Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഓട്ടിസമുള്ള മകനെ കനാലിൽ തള്ളിയിട്ടു കൊലപ്പെടുത്തിയ മാതാവ് അറസ്റ്റിൽ

ഓട്ടിസമുള്ള മകനെ കനാലിൽ തള്ളിയിട്ടു കൊലപ്പെടുത്തിയ മാതാവ് അറസ്റ്റിൽ

പി.പി. ചെറിയാൻ

മയാമി, ഫ്ളോറിഡ: സ്വന്തം മകനെ കനാലിൽ തള്ളിയിട്ടു കൊലപ്പെടുത്തിയ കേസിൽ മാതാവിനെ പൊലീസ് അറസ്റ്റു ചെയ്തു. മെയ്‌ 21നാണ് സംഭവം.

ഒട്ടിസം ബാധിച്ച തന്റെ മകനെ ആരോ കാറിൽ തട്ടിക്കൊണ്ടു പോയതായി മാതാവ് പട്രീഷ റിപ്ളെ പൊലീസിനെ അറിയിച്ചു. ഉടൻതന്നെ ആംബർ അലർട്ട് പ്രഖ്യാപിക്കുകയും പൊലീസ് കുട്ടിയെ കണ്ടെത്തുന്നതിന് ഊർജിതമായി അന്വേഷണം ആരംഭിക്കുകയും ചെയ്തു.

തുടർന്നു നടന്ന അന്വേഷണത്തിനൊടുവിൽ രാത്രി 7.30 നു അവന്യു ആൻഡ് കെന്റൽ ഡ്രൈവിലുള്ള കനാലിലേക്ക് കുട്ടിയെ മാതാവ് തള്ളിയിടുന്ന വീഡിയോ ദൃശ്യങ്ങൾ ലഭിച്ചു. ഇതേ സമയം അവിടെ എത്തിയ അപരിചതൻ കുട്ടിയെ കനാലിൽനിന്നും രക്ഷപെടുത്തി മാതാവിനെ ഏൽപ്പിച്ചു. കുട്ടി കനാലിൽ വീണതാണെന്നാണ് മാതാവ് അപരിചിതനോട് പറഞ്ഞത്. തുടർന്നു കുട്ടിയുമായി അവിടെനിന്നും മടങ്ങിയ മാതാവ് രാത്രി 8.30 നു സൗത്ത് വെസ്റ്റ് 62 സ്ട്രീറ്റിലുള്ള മറ്റൊരു കനാലിൽ തള്ളിയിടുകയും അവിടെ വച്ചു കുട്ടി മരിക്കുകയുമായിരുന്നു.

കുട്ടിയെ തട്ടിക്കൊണ്ടുപോയി എന്ന റിപ്പോർട്ടു ചെയ്തതിനുശേഷം മാതാവിന്റെ നീക്കത്തിൽ സംശയം തോന്നിയ പൊലീസ് തുടർന്നു നടത്തിയ അന്വേഷണത്തിലാണ് ക്രൂരമായ കൊലപാതകത്തിന്റെ ചുരുൾ അഴിയുന്നത്.

മാതാവിനെതിരെ ഫസ്റ്റ് ഡിഗ്രി മർഡറിന് കേസെടുത്തതായി മയാമി സ്റ്റേറ്റ് അറ്റോർണി കാതറിൻ ഫെർണാണ്ടസ് പറഞ്ഞു. ജാമ്യം അനുവദിക്കാഞ്ഞതിനെതുടർന്നു ടർണർ ഗിൽഫോർഡ് നൈറ്റ് കറക്ഷണൽ സെന്ററിലടച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP