Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സാമ്പത്തിക, തൊഴിൽ മേഖലകളിൽ വൻ കുതിച്ചുകയറ്റം, 5 മില്യൻ ഫുഡ് സ്റ്റമ്പുകാരെ സ്വയം പര്യാപ്തമാക്കാൻ കഴിഞ്ഞു: ട്രംപ്

സാമ്പത്തിക, തൊഴിൽ മേഖലകളിൽ വൻ കുതിച്ചുകയറ്റം, 5 മില്യൻ ഫുഡ് സ്റ്റമ്പുകാരെ സ്വയം പര്യാപ്തമാക്കാൻ കഴിഞ്ഞു: ട്രംപ്

പി.പി. ചെറിയാൻ

വാഷിങ്ടൺ ഡി.സി.: അമേരിക്കൻ സാമ്പത്തിക, തൊഴിൽ മേഖലകളിലുണ്ടായ വൻ കുതിച്ചുകയറ്റം ഫുഡ് സ്റ്റാമ്പു വാങ്ങിയിരുന്ന 5 മില്യൺ ആളുകള സ്വയം പര്യാപ്തതയിലേക്ക നയിക്കുവാൻ കഴിഞ്ഞതായി പ്രസിഡന്റ് ട്രമ്പ് അവകാശപ്പെട്ടു.

ഫെ്ബ്രുവരി 6 ചൊവ്വാഴ്ച നടത്തിയ സ്റ്റേറ്റ് യൂണിയൻ അഡ്രസ്സിൽ ട്രമ്പ് പ്രധാനമായും ഊന്നൽ നൽകിയത് സമീപകാലത്തു കൈവരിച്ച സാമ്പത്തിക വളർച്ചയും, തൊഴിൽ ലഭ്യതയും അമേരിക്കയ മറ്റു ലോക രാഷ്ട്രങ്ങളുടെ മുൻ പന്തിയിലെത്തിക്കുവാൻ കഴിഞ്ഞു എന്നതാണ്.അമേരിക്കയിൽ നിന്നും കുടിയൊഴിഞ്ഞുപോയ പലവ്യവസായങ്ങളും, വൻകിട കമ്പനികളും തിരികെ കൊണ്ടുവരാൻ കഴിഞ്ഞതാണ് ഇവിടെയുള്ളവർക്കു കൂടുതൽ തൊഴിൽ ലഭിക്കുവാൻ കാരണമെന്നും ട്രമ്പ് പറഞ്ഞു.

അഞ്ചു മില്യൺ ഫുഡ് സ്റ്റാമ്പ് ഒഴിവാക്കിയതിൽ ഖജനാവിൽ നിന്നും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന മില്യൺ കണക്കിനു ഡോളർ സേവ് ചെയ്യുവാൻ കഴിഞ്ഞതായും ട്രമ്പ് പറഞ്ഞു.തിരഞ്ഞെടുപ്പു വാഗ്ദാനമായ അതിർത്തി മതിലിന്റെ പണി എല്ലാ തടസ്സങ്ങളെയും അതിജീവിച്ചു പൂർത്തീകരിക്കുകതന്നെ ചെയ്യുമെന്ന് ട്രമ്പ് അസന്നിഗ്ദധമായി പ്രഖ്യാപിച്ചു.

അനധികൃത കുടിയേറ്റക്കാരേയും, കള്ളകടത്തുക്കാരേയോ കുറ്റവാളികളേയും ഒരു വിധത്തിലും അമേരിക്കയുടെ മണ്ണിൽ കാലുകുത്തുവാൻ അനുവദിക്കുകയില്ലെന്നും, എന്നാൽ നേരായ മാർഗ്ഗത്തിൽ അമേരിക്കയിലേക്ക് ആളുകളെ പ്രവേശിപ്പിക്കുവാനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും ട്രമ്പ് ഉറപ്പു നൽകി. പ്രധാനപ്പെട്ട ഡമോക്രാറ്റിക് പാർട്ടിയും, റിപ്പബ്ലിക്കൻ പാർട്ടിയിലും അമേരിക്കയുടെ പൊതുനന്മയെ ലക്ഷ്യമാക്കി ഒന്നിച്ചു പ്രവർത്തിക്കണമെന്നും ട്രമ്പു ആഹ്വാനം ചെയ്തു. 82 മിനിട്ടോളം ദീർഘിച്ച ആവേശകരമായ പ്രസംഗം കരഘോത്തോടെ അംഗങ്ങൾ സ്വാഗതം ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP