺ മോണോക്സയഡ് ശ്വസിച്ചു ഡാളസ്സിൽ മരണം; മരിച്ചത് ഒരുവീട്ടിലെ രണ്ട് കുട്ടികളടക്കം നാല് പേർ

കാർബൺ മോണോക്സയഡ് ശ്വസിച്ചു ഡാളസ്സിൽ മരണം; മരിച്ചത് ഒരുവീട്ടിലെ രണ്ട് കുട്ടികളടക്കം നാല് പേർ

പി.പി. ചെറിയാൻ

 ഒക്ക്ലിഫ്(ഡാളസ്): കാർബൺ മോണോക്സയ്ഡ് വിഷവാതകം ശ്വസിച്ചു ഒരു വീട്ടിലെ രണ്ടു മുതിർന്നവരും രണ്ടു കുട്ടികളും മരിച്ചു. ഫെബ്രവുരി 3 ഞായറാഴ്ച രാവിലെയാണ് ഒക്ക്ലിഫിലുള്ള പണിതീരാത്ത വീട്ടിൽ നാലുപേരുടെയും മൃതദ്ദേഹം കണ്ടെത്തിയത്.

ജനറേറ്റർ ഉപയോഗിച്ചു പ്രവർത്തിക്കുന്ന ഹീറ്ററിൽ നിന്നായിരിക്കാം വിഷവാതകം പുറത്തുവന്നതെന്ന് ഡാളസ് ഫയർ റസ്‌ക്യൂ സ്പോക്ക്മാൻ ജോസൺ ഇവാൻസ് പറഞ്ഞു.മരിച്ച രണ്ടു ആൺകുട്ടികളും 2 വയസ്സിന് താഴെയുള്ളവരാണെന്നും ജേസൻ പറഞ്ഞു. ജേസൻ പറഞ്ഞു.

പകൽ പുറത്തു വെക്കുന്ന ജനറേറ്റർ രാത്രി മോഷണം പോകാതിരിക്കുന്നതിന് വീടിനകത്തേക്ക് മാറ്റുകയാണ് പതിവെന്ന് വീടുപണി നടത്തികൊണ്ടിരിക്കുന്ന എൻ.ആർ കൺസ്ട്രക്ഷൻ ഡയറക്ടർ ഹെക്ടർ അറിയിച്ചു.

ജനറേറ്റർ കൂടുതൽ സമയം അകത്ത് പ്രവർത്തിച്ചതിനാലായിരിക്കും കാർബൺ മോണോക്സയ്ഡ് വാതകം മുറിയിൽ നിറയാൻ കാരണമെന്നും ഹെക്ടർ പറഞ്ഞു.നിറമോ, മണമോ ഇല്ലാത്തതാണ് കാർബൺ മോണോക്സയ്ഡ് വാതകം. കാർബൺ മോണോക്സയ്ഡ് ഡിറ്റക്റ്ററിനു മാത്രമേ ഇത് കണ്ടെത്താനാകൂ.

ഡാളസ്സിൽ അതിശൈത്യം അനുഭവപ്പെട്ടതോടെ എല്ലാ വീടുകളിലും ഹീറ്റർ സദാസമയവും പ്രവർത്തിക്കുന്നുണ്ട്. എന്നാൽ കാർബൺ മോണോക്സയ്ഡ് ഡിറ്റക്റ്റർ ഇല്ലാത്ത വീടുകളിൽ ഇതിന്റെ ഗുരുതരാവസ്ഥ തിരിച്ചറിയാൻ വേറെമാർഗ്ഗമൊന്നുമില്ല. എല്ലാ വീടുകളിലും ഡിറ്റക്റ്റർ പ്രവർത്തന ക്ഷമമാണോ എന്ന് പരിശോധിച്ചു ഉറപ്പുവരുത്തുക മാത്രമാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ മാർഗ്ഗമെന്ന് അധികൃതർ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP