Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഡാളസ് ടെക്നോളജി കമ്പനിയിൽ വൻ റെയ്ഡ്; 280 പേർ അറസ്റ്റിൽ

ഡാളസ് ടെക്നോളജി കമ്പനിയിൽ വൻ റെയ്ഡ്; 280 പേർ അറസ്റ്റിൽ

പി.പി. ചെറിയാൻ

അലൻ(ഡാളസ്): അലൻ എന്റർപ്രൈസ് ഡ്രൈവിലുള്ള സെൽഫോൺ റീഫർബിഷിങ്ങ് കമ്പനിയിൽ ഏപ്രിൽ 3 ബുധനാഴ്ച രാവിലെ യു.എസ്. ഇമ്മിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിൽ അനധികൃത കുടിയേറ്റക്കാരും, ക്രിമിനലുകളും ഉൾപ്പെടെ ഇരുന്നൂറ്റി എൺപതോളം പേരെ അറസ്റ്റു ചെയ്തു.

സി.ഇ.വി. ടെക്നോളജി കമ്പനിയിൽ പത്തുമണിയോടെ എത്തിയ ഇമ്മിഗ്രേഷൻ അധികൃതർ ശരിയായ രേഖകൾ ഉണ്ടെന്ന് ബോധ്യപ്പെട്ടവരെ റി്സ്റ്റിൽ പച്ച റിബൺ കെട്ടിമാറ്റി നിറുത്തി. ബാക്കിയുള്ളവരെ ബസ്സിൽ കയറ്റി കൊണ്ടുപോയിയെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.

അറസ്റ്റ് നടക്കുന്ന വിവരം അറിഞ്ഞു കമ്പനി പരിസരത്തു എത്തി ചേർന്ന ബന്ധുക്കളും, കൂട്ടുക്കാരും ഇമ്മിഗ്രേഷൻ നടപടിയിൽ പ്രതിഷേധിച്ചു മുദ്രാവാക്യങ്ങളും, പ്ലാക്കാർഡുകളും ഉയർത്തി. രാവിലെ പരിശോധനക്ക് എത്തിയതോടെ ജീവനക്കാർ പരിഭ്രാന്തരായി എന്ന് മലയാളിയും, ജീവനക്കാരനുമായ മാത്യു വർഗീസ് പറഞ്ഞു. ഇവിടെ ആകെയുള്ള ജീവനക്കാരിൽ 60 ശതമാനവും സ്ത്രീകളാണെന്നും
പലരും നിലവിളിക്കുന്നുണ്ടായിരുന്നുവെന്നും വർഗീസ് പറഞ്ഞു.

ന്യൂജേഴ്സി ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന കമ്പനി ഈയ്യിടെയാണ് അലനിലേക്ക് പ്രവർത്തനം മാറ്റിയത്. 2100 ജീവനക്കാരുടെ ഈ കമ്പനി അലനിലെ വലിയ മൂന്നാമത്തേതാണെന്ന് അലൻ എക്കണോമിക് കോർപ്പറേഷൻ വെബ്സൈറ്റിൽ പറയുന്നു. അനധികൃത കുടിയേറ്റക്കാർക്കെതിരെ സീറൊ ടോളറൻസ് പോളിസിയാണ് ട്രംപ് ഭരണകൂടം സ്വീകരിച്ചിരിക്കുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP