Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൂർക്കംവലി സഹിക്കാൻ വയ്യ, 92 കാരിയെ മുഖത്ത് തലയിണയമർത്തി കൊലപ്പെടുത്തി

കൂർക്കംവലി സഹിക്കാൻ വയ്യ, 92 കാരിയെ മുഖത്ത് തലയിണയമർത്തി കൊലപ്പെടുത്തി

പി പി ചെറിയാൻ

വെസ്റ്റ് വില്ലേജ്: 92 കാരിയായ വെറോനിക്കാ ഇവിൻസും, നാൽപത്തി ഏഴുക്കാരനായ എന്റിക്ക് ലീവായും ഒരേ മുറിയിലെ താമസക്കാരാണ്. ഉറങ്ങാൻ കിടക്കുമ്പോൾ വെറോനിക്കായുടെ കൂർക്കം വലി വല്ലാതെ ശല്യപ്പെടുത്തിയിരുന്നു.

മാർച്ച് 8 വ്യാഴാഴ്ച രാവിലെ 6 ാം ന് എന്റിക് പൊലീസിനെ വിളിച്ചു പറഞ്ഞു 'ഞാൻ എന്റെ റൂം മേറ്റിനെ കൊന്നു' ന്യൂയോർക്ക് സുല്ലിവാൻ സ്ട്രീറ്റിലെ അപ്പാർട്ട്മെന്റിലാണ് സംഭവം നടന്നത്.

രാത്രിയിൽ ഇരുവരും ഉറങ്ങാൻ കിടന്നതാണ് കൂർക്കംവലി ആരംഭിച്ച മുത്തശ്ശിയുടെ മുഖത്ത് തലയിണയമർത്തിയാണ് എന്റിക്ക് അവരെ കൊല്ലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.

സ്ഥലത്തെത്തിയ പൊലീസ് മുത്തശ്ശിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ഇതിനകം മരണപ്പെട്ടിരുന്നു. കൊലപാതക കുറ്റം ചുമത്തി എന്റിക്കിനെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ അറുപത് വർഷമായി ഇതേ അപ്പാർട്ട്മെന്റിലായിരുന്നു വെറോനിക്ക താമസിച്ചിരുന്നത്.

വെറോനിക്കായുടെ മകൾ 50 വയസ്സിൽ കാൻസർ ബാധിച്ചു മരിച്ചതിന് ശേഷമാണ് എന്റിക്കിനെ റൂമിൽ താമസിക്കാൻ അനുവദിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP