Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മാർത്ത മെക്സാലിയെ യുഎസ് സെനറ്റിലേക്ക് നോമിനേറ്റ് ചെയ്തു

മാർത്ത മെക്സാലിയെ യുഎസ് സെനറ്റിലേക്ക് നോമിനേറ്റ് ചെയ്തു

പി.പി. ചെറിയാൻ

അരിസോണ: റിപ്പബ്ലിക്കൻ പാർട്ടി നേതാവ് ജോൺ മെക്കയനിന്റെ മരണം മൂലം ഒഴിവു വന്ന അരിസോണ സെനറ്റ് സീറ്റിലേക്ക് മാർത്ത മെക് സാലിയെ ഗവർണർ ഡഗ് ഡ്യൂസെ നോമിനേറ്റു ചെയ്തു. അരിസോണയിൽ നവംബർ 6 ന് നടന്ന ഇടക്കാല തിരഞ്ഞെടുപ്പിൽ ഡമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥി ക്രിസ്റ്റീൻ സിയന്നയോട് ഏറ്റുമുട്ടി പരാജയം ഏറ്റുവാങ്ങിയ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയാണ് മെക് സാലി. ഒരു മില്യൺ വോട്ട് നേടിയ മെക് സാലിയെ സെനറ്റിലേക്ക് നോമിനേറ്റ് ചെയ്യുവാൻ ഉചിതമായ തീരുമാനമാണെന്നാണ് ഗവർണർ പറഞ്ഞത്.

വിവിധ ഘട്ടങ്ങളിലായി മിഡിൽ ഈസ്റ്റിലും, അഫ്ഗാനിസ്ഥാനിലും ആറു തവണ മിലിട്ടറി സേവനം അനുഷ്ഠിച്ച ഇവർ സൗദി അറേബ്യയിൽ സേവനം അനുഷ്ഠിക്കുന്ന യുഎസ് വനിതാ ഓഫിസർമാർ അബയാസും ഹെഡ് സ്‌കാർവ്സും ധരിക്കണമെന്ന തീരുമാനം തിരുത്തിയെഴുതുന്നതിന് പെന്റഗണിനെ സ്വാധീനിക്കുന്നതിനും വലിയ പങ്കു വഹിച്ചിട്ടുണ്ട്.

ജോൺ മെക്കയിനു പകരം നിയമിതയായ മാർത്ത തന്റെ ഭർത്താവ് ഉയർത്തി പിടിച്ച മൂല്യങ്ങൾക്കുവേണ്ടി നില കൊള്ളുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നു മെക്കയിനിന്റെ ഭാര്യ സിൻഡി മെക് യെൻ പറഞ്ഞു.

മാർത്തയുടെ നിയമനത്തോടെ യുഎസ് സെനറ്റിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് 53 അംഗങ്ങളുടെ പിന്തുണ ലഭിച്ചു. ഡമോക്രാറ്റിക് പാർട്ടി അംഗങ്ങൾ 47 ആയി ചുരുങ്ങി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP