Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മാതാവിനെയും ഇരട്ട സഹോദരന്മാരേയും കൊലപ്പെടുത്തിയ 16കാരൻ അറസ്റ്റിൽ

മാതാവിനെയും ഇരട്ട സഹോദരന്മാരേയും കൊലപ്പെടുത്തിയ 16കാരൻ അറസ്റ്റിൽ

പി പി ചെറിയാൻ

മൺഫോർഡ് (അലബാമ): മാതാവിനേയും ഇരട്ട സഹോദരന്മാരേയും കുത്തി കൊലപ്പെടുത്തിയ കേസ്സിൽ 16കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.16 വയസ്സുള്ള കൊലയാളി മാതാവ് ഹോളി ക്രിസ്റ്റീന (36), ഇരട്ട സഹോദരന്മാർ ബ്രാൻസൺ, ബാരൽ (13) എന്നിവരെയാണ് കൊലപ്പെടുത്തിയതെന്ന് ടെല്ലഡിഗ കൗണ്ടി ഷെറിഫ് ഓഫീസ് അറിയിച്ചു.

മൺഫോർഡ് റോയ് ലേക്കി സ്ട്രീട്ടിലുള്ള വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ മൂവരുടേയും മൃതദേഹം കണ്ടെത്തിയത് ജനുവരി 21 നായിരുന്നുവെന്ന് അധികൃതർ പറഞ്ഞു. ചൊവ്വാഴ്ച വൈകിട്ടാണ് മൃതദേഹം കണ്ടെത്തിയതെങ്കിലും എപ്പോളാണ് ഇവർ കൊല്ലപ്പെട്ടതെന്ന് വ്യക്തമല്ലെന്നും പൊലീസ് പറയുന്നു.

മൂവരേയും കൊലപ്പെടുത്തിയ ശേഷം പതിനാറുകാരൻ സ്‌കൂളിൽ പോയിരുന്നതായി ഡിസ്ട്രിക്റ്റ് അറ്റോർണി സ്റ്റീവ് ഗിഡയൻസ് പറഞ്ഞു.പ്രതിയെന്ന് സംശയിക്കുന്ന 16കാരനെ എതിർപ്പുകൾ ഒന്നും ഇല്ലാതെ ബീൻസ് ആൻഡ് ഗ്രീൽസ് റസ്റ്റോറന്റിനെതിരെയുള്ള സ്റ്റോറിൽ നിന്നും പിടികൂടി.

പ്രതിയെ ജനുവരി 24 വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കും.സംഭവത്തെ കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചാൽ ഷെറിഫ് ഓഫീസിൽ 256 761 2141 നമ്പറിൽ വിളിച്ചു അറിയിക്കണമെന്നും അഭ്യർത്ഥിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP