Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മാതാപിതാക്കളേയും മൂന്ന് സഹോദരങ്ങളേയും കൊലപ്പെടുത്തിയ പതിനാലുകാരൻ അറസ്റ്റിൽ

മാതാപിതാക്കളേയും മൂന്ന് സഹോദരങ്ങളേയും കൊലപ്പെടുത്തിയ പതിനാലുകാരൻ അറസ്റ്റിൽ

പി പി ചെറിയാൻ

അലബാമ: അലബാമ ടെന്നിസ്സി അതിർത്തിയിൽ ഹണ്ട്സ്വില്ലക്ക് സമീപം സ്ഥിതിചെയ്യുന്ന എൽക്മോണ്ട് കമ്മ്യൂണിറ്റിയിലെ പിതാവിനേയും മാതാവിനേയും, മൂന്ന് സഹോദരങ്ങളേയും വെടിവെച്ച് കൊലപ്പെടുത്തിയ പതിനാല്ക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. സെപ്റ്റംബർ 2 തിങ്കളാഴ്ച രാത്രി 10.30 നായിരുന്നു സംഭവം.

സെപ്റ്റംബർ 3 ന് ലൈം സ്റ്റോൺ കൗണ്ടി ഷെറിഫ് ഓഫീസ് വക്താവ് സ്റ്റീഫൻ റയംഗ് കൊല്ലപ്പെട്ടവരുടെ വിവരങ്ങൾ മാധ്യമങ്ങൽക്ക് നൽകി.പിതാവ് അലബാമയിലെ കാർഡീലർ ടെക് ജോൺസിക്ക് (38), വളർത്തമ്മ അദ്ധ്യാപികയായ മേരി സിസ്‌ക്ക് (35) ആറ് വയസ്സും ആറ് മാസവും പ്രായമുള്ള രണ്ട് സഹോദരന്മാർ, അഞ്ച് വയസ്സുള്ള സഹോദരി എന്നിവരെയാണ് പതിനാല്ക്കാരൻ വെടിവെപ്പ് കൊലപ്പെടുത്തിയത്.

സന്തോഷകരമായ കുടുംബജീവിതമാണ് ഇവർ നയിച്ചതെന്ന് സമീപവാസികൾ പറയുന്നു.സംഭവത്തിന് ശേ,ം പതിനാല്ക്കാരൻ തന്നെയാണ് പൊലീസിനെ വിളിച്ചു വിവരം അറിയിച്ചത്.വെടിവെക്കുവാൻ ഉപയോഗിച്ച 9ാാ ഹാൻഡ് ഗണ്ണും കുട്ടി പൊലീസിന് കാണിച്ചുകൊടുത്തു.

എന്താണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.അഞ്ച് കൊലപാതകകുറ്റം ചുമത്തി ജുവനയ്ൽ കേസ്സെടുത്തിട്ടുണ്ടെങ്കിലും, അഡൾട്ട് മർഡർ ചാർജ്ജ് ഉണ്ടാകുമെന്നാണ് പൊലീസ് നൽകിയ സൂചന.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP