Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അരിസോണ സെനറ്റ് സീറ്റിൽ ആദ്യമായി വനിതകൾ മത്സര രംഗത്ത്

അരിസോണ സെനറ്റ് സീറ്റിൽ ആദ്യമായി വനിതകൾ മത്സര രംഗത്ത്

പി.പി. ചെറിയാൻ

അരിസോണ: നവംബറിൽ നടക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിൽ അരിസോണ സെനറ്റ് സീറ്റിലേക്കു ആദ്യമായി രണ്ട് വനിതകൾ തമ്മിൽ ഏറ്റുമുട്ടുന്നു.

നിലവിലുള്ള സെനറ്റർ ജെഫ് ഫ്ളേക്ക് സ്ഥാനം ഒഴിയുന്ന സീറ്റിലാണ് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി മാർത്താ മെക് സാലിയും, ഡമോക്രാറ്റ് സ്ഥാനാർത്ഥി ക്രിസ്റ്റിൻ സൈനമയും വാശിയേറിയ മത്സരത്തിനു തയ്യാറെടുക്കുന്നത്. അരിസോണ സ്റ്റേറ്റ് പ്രതിനിധികളായ ഇവരിൽ ആര് ജയിച്ചാലും അരിസോണയിൽ നിന്നും യുഎസ് സെനറ്റിലേക്ക് എത്തുന്ന ആദ്യ വനിതാ അംഗം എന്ന ബഹുമതി ലഭിക്കും.

റിപ്പബ്ലിക്കൻ സീറ്റിൽ മത്സരിക്കുന്ന മാർത്താ വിജയം സുനിശ്ചിതമാണെന്നു വിശ്വസിക്കുമ്പോൾ, ഈ സീറ്റ് പിടിച്ചെടുക്കാനുള്ള തന്ത്രങ്ങൾ മെനയുകയാണ് ഡമോക്രാറ്റ് സ്ഥാനാർത്ഥി ക്രിസ്റ്റീൻ.

2016-ലെ തെരഞ്ഞെടുപ്പിൽ ട്രംപിനു നേരിയ വിജയം സമ്മാനിച്ച സംസ്ഥാനാണ് അരിസോണ. യുഎസ് സെനറ്റിൽ ഭൂരിപക്ഷം ലഭിക്കണമെങ്കിൽ ഇരു പാർട്ടികൾക്കും ഇവിടെ വിജയം അനിവാര്യമാണ്. 1988-നുശേഷം ഇതുവരെ ഇവിടെനിന്നും ഡമോക്രാറ്റിക് പ്രതിനിധിയെ സെനിറ്റിലേക്കെത്തിക്കാൻ കഴിഞ്ഞിട്ടില്ല.

ഈയിടെ പുറത്തുവന്ന സർവെ റിപ്പോർട്ടുകൾ ഡമോക്രാറ്റിക് പാർട്ടിക്ക് ആത്മവിശ്വാസം നൽകുന്നുണ്ട്. പ്രൈമറി തെരഞ്ഞെടുപ്പുകളിൽ ഇരുവരും വൻ ഭൂരിപക്ഷം നേടിയിരുന്നു.

കോളോണൽ റാങ്കിൽ യുണൈറ്റഡ് എയർഫോർസിൽ നിന്നു വിരമിച്ച മാർത്ത (50) ഹൈ റാങ്കിങ് ഫിമേൽ പൈലറ്റ് ആണ്. ഗ്രീൻ പാർട്ടിയിൽ പ്രവർത്തിച്ചിരുന്ന ക്രിസ്റ്റീൻ്( 43) ഡമോക്രറ്റിക് പാർട്ടിയി്ല! ചേർന്ന ശേഷമാണു സ്റ്റേറ്റ് അസംബ്ളിയിലേക്കു തിരഞ്ഞെടുക്കപ്പെട്ടത്. ഓപ്പൻലി ബൈ സെക്ഷ്വലായി അറിയപ്പെടുന്ന ക്രിസ്റ്റീന് പ്രധാനപാർട്ടിയുടെ പിന്തുണ ലഭിക്കുന്നത് ആദ്യമാണ്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP