Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202406Monday

ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പ്രോഗ്രാമായ 60മിനിറ്റ്സ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസറെ പുറത്താക്കി

ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പ്രോഗ്രാമായ 60മിനിറ്റ്സ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസറെ പുറത്താക്കി

പി.പി. ചെറിയാൻ

ന്യൂയോർക്ക്: അമേരിക്കയിൽ മാത്രമല്ല ലോകത്തെല്ലാടവും ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പ്രോഗ്രാമായ '60 മിനിട്ട്സിന്റെ' എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ജെഫ് ഫേഗറെ സി ബി എസ് ന്യൂസിൽ നിന്നും പുറത്താക്കിയതായി നെറ്റ് വർക്ക് പ്രസിഡന്റ് ഡേവിഡ് റോഡ്സ് സെപ്റ്റംബർ 13 ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

കമ്പനി പോളിസിക്ക് എതിരായി പ്രവർത്തിച്ചുവെന്നാണ് പുറത്താക്കലിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്.ഈയ്യിടെ സി ബി എസ് പുറത്താക്കുന്ന മൂന്നാമത്തെ പ്രമുഖനാണ് ജെഫ്. ന്യൂസ് ആംഗർ ചാർലി റോഡ്സിനെ കഴിഞ്ഞ നവംബറിലും, കോർപറേഷൻ സി ഇ ഒ ലസ്ലി മൂൺവെസിന ഞായറാഴ്ചയും ഇതേ കാരണത്തിന് പുറത്താക്കിയിരുന്നു.

കഴിഞ്ഞ മുപ്പത്തിയാറ് വർഷമായി ഇവിടെ പ്രവർത്തിക്കുന്ന ജെഫ്, സി ബി എസിന്റെ അമ്പതാം വാർഷിക സ്മരണിക ഈയ്യിടെയാണ് പുറത്തിറക്കിയത്.ജെഫിനെ പുറത്താക്കിയ സ്ഥാനത്തേക്ക് തൽക്കാലം ബിൽ ഓവൻസിനെ ചുമതല ഏൽപിച്ചിട്ടുണ്ട്.ജോലി സമയത്ത് സ്ത്രീ ജീവനക്കാരോടുള്ള മോശമായ പെരുമാറ്റമാണ് ജെഫിന്റെ പുറത്താക്കലിന് മറ്റൊരു കാരണമായി ചൂണ്ടിക്കാണിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP