Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മുപ്പത്തഞ്ച് വർഷം മുമ്പ് കാണാതായ എയർഫോഴ്സ് ഓഫീസർ അറസ്റ്റിൽ

മുപ്പത്തഞ്ച് വർഷം മുമ്പ് കാണാതായ എയർഫോഴ്സ് ഓഫീസർ അറസ്റ്റിൽ

പി.പി. ചെറിയാൻ

കലിഫോർണിയ: മുപ്പത്തിയഞ്ചുവർഷം മുമ്പ് (1983ൽ )ന്യൂമെക്സിക്കോയിൽ നിന്നും അപ്രത്യക്ഷനായ ഉയർന്ന റാങ്കിലുള്ളകിർക് ലാന്റ് എയർഫോഴ്സ് ബേസ് ഓഫിസർ വ്യാജ തിരിച്ചറിയൽകാർഡുമായി ബന്ധപ്പെട്ട കേസിൽ ജൂൺ 6 ന് കലിഫോർണിയായിൽ നിന്നുംഅറസ്റ്റിലായി.

1983 ഡിസംബർ 9 നായിരുന്നു ഓഫിസർ അപ്രത്യക്ഷമായ വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. യൂറോപ്പിലെ രണ്ടാഴ്ചയിലെ വെക്കേഷൻ ട്രിപ്പിനുശേഷംമടങ്ങിയെത്തിയ 33 വയസ്സുള്ള വില്യം ഹൊവാർഡ് ഹ്യൂസ് ജൂനിയർഅൽബുക്വറക്കിൽ നിന്നു അപ്രത്യക്ഷമാകു ന്നതിനു മുമ്പ് 28,000 ഡോളർബാങ്കിൽ നിന്നും പിൻവലിച്ചിരുന്നു.

1983 ഓഗസ്റ്റിൽ ജോലിയിൽ പ്രവേശിക്കാതിരുന്നതിനെ തുടർന്നാണ്അന്വേഷണം ആരംഭിച്ചത്.നാറ്റോ കൺട്രോൾ കമ്മ്യൂണിക്കേഷൻസിസ്റ്റത്തിൽ പ്രത്യേക ട്രെയ്നിങ് ലഭിച്ചിരുന്ന ഉയർന്നഉദ്യോഗസ്ഥനായിരുന്ന ഹൊ വാർഡ് കലിഫോർണിയയിൽ വ്യാജ തിരിച്ചറിയിൽകാർഡ് ഉപയോഗിച്ച് സുഖജീവിതം നയിച്ചുവരികയായിരുന്നു.

എയർഫോഴ്സിലെ ജീവിതം നിരാശ നിറഞ്ഞതായിരുന്നുവെന്നും അതാണ് അവിടെനിന്നും രക്ഷപ്പെടാൻ തന്നെ പ്രേരിപ്പിച്ചതെന്നും ഇയ്യാൾ പറഞ്ഞു.അറസ്റ്റ് ചെയ്ത ഹൊവാർഡിനെ കലിഫോർണിയ ട്രാവിസ് എയർ ഫോഴ്സ് ബേസിൽതടങ്കലിലിട്ടിരിക്കയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP