ചരിത്രത്തിലാദ്യമായി ആഫ്രിക്കൻ- അമേരിക്കൻ ഫ്ളോറിഡ ഗവർണ്ണർ സ്ഥാനാർത്ഥി
August 31, 2018 | 03:40 PM IST | Permalink

പി.പി.ചെറിയാൻ
ഒർലാന്റൊ: ഫ്ളോറിഡാ സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായി ഗവർണർ സ്ഥാനത്തേക്ക് പ്രധാന പാർട്ടി സ്ഥാനാർത്ഥിയായി ആഫ്രിക്കൻ അമേരിക്കൻ വംശജൻ ആൻഡ്രൂ ജില്ലൻ മത്സര രംഗത്ത്.ഓഗസ്റ്റ് 28 ചൊവ്വാഴ്ച നടന്ന പ്രൈമറി തിരഞ്ഞെടുപ്പിൽ ഡമോക്രാറ്റിക്ക് പാർട്ടി സ്ഥാനാർത്ഥിത്വം നേടിയ തലഹാസി മേയർ, ആഡ്രൂ ജില്ലൻ, നവംബറിലെ പൊതു തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായി വിജയിച്ച റോൺ ഡിസാന്റിനിനെയാണ് നേരിടുക.
നിലവിലുള്ള ഫ്ളോറിഡാ റിപ്പബ്ലിക്കൻ ഗവർണർ റിക്ക് സ്ക്കോട്ട് സ്ഥാനമൊഴിയുമ്പോൾ പുതിയ ഗവർണറായി തിരഞ്ഞെടുക്കപ്പെടുന്നതിന് ഡമോക്രാറ്റിക് സ്ഥാനാർത്ഥി ആഡ്രുവും, റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി റോണും തമ്മിലാണ് കടുത്ത മത്സരത്തിനുള്ള വേദി ഒരുങ്ങുന്നത്.
ഡമോക്രാറ്റിക്ക് സ്ഥാനാർത്ഥി ആൻഡ്രു, ബെർണി സാന്റേഴ്സിന്റെ പിന്തുമയോടെ ശക്തയായ എതിരാളിയും മുൻ കോൺഗ്രസി അംഗവും, മുൻ ഗവർണറുടെ മകളുമായ ഗ്വൻ ഗ്രഹാമിനെയാണ് പരാജയപ്പെടുത്തിയതെങ്കിൽ, റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി റോൺ, പ്രസിഡന്റ് ട്രംമ്പിന്റെ പിന്തുണയോടെ അഗ്രികൾച്ചറൽ കമ്മീഷണറായ ആഡം പുറ്റ്നമിനെയാണ് പരാജയപ്പെടുത്തിയത്.
2016 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ട്രംമ്പ് വെറും ഒരു പോയന്റിനാണ് ഫ്ളോറിയായിൽ വിജയിച്ചത്.സംസ്ഥാന തലസ്ഥാനമായ തലഹാസിയിലെ മേയർ പദവി അലങ്കരിക്കുന്ന 39 വയസ്സുള്ള ചെറുപ്പക്കാരനായ ആൻഡ്രൂ ഫ്ളോറിഡായുടെ അടുത്ത ഗവർണറായി തിരഞ്ഞെടുക്കപ്പെട്ടു എന്നാണ് ഡമോക്രാറ്റിക് പാർട്ടിയുടെ ആശ്വാസം