Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യുഎന്നിലെ മുൻ യുഎസ് അംബാസഡറുടെ മകളെ കൊലപാതക കുറ്റത്തിന് അറസ്റ്റു ചെയ്തു

യുഎന്നിലെ മുൻ യുഎസ് അംബാസഡറുടെ മകളെ കൊലപാതക കുറ്റത്തിന് അറസ്റ്റു ചെയ്തു

മൊയ്തീൻ പുത്തൻചിറ

ന്യൂയോർക്ക്: ഐക്യരാഷ്ട്രസഭയിലെ മുൻ യുഎസ് അംബാസഡറുടെ മകൾ സോഫിയ നെഗാപ്രോണ്ടെ (27) യെ വ്യാഴാഴ്ച രാത്രി അറസ്റ്റുചെയ്തു.മെരിലാൻഡിൽ യൂസഫ് റാസ്മുസ്സനെ (24) കുത്തിക്കൊലപ്പെടുത്തിയ കേസിലാണ് ഫസ്റ്റ് ഡിഗ്രി കൊലപാതകക്കുറ്റം ചുമത്തി മോണ്ട്‌ഗോമറി കൗണ്ടി പൊലീസ് അറസ്റ്റു ചെയ്തത്.

റോക്ക്വിൽ സിറ്റിയിലെ വീട്ടിൽ പൊലീസ് എത്തുമ്പോൾ റാസ്മുസ്സെന് കുത്തേറ്റ് രക്തത്തിൽ വാർന്നു കിടക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവസ്ഥലത്ത് വെച്ചുതന്നെ മരണവും സംഭവിച്ചു.റാസ്മുസ്സനും സോഫിയയും പരിചയക്കാരാണെന്നും, ഇരുവരും വാക്കുതർക്കത്തിൽ ഏർപ്പെട്ടിരുന്നതായും പൊലീസ് പറഞ്ഞു.

പ്രസിഡന്റ് ജോർജ്ജ് ഡബ്ല്യു ബുഷിന്റെ കീഴിൽ യുഎൻ അംബാസഡറായും ഇറാഖിലെ അംബാസഡറായും സേവനമനുഷ്ഠിച്ച ജോൺ നെഗാപ്രോണ്ടെയുടെ ദത്തുപുത്രിയാണ് സോഫിയ നെഗപ്രോണ്ടെ. ബുഷ് അഡ്‌മിനിസ്ട്രേഷന്റെ ദേശീയ രഹസ്യാന്വേഷണ ഡയറക്ടറായും ബുഷിന്റെയും പ്രസിഡന്റ് ബരാക് ഒബാമയുടെയും കീഴിൽ സ്റ്റേറ്റ് ഡെപ്യൂട്ടി സെക്രട്ടറിയായും നെഗാപ്രോണ്ടെ സേവനമനുഷ്ടിച്ചിട്ടുണ്ട്.

ഞങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ടവളായിരുന്നു സോഫിയ എന്ന് അമ്മ ഡയാന നെഗാപ്രോണ്ടെ പറഞ്ഞു. 'അവൾ സ്വന്തമായി ജീവിക്കാനും കോളേജിൽ ചേരാനും ശ്രമിക്കുകയായിരുന്നു. അതിന് ഞങ്ങളുടെ പൂർണ്ണ പിന്തുണ അവൾക്കുണ്ടായിരുന്നു,' എന്ന് അമ്മ പ്രതികരിച്ചു.

ഹോണ്ടുറാസിൽ നിന്ന് ജോൺ നെഗാപ്രോണ്ടെ ദത്തെടുത്ത അഞ്ച് മക്കളിൽ ഒരാളാണ് സോഫിയ. 1980-കളിൽ അദ്ദേഹം യുഎസ് അംബാസഡറായി ഹോണ്ടുറാസിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP