Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എംമ്പയർ' താരം സ്മോലാറ്റിന്റെ ആശുപത്രി രേഖകൾ പരിശോധിച്ച 50 ജീവനക്കാരെ പിരിച്ചുവിട്ടു

എംമ്പയർ' താരം സ്മോലാറ്റിന്റെ ആശുപത്രി രേഖകൾ പരിശോധിച്ച 50 ജീവനക്കാരെ പിരിച്ചുവിട്ടു

പി.പി. ചെറിയാൻ

ചിക്കാഗൊ: അനുവാദമില്ലാതെ രോഗിയുടെ മെഡിക്കൽ റിക്കാർഡ് പരിശോധിച്ച അമ്പതു ജീവനക്കാരെ നോർത്ത് വെസ്റ്റേൺ മെമോറിയൽ ഹോസ്പിറ്റലിൽ നിന്നും പിരിച്ചുവിട്ടതായി ആശുപത്രി അധികൃതർ വെളിപ്പെടുത്തി.ഹിപ്പ് വയലേഷനാണ് ഇവരുടെ പിരിച്ചുവിടലിന് കാരണമായി അധികൃതർ ചൂണ്ടികാട്ടുന്നത്.

അമേരിക്കയിലെ സുപ്രസിദ്ധ 'എംമ്പയർ' താരം സ്മോളറ്റിന്റെ ആശുപത്രി റിക്കാർഡുകളിലാണ് ഇവർ അനുവാദമില്ലാതെ കണ്ണോടിച്ചത്.പൊലീസിന് തെറ്റായ വിവരങ്ങൾ റിപ്പോർട്ടു ചെയ്തതിന് സ്മോളറ്റിനെതിരെ കഴിഞ്ഞമാസം കേസ്സ് ചാർജ്ജ് ചെയ്തിരുന്നു.

സബ് വെ റസ്റ്റോറന്റിൽ വെച്ചു തന്നെ രണ്ടു പേർ ചേർന്ന് മർദിച്ചെന്നും, അവർ വംശീയത കലർന്ന മുദ്രാവാക്യങ്ങൾ വിളിച്ചുവെന്നായിരുന്നു സ്മോളറ്റ് നൽകിയിരുന്ന പരാതി. പിന്നീട് ഇതു സ്മോളറ്റ് തന്നെ ആസൂത്രണം ചെയ്തതായിരുന്നു എന്നും പൊലീസ് കണ്ടെത്തിയിരുന്നു.

മർദനത്തിൽ പരിക്കേറ്റു ആശുപത്രിയിൽ പ്രവേശിപ്പിച്ച ഈ താരത്തിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ചുള്ള ആകാംഷയായിരിക്കാം റിക്കാർഡുകൾ നോക്കാൻ ജീവനക്കാരെ പ്രേരിപ്പിച്ചതെന്ന് പറയപ്പെടുന്നു. എന്നാൽ ഇതു സ്വകാര്യതക്കെതിരെയുള്ള കടന്നുകയറ്റമാണെന്നും ഹെൽത്ത് ഇൻഷ്വറസ് പോർട്ടബിലിറ്റി ആൻഡ് അകൗണ്ടബിലിറ്റി ആക്ടിന് (HIPPA) എതിരാണെന്നും ആശുപത്രി അധികൃതർ പറഞ്ഞു. ആശുപത്രി ജീവനക്കാർക്ക് ഈ സംഭവം ആവർത്തിച്ചുള്ള മുന്നറിയിപ്പാണ് നൽകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP