Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അതിർത്തി മതിലിന് വേണ്ടി ചോക്ലേറ്റ് വിറ്റ് ഏഴ് വയസ്സുകാരൻ നേടിയത് 20,000 ഡോളർ

അതിർത്തി മതിലിന് വേണ്ടി ചോക്ലേറ്റ് വിറ്റ് ഏഴ് വയസ്സുകാരൻ നേടിയത് 20,000 ഡോളർ

പി.പി. ചെറിയാൻ

ഓസ്റ്റിൻ (ടെക്സസ്) : അമേരിക്കയെയും മെക്സിക്കോയേയും തമ്മിൽ വേർതിരിക്കുന്ന സതേൺ ബോർഡറിൽ അതിർത്തി മതിൽ കെട്ടി സുരക്ഷ ഉറപ്പാക്കണമെന്ന പ്രസിഡന്റ് ട്രംപിന്റെ ലക്ഷ്യം നിറവേറ്റുന്നതിന് ഓസ്റ്റിനിൽ നിന്നുള്ള ഏഴു വയസ്സുകാരൻ ഹോട്ട് ചോക്ലേറ്റ് വിറ്റ് നേടിയത് 20,000 ഡോളർ.

ഫെബ്രുവരി 5ന് ട്രംപ് നടത്തിയ യൂണിയൻ അഡ്രസ് വീക്ഷിച്ച ബെന്റൻ സ്റ്റീവൻ അന്നു തീരുമാനിച്ചതാണ് മതിൽ പണിയുന്നതിന് തന്റേതായ ചെറിയൊരു തുക സംഭാവന നൽകണമെന്ന്. തന്റെ ആഗ്രഹം പിതാവിനെ അറിയിച്ചുവെങ്കിലും അനുകൂല പ്രതികരണമല്ലായിരുന്നു ലഭിച്ചത്.

സ്റ്റെയ്നർ റാഞ്ചിനു സമീപമുള്ള ഷോപ്പിങ്ങ് കോംപ്ലക്സിൽ ഹോട്ട് ചോക്ലേറ്റ് വിൽക്കുന്നതിന് സഹായിക്കണമെന്ന് മാതാപിതാക്കളോട് കേണപേക്ഷിച്ചുവെങ്കിലും അതും നിരസിക്കപ്പെട്ടു. ഒടുവിൽ ഒഴിവു സമയത്ത് ചോക്ലേറ്റ് പുറത്തു കൊണ്ടുനടന്നു വിറ്റാണ് പണം കണ്ടെത്തിയത്. മാത്രമല്ല ഒരു വെബ്സൈറ്റിലൂടെ ലിറ്റിൽ ഹിറ്റ്ലർക്ക് സംഭാവന നൽകണമെന്ന അഭ്യർത്ഥനയും ഒരു പരിധിവരെ ഇത്രയും തുക പിരിച്ചെടുക്കുവാൻ കാരണമായതായി ബെന്റൻ പറഞ്ഞു.

പിരിച്ചെടുത്ത തുക ഫെഡറൽ ഗവൺമെന്റ് ഫണ്ടിലേക്ക് മതിൽ പണിയുന്ന ആവശ്യത്തിനായി കൊടുക്കാനാണ് പദ്ധതിയെങ്കിലും ഇങ്ങനെ ലഭിക്കുന്ന തുക ഈ ആവശ്യത്തിന് ഉപയോഗിക്കാമോ എന്നതു വ്യക്തമല്ല എന്നാണ് അധികൃതരുടെ അഭിപ്രായം. എന്തായാലും കുട്ടിയുടെ ആത്മാർഥതയെ മാതാപിതാക്കളും സംഭാവന നൽകിയവരും ഒരേ പോലെ അഭിനന്ദിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP