Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സൗത്ത് ഹൂസ്റ്റണിൽ കവർച്ചയ്ക്കെത്തിയ അഞ്ചംഗ സംഘത്തിനുനേരേ ഉടമ നിറയൊഴിച്ചു; 3 പേർ കൊല്ലപ്പെട്ടു, 2 പേർ ആശുപത്രിയിൽ

സൗത്ത് ഹൂസ്റ്റണിൽ കവർച്ചയ്ക്കെത്തിയ അഞ്ചംഗ സംഘത്തിനുനേരേ ഉടമ നിറയൊഴിച്ചു; 3 പേർ കൊല്ലപ്പെട്ടു, 2 പേർ ആശുപത്രിയിൽ

പി.പി. ചെറിയാൻ

ഹൂസ്റ്റൺ: സൗത്ത് ഹൂസ്റ്റൺ ഷെർമണ്ടിലെ വീട്ടിൽ കവർച്ചയ്ക്കെത്തിയ അഞ്ചംഗ സംഘത്തിനുനേരേ വീട്ടുടമസ്ഥൻ നിറയൊഴിച്ച സംഭവത്തിൽ മൂന്നു പേർ കൊല്ലപ്പെടുകയും, രണ്ടുപേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ജനുവരി 19-നു ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. കതകിനു മുന്നിൽ രണ്ടുപേരാണ് എത്തിയത്. ഇവർ വീട്ടുടമസ്ഥനോട് പണം ആവശ്യപ്പെട്ടു. ആദ്യം തമാശയാണെന്നു കരുതിയ വീട്ടുടമസ്ഥൻ പിന്നീട് സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കി പണം കൊണ്ടുവരാമെന്നു പറഞ്ഞ് അകത്തേക്ക് പോയി കൗച്ചിനടിയിൽ സൂക്ഷിച്ചിരുന്ന എ.കെ 47 ലോഡ്സ് ഗൺ ഉപയോഗിച്ച് നിറയൊഴിച്ചു.

വെടിയേറ്റ് രക്ഷപെടുന്നതിനിടയിൽ ഇവരും തിരിച്ചു വെടിവെച്ചതായി അധികൃതർ വിശദീകരിച്ചു. പുറത്ത് പാർക്ക് ചെയ്തിരുന്ന കാറിൽ ഇരുന്നവർക്കു നേരേയും ഉടമസ്ഥൻ വെടിവെച്ചു. നിരത്തിൽ വെടിയുണ്ടകൾ ചീറിപ്പാഞ്ഞതായി സമീപവാസികൾ പറയുന്നു. ഇതിനിടയിൽ രണ്ടുപേർ കൊല്ലപ്പെട്ടിരുന്നു. മറ്റു മൂന്നുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഒരാൾ പിന്നീട് മരണമടഞ്ഞു. വീട്ടുടമസ്ഥൻ വെടിവെച്ചത് സ്വയരക്ഷയ്ക്കാണെന്നാണ് അധികൃരുടെ വിശദീകരണം.

കൊല്ലപ്പെട്ടവരെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. മൂന്നുപേർ കൊല്ലപ്പെട്ട കേസിൽ ഉടമസ്ഥനെതിരേ കേസ് ഉണ്ടാകില്ല എന്നാണ് അറ്റോർണി അഭിപ്രായപ്പെട്ടത്. ഇതിനെ ധീരമായ നടപടിയെന്നാണ് അവർ വിശേഷിപ്പിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP