Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജോർജിയ ഹൈവേ അപകടം 5 കുടുംബാംഗങ്ങൾ ഉൾപ്പെടെ 6 മരണം

ജോർജിയ ഹൈവേ അപകടം 5 കുടുംബാംഗങ്ങൾ ഉൾപ്പെടെ 6 മരണം

പി പി ചെറിയാൻ

ജോർജിയ: ഇന്റർ സ്റ്റേറ്റ് 95ൽ ഞായറാഴ്ച (ഫെബ്രുവരി 23) ഉണ്ടായ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ അച്ഛനും അമ്മയും മൂന്നു കുട്ടികളും പ്രായമായ മറ്റൊരാളും മരിച്ചതായി ലിബർട്ടി കൗണ്ടി അധികൃതർ അറിയിച്ചു.

ഫ്ലോറിഡായിൽ നിന്നുള്ള 77 വയസ്സുകാരൻ ഓടിച്ചിരുന്ന കാർ കുടുംബാംഗങ്ങൾ സഞ്ചരിച്ചിരുന്ന എസ്യുവിൽ ഇടിച്ചതിനെ തുടർന്ന് ആറുപേരും സംഭവ സ്ഥലത്തുവെച്ചു തന്നെ കൊല്ലപ്പെടുകയായിരുന്നു.

എസ്യുവിലുണ്ടായിരുന്ന നാഥൻ റോബിൻസൺ (37), സാറാ റോബിൻസൺ (41), മക്കളായ സ്റ്റീഫൻ റോബിൻസൺ (7), ബൈക്ക റോബിൻസൺ (12), അലക്സാണ്ടർ റോബിൻസൺ (4) എന്നിവർ ഫ്ലോറിഡായിലേക്കുള്ള യാത്രയിലാണ് അപകടത്തിൽപെട്ടത്.

മുതിർന്ന യാത്രക്കാരന്റെ വാഹനം റോഡിൽ നിന്നും തെന്നിമാറി എതിർദിശയിലൂടെ യാത്ര ചെയ്തിരുന്ന എസ്യുവിയിൽ ഇടിക്കുകയായിരുന്നു.

സംഭവത്തെ തുടർന്നു മണിക്കൂറുകളോളം ഹൈവേയിൽ ഗതാഗതം സ്തംഭിച്ചു. മൃതദേഹങ്ങളും തകർന്ന വാഹനങ്ങളും നീക്കം ചെയ്തു വാഹനഗതാഗതം പുനരാരംഭിച്ചുവെന്നും ലിബർട്ടി കൗണ്ടി ഡപ്യൂട്ടി ലഫ്റ്റ് ജെയ്സൺ കോൽവിൻ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP