Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലൈസൻസില്ലാതെ വീട്ടിൽ ദന്ത ചികിത്സ നടത്തിയ 'ഡോക്ടർ' അറസ്റ്റിൽ

ലൈസൻസില്ലാതെ വീട്ടിൽ ദന്ത ചികിത്സ നടത്തിയ 'ഡോക്ടർ' അറസ്റ്റിൽ

പി പി ചെറിയാൻ

പാസ്‌ക്കൊ കൗണ്ടി (ഫ്ളോറിഡാ): ലൈസൻസില്ലാതെ വീട്ടിൽ ദന്ത ചികിത്സ നടത്തിയിരുന്ന 'വ്യാജ ഡോക്ടർ' ഒസെ മാസ് ഫെർണാണ്ടസ് (33) പൊലീസ് പിടിയിലായി. ബുധനാഴ്ചയായിരുന്നു അറസ്റ്റ്.

അണ്ടർ കവർ ഓഫീസറാണ് പ്രതിയെ പിടികൂടിയത്. പുല്ല് നീക്കം ചെയ്യുന്നതിന് 150 ഡോളറും, വേദന സംഹാരിക്ക് 20 ഡോളറുമാണ് ഇയ്യാൾ ആവശ്യപ്പെത്.

വീട്ടിലെത്തിയ അണ്ടർകവർ ഓഫീസർ അവിടെ ഉണ്ടായിരുന്ന ഉപകരണങ്ങളും, മരുന്നുകളും കണ്ട് അമ്പരന്നതായി പറയുന്നു. വലിയൊരു പ്രൊഫഷണൽ ദന്താശുപത്രിയുടെ എല്ലാ സൗകര്യങ്ങളും വീട്ടിൽ ഒരുക്കിയിരുന്നു.

പൊലീസിന്റെ പിടിയിലായ ഡോക്ടർ കുറ്റസമ്മതം നടത്തി. തനിക്ക് ദന്ത ചികിത്സ നടത്തുന്നതിന് ലൈസെൻസ് ഇല്ലായിരുന്നുവെന്നും ഇയ്യാൾ സമ്മതിച്ചു.ഇയ്യാൾക്കെതിരെ നിരവധി വകുപ്പുകൾ പ്രകാരം കേസ്സെടുത്തതായി അണ്ടർകവർ ഡിറ്റക്റ്റീവ് പറഞ്ഞു.

ഡന്റൽ അസിസ്റ്റന്റായി ഒസെക്ക് പ്രതിരോധ മരുന്നുകൾ ലഭിച്ചിരുന്ന സ്വദേശമായ ക്യൂബയിൽ നിന്നാണ് ധാരാളം പേർക്ക് താൻ ദന്തചികിത്സ നടത്തിയിരുന്നതായും ഇയ്യാൾ സമ്മതിച്ചു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP