Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ചന്ദ്രനിൽ ആദ്യമായി കാലുകുത്തിയ ഇതിഹാസ നായകന് ഇന്ന് 90 വയസ്സ്

ചന്ദ്രനിൽ ആദ്യമായി കാലുകുത്തിയ ഇതിഹാസ നായകന് ഇന്ന് 90 വയസ്സ്

മൊയ്തീൻ പുത്തൻചിറ

ന്യൂയോർക്ക്: ചന്ദ്രനിൽ ആദ്യമായി മനുഷ്യസ്പർശമേല്പിച്ച ഇതിഹാസ അമേരിക്കൻ ബഹിരാകാശയാത്രികനായ ബസ്സ് ആൽഡ്രിന് ഇന്ന് 90 വയസ്സ് തികയുന്നു.1969 ൽ ചന്ദ്രനിൽ ഇറങ്ങിയ ആദ്യത്തെ മനുഷ്യനായി ചരിത്രം സൃഷ്ടിച്ച അപ്പോളോ 11 ക്രൂവിൽ ഒരാളാണ് ആൽഡ്രിൻ.

ആൽഡ്രിൻ, സഹ ക്രൂ അംഗം നീൽ ആംസ്ട്രോംഗിനോടൊപ്പം ആ വർഷം ജൂലൈ 20 ന് രാത്രി 8:17 ന് ചന്ദ്രോപരിതലത്തിൽ സ്പർശിച്ചു. 'ഈഗിൾ' എന്ന മൊഡ്യൂളിനുള്ളിൽ നിന്ന് ആറുമണിക്കൂറിനുശേഷം ചന്ദ്രന്റെ ഉപരിതലത്തിലേക്ക് ചുവടുവെച്ച ആദ്യത്തെ മനുഷ്യനായി ആംസ്ട്രോംഗ് മാറി. താമസിയാതെ ആൽഡ്രിനും കാലെടുത്തു വെച്ചു.

ലാൻഡിങ് സമയത്ത്, മൈക്കൽ കോളിൻസ് 'കൊളംബിയ' എന്ന കമാൻഡ് മൊഡ്യൂളിനെ ചന്ദ്രനു മുകളിലുള്ള ഭ്രമണപഥത്തിൽ പൈലറ്റ് ചെയ്യുകയായിരുന്നു. ആൽഡ്രിനും ആംസ്ട്രോംഗും ചന്ദ്രന്റെ ഉപരിതലത്തിൽ സമയം പൂർത്തിയാക്കിക്കഴിഞ്ഞാൽ, കമാൻഡ് മൊഡ്യൂൾ ഉപയോഗിച്ച് വീണ്ടും ഡോക്ക് ചെയ്ത് ഭൂമിയിലേക്ക് മടങ്ങിവരും.

യൂറോപ്യൻ ബഹിരാകാശ ഏജൻസി, മാക്‌സ് പ്ലാങ്ക് സൊസൈറ്റി, മാർസ് സൊസൈറ്റി തുടങ്ങി നിരവധി ശാസ്ത്ര സ്ഥാപനങ്ങൾ തിങ്കളാഴ്ച ആൽഡ്രിന് ജന്മദിനാശംസ നേർന്നു.

'എനിക്കും മാർസ് സൊസൈറ്റിക്കും വേണ്ടി, ബസ്സ് ആൽഡ്രിന്റെ 90ാം ജന്മദിനത്തിൽ (ജനുവരി 20) അദ്ദേഹത്തിന് നന്ദി അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ചന്ദ്രനിൽ ആദ്യത്തെ മനുഷ്യ ലാൻഡിങ് പൈലറ്റ് ചെയ്യുന്നതിൽ അദ്ദേഹത്തിന്റെ വീരഗാഥയ്ക്ക് മാത്രമല്ല, എല്ലാവർക്കും ആ സന്ദർഭം അക്കാലത്തെ ഇതിഹാസ നേട്ടമായിരുന്നു. മാത്രമല്ല, എല്ലാ മനുഷ്യ വർഗത്തിനും ഒരു വലിയ കുതിച്ചുചാട്ടം' ആണെന്ന് ഉറപ്പുവരുത്താൻ അദ്ദേഹം നടത്തിയ പ്രവർത്തനങ്ങളും കൂടിയാണ്.' ജന്മദിനാശംസകൾ നേർന്ന മാർസ് സൊസൈറ്റി പ്രസിഡന്റ് റോബർട്ട് സുബ്രിൻ പറഞ്ഞു.

അതേസമയം, ജർമ്മനി ആസ്ഥാനമായി പ്രവർത്തിക്കുന്ന മാക്‌സ് പ്ലാങ്ക് സൊസൈറ്റി അവരുടെ ജന്മദിന സന്ദേശത്തിൽ ആൽഡ്രിന്റെ 'നോ ഡ്രീം ഈസ് ടൂ ഹൈ: ലൈഫ് ലെസൻസ് ഫ്രം എ മാൻ ഹൂ വാക്ക്ഡ് ഓൺ ദി മൂൺ' എന്ന പുസ്തകത്തിൽ നിന്നുള്ള 'നിങ്ങളുടെ മനസ്സ് ഒരു പാരച്യൂട്ട് പോലെയാണ്: അത് തുറന്നില്ലെങ്കിൽ അത് പ്രവർത്തിക്കുന്നില്ല. അതിനാൽ തുറന്ന മനസ്സ് സൂക്ഷിക്കുക' എന്ന ഏറ്റവും അറിയപ്പെടുന്ന ഉദ്ധരണി ഉൾപ്പെടുത്താൻ തീരുമാനിച്ചു.

'ഞാൻ ഉറപ്പായും കണ്ടെത്തിയ ഒരു സത്യം: എല്ലാം സാധ്യമാണെന്ന് നിങ്ങൾ വിശ്വസിക്കുകയും നിങ്ങളുടെ ലക്ഷ്യങ്ങൾ നിറവേറ്റാൻ കഠിനമായി പരിശ്രമിക്കാൻ നിങ്ങൾ തയ്യാറാകുകയും ചെയ്യുമ്പോൾ, നിങ്ങൾക്ക് 'അസാധ്യമായതെന്ന്' തോന്നിയത് നേടാൻ കഴിയും. ഒരു സ്വപ്നവും അസാധ്യമല്ല!' ആൽഡ്രിന്റെ പുസ്തകത്തിലെ നിരവധി പ്രചോദനാത്മകമായ ഭാഗങ്ങളിലൊന്നാണിത്.

'ഇന്ന് ഒരു പ്രത്യേക ദിവസമാണ്. എന്റെ ജനനത്തീയതി ചോദിച്ചപ്പോൾ ഞാൻ 1/20/30 എന്ന് പറഞ്ഞു. ഞാൻ ഈ ലോകത്തേക്ക് വന്നത് 1/20/30 ന് ന്യൂജെഴ്‌സിയിലായിരുന്നു. എന്റെ അമ്മ മരിയൻ മൂൺ ആൽഡ്രിനും അച്ഛൻ എഡ്വിൻ ആൽഡ്രിനും ആയിരുന്നു,' ആൽഡ്രിൻ തന്റെ ജന്മദിനത്തിൽ ട്വീറ്റ് ചെയ്തു.

1930 ജനുവരി 20 ന് ന്യൂജേഴ്‌സിയിലെ മോണ്ട്‌ക്ലെയറിലാണ് ആൽഡ്രിൻ ജനിച്ചത്. 1951 ൽ വെസ്റ്റ് പോയിന്റിലെ യുഎസ് മിലിട്ടറി അക്കാദമിയിൽ നിന്ന് ബിരുദം നേടിയ ശേഷം വ്യോമസേനാ പൈലറ്റായി. 1963 ൽ ബഹിരാകാശയാത്രികനായി തിരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പ് അദ്ദേഹം കൊറിയൻ യുദ്ധത്തിൽ 66 യുദ്ധ ദൗത്യങ്ങൾ നടത്തിയിരുന്നു.

1966 നവംബറിൽ, നാസയുടെ 'ജെമിനി 12' ദൗത്യത്തിൽ ആൽഡ്രിൻ പങ്കെടുത്തു. അഞ്ചര മണിക്കൂർ ദൈർഘ്യമുള്ള മൂന്ന് ബഹിരാകാശയാത്രകൾ പൂർത്തിയാക്കി. ബഹിരാകാശയാത്രികർക്ക് ബഹിരാകാശ ശൂന്യതയിൽ ഫലപ്രദമായി പ്രവർത്തിക്കാൻ കഴിയുമെന്ന് ഈ ദൗത്യം തെളിയിച്ചു, 1969 ലെ ചാന്ദ്ര യാത്രയ്ക്ക് അടിസ്ഥാനമിടാൻ അത് സഹായിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP