Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒക്കലഹോമയിൽ മദ്യവിതരണത്തിനു ജൂലൈ 17 വരെ അനുമതി

ഒക്കലഹോമയിൽ മദ്യവിതരണത്തിനു ജൂലൈ 17 വരെ അനുമതി

പി.പി. ചെറിയാൻ

ഒക്കലഹോമ: കൊറോണ വൈറസ് വ്യാപകമായതിനെ തുടർന്നു വാണിജ്യ-വ്യവസായ സ്ഥാപനങ്ങൾ അടച്ചിടുകയും, സ്‌കൂളുകളും, തീയേറ്ററുകളും അടച്ചിടുകയും പൊതു സ്ഥലങ്ങളിലെ കൂട്ടംകൂടൽ അവസാനിപ്പിക്കുകയും ചെയ്തതിനു പിന്നാലെ. മദ്യ വിതരണത്തിനു ഏപ്രിൽ 17 വരെ അനുമതി നൽകി ആൽക്കഹോളിക് ബിവറേജ് ലോസ് എൻഫോഴ്സ്മെന്റ് (ABLE) ഉത്തരവിട്ടു. മാർച്ച് 25-നാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.

ഒക്കലഹോമ ഏബിൾ കമ്മീഷൻ ലൈസൻസ് ഉള്ള മദ്യഷാപ്പ് ഉടമകൾക്ക് 21 വയസിനു മുകളിലുള്ളവർക്ക് ആൽക്കഹോളിക് ബിവറേജസ് ബിയർ, വൈൻ, ലിക്വർ എന്നിവ വിതരണം ചെയ്യുന്നതിനുള്ള അനുമതിയാണ് നൽകിയിരിക്കുന്നത്.

സീൽ പൊട്ടിക്കാത്തവ മാത്രമേ വിതരണം ചെയ്യാവൂ എന്നും ഉത്തരവിൽ നിഷ്‌കർഷിച്ചിട്ടുണ്ട്. മറ്റു പല ബിസിനസുകളും തകർച്ച നേരിടുമ്പോൾ മദ്യ വിതരണത്തിനു അനുമതി ലഭിച്ചതിൽ മദ്യഷാപ്പ് ഉടമകൾ സന്തുഷ്ടരാണ്. വിതരണം ഉടൻ ആരംഭിക്കുമെന്നും ഇവർ പറഞ്ഞു. മദ്യം ആവശ്യമുള്ളവർക്ക് വീടുകളിൽ എത്തിച്ചു നൽകുന്നതിനുള്ള ക്രമീകരണങ്ങളും ചെയ്തിട്ടുണ്ടെന്ന് ഉടമകൾ പറഞ്ഞു.

ഏപ്രിൽ 17നു മുമ്പ് കമ്മീഷൻ വീണ്ടും യോഗം ചേർന്നു തീയതി വീണ്ടും നീട്ടണമോ എന്നു തീരുമാനിക്കാം. സംസ്ഥാനത്തു സ്റ്റേ അറ്റ് ഹോം ഉത്തരവ് നിലവിലുള്ളതിനാൽ മദ്യം ഉപയോഗിക്കുന്നവർ ഈ തീരുമാനത്തെ സ്വാഗതം ചെയ്തിട്ടുണ്ട്. തൊഴിലില്ലാതെ വീട്ടിൽ കഴിയുന്നവർക്ക് സുലഭമായി മദ്യം ലഭിക്കുന്നത് ഒരു വിഭാഗം ആളുകളിൽ ആശങ്ക ഉളവാക്കിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP