Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മാധ്യമപ്രവർത്തകയുടെ പ്രസംഗത്തിന് വിലക്കേർപ്പെടുത്തി ജോർജിയ സർവകലാശാല

മാധ്യമപ്രവർത്തകയുടെ പ്രസംഗത്തിന് വിലക്കേർപ്പെടുത്തി ജോർജിയ സർവകലാശാല

പി പി ചെറിയാൻ

ജോർജിയ:ജോർജിയയിലെ സത്തേൺ യൂണിവേഴ്സിറ്റിയിൽ പ്രസംഗിക്കാനെത്തിയ അന്താരാഷ്ട്ര മാധ്യമപ്രവർത്തകയും, ഫല്സതീൻ ജനതയ്ക്കു നേരെ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളുടെ പേരിൽ യിസ്രായേലി നു വിലക്കേർപ്പെടുത്താൻ ആഹ്വാനം ചെയ്യുന്ന ബി.ഡി.എസ് [ ബോയ്കോട്ട്, ഡൈവസ്റ്റ്, സാങ്ക്ഷൻഞ എന്ന ഫലസ്തീൻ മൂവ്മെന്റിന് പിന്തുണ നൽകുകയും ചെയ്യുന്നഎബ്ബി മാർട്ടിനെ തടഞ്ഞ് അധികൃതർ.

യിസ്രായേൽ സർക്കാരിന്റെ രൂക്ഷ വിമർശകയായണ് ഈ മാധ്യമപ്രവർത്തക യിസ്രായേലിന് അനുകൂലമായുള്ള അമേരിക്കൻ നയത്തിൽ ഒപ്പുവെച്ചില്ല എന്നതിന്റെ പേരിലാണ് പ്രസംഗത്തിൽ നിന്നും തടഞ്ഞത്.

യിസ്രായേലിന് മേൽ വിലക്കേർപ്പെടുത്താൻ ആഹ്വാനം ചെയ്യുന്ന ഫല്സതീൻ മൂവ്മെന്റായ ബി.ഡി.എസിന് എതിരായി കൊണ്ടു വന്ന യു.എസ് നിയമത്തിന് പിന്തുണയറിക്കുന്ന വ്യവസ്ഥയിൽ ഒപ്പു വെക്കാനാണ് എബ്ബി മാർട്ടിനോട് യൂണിവേഴ്സിറ്റി അധികൃതർ ആവശ്യപ്പെട്ടത്.

ബി.ഡി.എസിനെതിരായി നിയമനിർമ്മാണം കൊണ്ടു വന്നിട്ടുള്ള ജോർജിയയിൽ ഈ നിയമത്തിന് പിന്തുണ നൽകിയാൽ മാത്രമേ പ്രസംഗം നടത്താൻ പറ്റൂ എന്നാണ് യൂണിവേഴ്സിറ്റി അധികൃതർ അറിയിച്ചത്. ഇതിനു വഴങ്ങാതിരുന്നതിനാലാണ് അബി മാർട്ടിനെ പരിപാടിയിൽ പങ്കെടുപ്പിക്കാതിരുന്നത്.

കഴിഞ്ഞ കുറച്ചു വർഷങ്ങൾക്കുള്ളിൽ ബി.ഡി.എസ് യു.എസിലെ കോളേജുകളിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. 2005 ൽ 170 ഫല്സതീൻ രാഷ്ട്രീയ കക്ഷികളും അഭയാർത്ഥികളുടെ കൂട്ടായ്മയും മറ്റു മനുഷ്യാവകാശ സംഘടനകളും ചേർന്നാണ് ബി.ഡി.എസ് എന്ന പ്രസ്ഥാനം നിർമ്മിച്ചത്.

സമാധാനപരമായി പ്രവർത്തിക്കുന്ന ഈ സംഘടന കോളേജുകളിൽ ഇസ്രഈൽ ഫലസ്തീൻ ജനതയോട് ചെയ്യുന്ന മനുഷ്യാവകാശ ലംഘനങ്ങളെ ശ്രദ്ധയിൽപെടുത്തുകയും യു.എസുൾപ്പെടെയുള്ള വിവിധ രാജ്യങ്ങളിലെ കമ്പനികളോട് യിസ്രായേലുമായുള്ള വിവിധമേഖലകളിലെ സഹകരണം നിർത്തിവെക്കാനും ബി.ഡി.എസ് ആഹ്വാനം ചെയ്യുന്നു.

എന്നാൽ ബി.ഡിഎസിനെ തകർക്കാൻ അമേരിക്കൻ സർക്കാരും നീക്കങ്ങൾ നടത്തുന്നുണ്ട്.ജോർജിയയിൽ ഉൾപ്പെടെ 28 സ്റ്റേറ്റ്സുകളിൽ 2014 ൽ ബി.ഡി.എസിനെതിരെ നിയമനിർമ്മാണംകൊണ്ടുവന്നിട്ടുണ്ട്.

കഴിഞ്ഞ വർഷം ഡിസംബർ 11 ന് യു..എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് യു.എസിലെ ഫെഡറൽ സംവിധാനത്തിൽ വരുന്ന മതവിശ്വാസമായും വംശമായും വിശേഷിപ്പിക്കുന്ന എക്സിക്ൂട്ടീവ് ഓർഡറും പാസാക്കിയിട്ടുണ്ട്.ഇതുപ്രകാരം ഫെഡറൽഫണ്ടിങ്ങ് സ്വീകരിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബി.ഡി.എസ് പരിപാടി നടത്തിയാൽ അത് യഹൂദവിരുദ്ധ പരാമർശമാവുകയും ആ വിദ്യാഭ്യാസ്ഥാപനങ്ങൾക്കുള്ള ഫെഡറൽ ഫണ്ടിങ് നഷ്ടമാവുകയും ചെയ്യും

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP