1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Feb / 2019
21
Thursday

നവജാതശിശുവിന്റെ വിസർജ്യം പരിശോധിച്ചാൽ ബുദ്ധിപരമായ തകരാർ കണ്ടെത്താം; പുതിയ കണ്ടെത്തലുമായി ഗവേഷകർ

July 14, 2015

ന്യൂയോർക്ക്: നവജാത ശിശുവിന്റെ ആദ്യത്തെ മലം (meconium) പരിശോധിച്ചാൽ  കുട്ടിക്ക് ബുദ്ധിപരമായ തകരാർ ഉണ്ടെങ്കിൽ കണ്ടെത്താമെന്ന് ഗവേഷകർ. മെക്കോണിയത്തിൽ കൂടിയ തോതിൽ  fatty acid ethyl esters (FAEE) അടങ്ങിയിട്ടുണ്ടെങ്കിൽ ഭാവിയിൽ ബൗദ്ധികമായ പ്രശ്‌നങ്ങൾ ഉണ്ടാക...

21 വയസിൽ താഴെയുള്ളവർക്ക് സിഗരറ്റ് വിൽക്കുന്നത് തടയുന്നതിനെ അനുകൂലിച്ച് നാലിൽ മൂന്ന് അമേരിക്കക്കാരും

July 13, 2015

വാഷിങ്ടൺ: പുകവലിക്കും പുകയില ഉത്പന്നങ്ങൾക്കുമെതിരേയുള്ള പൊതുജന പോരാട്ടത്തിന് ഏറെ പങ്കാളിത്തം ഏറിവരുന്നതായി റിപ്പോർട്ട്. 21 വയസിൽ താഴെയുള്ളവർക്ക് സിഗരറ്റ് വിൽക്കുന്നത് തടയുന്നതിനെ അനുകൂലിച്ച് നാലിൽ മൂന്ന് അമേരിക്കക്കാരും അഭിപ്രായം രേഖപ്പെടുത്തി. സെന്റ...

ജസ്റ്റീസ് ഫോർ പ്രവീൺ ഫണ്ട് റൈസിങ് പ്രോഗ്രാം മാറ്റിവച്ചു

July 10, 2015

ഷിക്കാഗോ: ജസ്റ്റീസ് ഫോർ പ്രവീൺ ഫണ്ട് റൈസിങ് പ്രോഗ്രാം ജൂലൈ പത്താം തീയതി 6.30-ന് നൈൽസ് വെസ്റ്റ് ഹൈസ്‌കൂളിൽ നടത്തുവാൻ നിശ്ചയിച്ചിരുന്ന പ്രോഗ്രാം ക്യാൻസൽ ചെയ്തതായി പ്രോഗ്രാം കൺവീനേഴാസ് ആയ സിറിയക് കൂവക്കാട്ടിൽ, ഗ്രേസി വാച്ചാച്ചിറ, രാജു വർഗീസ് എന്നിവർ ...

മൈക്രോസോഫ്റ്റിൽ വീണ്ടും അഴിച്ചുപണി; ഇത്തവണ 7,800 പേർക്ക് തൊഴിൽ നഷ്ടമാകും

July 09, 2015

വാഷിങ്ടൺ: മൈക്രോസോഫ്റ്റിൽ വീണ്ടും ലേ ഓഫിനൊരുങ്ങി സത്യ നാദെല്ല. ലോകമെമ്പാടുമുള്ള ശാഖകളിൽ നിന്നായി 7,800 പേരെ പിരിച്ചുവിടാനാണ് കമ്പനി തയാറായിരിക്കുന്നത്. സ്മാർട്ട് ഫോൺ ഹാർഡ് വെയർ ബിസിനസ് മേഖലയിൽ ഉൾപ്പെട്ടവർക്കാണ് ഇത്തവണ തൊഴിൽ നഷ്ടമുണ്ടാകുന്നത്. 118,60...

ഇൻഡിപെൻഡൻസ് ഡേ വാരാന്ത്യത്തിൽ ഷിക്കാഗോയിൽ വെടിവയ്പ്; ഏഴു വയസുകാരനടക്കം പതിനാലു പേർ കൊല്ലപ്പെട്ടു

July 07, 2015

ഷിക്കാഗോ: ഇൻഡിപെൻഡൻസ് ഡേ വാരാന്ത്യ ആഘോഷത്തിനിടെ ഉണ്ടായ വെടിവയ്പിൽ ഏഴു വയസുകാരനടക്കം പതിനാലു പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. എൺപതിലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇൻഡിപെൻഡൻസ് ഡേ വാരാന്ത്യ ആഘോഷത്തിൽ അക്രമം ഉണ്ടാകാൻ ഇടയുണ്ടെന്ന റിപ്പോർട്ടിന്റെ അടിസ്...

പ്രൊഫ. എം. എം. ജോർജ്ജ് കാലിഫോർണിയായിൽ നിര്യാതനായി

July 03, 2015

കാലിഫോർണിയ: ന്യൂമാൻ കോളേജ് ഫിസിക്‌സ് വിഭാഗം മേധാവിയായിരുന്ന റിട്ട. പ്രൊഫ. എം. എം. ജോർജ്ജ് (64) കാലിഫോർണിയായിൽ നിര്യാതനായി. ഒന്നരമാസം മുമ്പാണ് കാലിഫോർണിയായിലുള്ള മകളുടെ അടുത്തെത്തിയത്. രണ്ടാഴ്ച മുമ്പ് രോഗബാധിതനായി അവിടെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന...

അഞ്ചാം പനി ബാധിച്ച് യുവതി മരിച്ചു; അഞ്ചാം പനി മൂലം 12 വർഷത്തിൽ ആദ്യത്തെ മരണം; കടുത്ത ജാഗ്രതാ നിർദേശത്തിൽ അധികൃതർ

July 03, 2015

സീറ്റിൽ: അഞ്ചാം പനി ബാധിച്ച് വാഷിങ്ടൺ സംസ്ഥാനത്തിൽ ഒരു യുവതി മരിച്ചത് ആരോഗ്യ വകുപ്പ് അധികൃതരെ കടുത്ത ആശങ്കയിലാഴ്‌ത്തി. 2003-നു ശേഷം അഞ്ചാം പനി ബാധിച്ച് യുഎസിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന ആദ്യത്തെ മരണമാണിതെന്നാണ് പറയുന്നത്. അതേസമയം 1990നു ശേഷം സംസ്ഥാനത...

വൈറ്റ് ഹൗസ് കാണാൻ പോയാൽ ഇനി ഫോട്ടോയും എടുത്തു മടങ്ങാം; നാല്പതു വർഷമായി ഫോട്ടോഗ്രാഫിക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് നീക്കി

July 02, 2015

വാഷിങ്ടൺ: നാല്പതു വർഷമായി വൈറ്റ് ഹൗസിൽ ഫോട്ടോഗ്രാഫിക്ക് ഏർപ്പെടുത്തിയിരുന്ന നിരോധനം എടുത്തുകളഞ്ഞു. ഇനി മുതൽ വൈറ്റ് ഹൗസ് സന്ദർശിക്കുന്ന ടൂറിസ്റ്റുകൾക്ക് തങ്ങളുടെ സെൽഫി സഹിതം ക്യാമറയിൽ പതിക്കാം. ഉത്തരവ് വന്നയുടൻ തന്നെ വൈറ്റ് ഹൗസ് സന്ദർശകർ ഫോട്ടോ സോഷ്യൽ...

അമ്മിണി മാത്യു മുണ്ടേലിൽബോസ്റ്റണിൽ നിര്യാതയായി

June 29, 2015

ബോസ്റ്റൺ: ചെങ്ങന്നൂർ മംഗലം, മുണ്ടേലിൽ കുടുംബാംഗവും ബോസ്റ്റണിൽ സ്ഥിരതാമസക്കാരനുമായ ജോർജ് മാത്യുവിന്റെ (തമ്പി) ഭാര്യ അമ്മിണി മാത്യു (65) ബോസ്റ്റണിൽ നിര്യാതയായി. പത്തനംതിട്ട കുമ്പഴ വാഴയിൽ കുടുംബാംഗമാണ് പരേത.ആനി, അനിൽ എന്നിവർ മക്കളും, ജെൻസി അനിൽ (ഡാളസ്) ...

ജോസ് പൊന്നോലിൽ നിര്യാതനായി

June 29, 2015

ഫ്‌ലോറിഡ: പത്തനംതിട്ട കടമ്മനിട്ട ചാന്തുകാവ് പൊന്നോലിൽ കുടുംബാംഗം കെ. വി. ഏബ്രഹാമിന്റെയും ശോശാമ്മ ഏബ്രഹാമിന്റെയും മകൻ വർഗീസ് ഏബ്രഹാം (ജോസ് പൊന്നോലിൽ- 58) ഫ്‌ലോറിഡായിൽ നിര്യാതനായി.ജൂലൈ 2 ന് വ്യാഴാഴ്ച വൈകിട്ട് 6 മുതൽ 9 വരെ ലേക്ക് ലാന്റ് ഐപിസി ചർച്ചിൽ (4...

അയർലണ്ടിനു പിന്നാലെ അമേരിക്കയും; സ്വവർഗ വിവാഹം നിയമവിരുദ്ധമല്ലെന്ന് സുപ്രീം കോടതി; സ്വവർഗ വിവാഹത്തിന് ഭരണഘടന നിയമസാധുത നൽകുന്നുവെന്ന് പരാമർശം

June 27, 2015

വാഷിങ്ടൺ: സ്വവർഗ വിവാഹത്തിന് നിയമസാധുത നൽകി സുപ്രീം കോടതിവിധി. സ്വവർഗാനുരാഗികൾക്ക് പരസ്പരം വിവാഹം ചെയ്യാൻ അവകാശമുണ്ടെന്നും അമേരിക്കൻ ഭരണഘടന അനുസരിച്ച് സ്വവർഗ വിവാഹത്തിന് നിയമസാധുതയുണ്ടെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. സ്വവർഗാനുരാഗികൾക്കായുള്ള സംഘട...

ഷാരോൺ പ്രസാദിന് വാലിഡിക്‌ടോറിയൻ ബഹുമതി

June 24, 2015

ന്യുയോർക്ക്: മാർട്ടിൻ വാൻ ബ്യൂറൻ ഹൈസ്‌ക്കൂളിൽ നിന്നും അക്കാഡമിക് രംഗത്ത് ഉന്നത വിജയം കരസ്ഥമാക്കി ഷാരോൺ പ്രസാദ് വാലിഡിക്‌ടേറിയൻ ബഹുമതിക്ക് അർഹയായി. സമർത്ഥരായ വിദ്യാർത്ഥികൾ പഠിക്കുന്ന ഈ സ്‌കൂളിൽ നിന്നും ഷാരോൺ നേടിയെടുത്ത അത്യുന്നതമായ അക്കാഡമിക് വിജയം മ...

വടക്ക് കിഴക്കൻ മേഖലകളെ തകർത്തു കൊണ്ട് കൊടുങ്കാറ്റ്; മേരിലാൻഡിൽ ഒരു മരണം; ഗതാഗതം താറുമാറായി; വൈദ്യുതി ബന്ധം വിഛേദിക്കപ്പെട്ടു

June 24, 2015

വാഷിങ്ടൺ: പരക്കെ നാശം വിതച്ചുകൊണ്ട് വടക്ക് കിഴക്കൻ മേഖലകളിൽ ശക്തമായ കൊടുങ്കാറ്റ് വീശി. മേരിലാൻഡിൽ ഒരാളുടെ മരണത്തിന് ഇടയാക്കിയ കൊടുങ്കാറ്റിൽ ഗതാഗതം താറുമാറാകുകയും ആയിരക്കണക്കിന് വീടുകൾക്ക് വൈദ്യുതി ബന്ധം വിഛേദിക്കപ്പെടുകയും ചെയ്തു. ചൊവ്വാഴ്ച വിർജീനിയ ...

അന്നമ്മ ദേവസ്യ പനച്ചിക്കൽ നിര്യാതയായി

June 20, 2015

ന്യൂയോർക്ക്: ഹഡ്‌സൺവാലി മലയാളി അസോസിയേഷൻ ട്രഷററും, സെന്റ് മേരീസ് സീറോ മലബാർ ചർച്ച് മുൻ ട്രസ്റ്റിമായ ജോൺ ദേവസ്യയുടെ മാതാവ് അന്നമ്മ ദേവസ്യ പനച്ചിക്കൽ (96) നിര്യാതയായി.മക്കൾ: ജോർജ് ദേവസ്യ പനച്ചിക്കൽ (കരിമണ്ണൂർ), മേരി ദാനിയേൽ പട്ടശ്ശേരിൽ (ന്യൂയോർക്ക്), ജ...

സൗത്ത് കരോലിനയിലെ കറുത്തവർഗക്കാരുടെ പള്ളിയിൽ വെടിവയ്പ്; ഒമ്പതു പേർ മരിച്ചു; മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യത

June 18, 2015

ചാൾസ്ടൺ: സൗത്ത് കരോലിനിയിൽ കറുത്തവർഗക്കാർ ആരാധന നടത്തുന്ന പള്ളിയിലുണ്ടായ വെടിവയ്പിൽ ഒമ്പതു പേർ മരിച്ചു. ചാൾസ്ട്ടണിലുള്ള ചരിത്രപ്രാധാന്യമുള്ള പള്ളിയിൽ വെള്ളക്കാരനായ യുവാവാണ് വെടിവച്ചതെന്ന് പൊലീസ് വ്യക്തമാക്കുന്നു. ഇന്നലെ വൈകുന്നേരം ആരാധന സമയത്താണ് ഇരു...

MNM Recommends