Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഷെറിൻ മാത്യുവിന്റെ മരണം; അഴുകിയ ശരീരത്തിന്റെ ഫോട്ടോ പ്രദർശിപ്പിച്ചത് മാന്യമായ വിചാരണ ലഭിക്കുന്നതിന് തടസ്സമായതായി അഭിഭാഷകൻ കോടതിയിൽ

ഷെറിൻ മാത്യുവിന്റെ മരണം; അഴുകിയ ശരീരത്തിന്റെ ഫോട്ടോ പ്രദർശിപ്പിച്ചത് മാന്യമായ വിചാരണ ലഭിക്കുന്നതിന് തടസ്സമായതായി അഭിഭാഷകൻ കോടതിയിൽ

പി.പി. ചെറിയാൻ

ഡാലസ് : ഷെറിൻ മാത്യുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് കോടതിയിൽ വിചാരണ നടക്കുന്നതിനിടയിൽ രണ്ടാഴ്ച പഴക്കമുള്ള ഷെറിന്റെ അഴുകിയശരീരത്തിന്റെ ഫോട്ടോ വിധികർത്താക്കൾക്ക് മുന്നിൽ പ്രദർശിപ്പിച്ചത് വെസ്ലി മാത്യുവിനു മാന്യമായ വിചാരണ ലഭിക്കുന്നതിന് തടസ്സമായതായി ഡിഫൻസ് അറ്റോർണി ബ്രൂക്ക് ബസ്ബി മാധ്യമങ്ങളോട് പറഞ്ഞു. കേസ് പുനർവിചാരണ ചെയ്യുന്നതിനുള്ള അപേക്ഷയുടെ നടപടിക്രമങ്ങൾ ആരംഭിച്ചതായും അറ്റോർണി വെളിപ്പെടുത്തി.

പന്ത്രണ്ട് അംഗ ജൂറി ജൂൺ 26 ന് വെസ്ലി മാത്യുവിന് ജീവപര്യന്തം ശിക്ഷ വിധിച്ചിരിക്കുന്നു എന്നു ജഡ്ജി അറിയിച്ചപ്പോൾ ജൂറിവിധിച്ചിരിക്കുന്ന ശിക്ഷ സ്വീകരിക്കുന്നതായി വെസ്!ലി കോടതിയിൽ പറഞ്ഞിരുന്നു. കോടതിയിൽ നിന്നും പുറത്തിറങ്ങിയ അറ്റോർണി ജീവപര്യന്തം തടവ് ക്രൂരമായെന്നും വിധിക്കെതിരെ അപ്പീൽ സമർപ്പിക്കുന്ന കാര്യം ചർച്ച ചെയ്തു തീരുമാനിക്കുമെന്നും സൂചന നൽകിയിരുന്നു.

ഫെയർ ട്രയൽ ലഭിച്ചില്ല എന്നതിനാൽ പുനർവിചാരണ ചെയ്യണമെന്നാവശ്യപ്പെടുന്നതിന് രണ്ടു കാരണങ്ങളാണ് അറ്റോർണി ചൂണ്ടിക്കാട്ടുന്നത്. ഷെറിന്റെ അഴുകിയ മൃതശരീരത്തിന്റെയും ഓട്ടോപ്‌സി സ്യൂട്ടിൽ കിടത്തിയിരുന്നത്തിയിരുന്നതിന്റെയും ഭയാനകമായ ചിത്രം പ്രദര്ശിപ്പിച്ചത് പന്ത്രണ്ട് ജൂറിമാരിൽ രണ്ടു പേരെയെങ്കിലും കാര്യമായി സ്വാധീനിച്ചിട്ടുണ്ട്. ഷെറിൽ മരിക്കുന്നതിനു മുമ്പ് ശരീരത്തിലെ അസ്ഥികൾക്കുണ്ടായ പൊട്ടലിന്റെ ചിത്രവും ജൂറിമാരെ കാണിച്ചു. എന്നാൽ അതു വെസ്!ലി മാത്യുവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് തെളിയിക്കുന്ന മതിയായ രേഖകൾ ഒന്നും ഹാജരാക്കിയിരുന്നില്ലെന്നും അറ്റോർണി പറയുന്നു.

2017 ഒക്ടോബർ 7 ന് പുലർച്ചെ ഷെറിനെ നിർബന്ധിച്ചു പാൽ നൽകുമ്പോൾ തൊണ്ടയിൽ ഉടക്കി മരിച്ചുവെന്നും ശരീരം പ്ലാസ്റ്റിക് കവറിലാക്കി അന്ന് രാവിലെ തന്നെ വീടിനു സമീപമുള്ള കലുങ്കിൽ ഉപോക്ഷിച്ചതായും വെസ്ലി മൊഴി നൽകിയിരുന്നു. ഷെറിന്റെ അഴുകിയ ശരീരം വീടിനടുത്തുള്ള കൽവെർട്ടിൽ നിന്നും കണ്ടെടുത്തതിനെ തുടർന്നു റിച്ചാർഡ്‌സൺ പൊലീസ് നടത്തിയ വാർത്ത സമ്മേളനത്തിൽ ഈ പ്രദേശത്തു പൊലീസ് അന്വേഷിച്ചിരുന്നുവെന്നത് സംശയം ജനിപ്പിച്ചിരുന്നു ,മത്രമല്ല ഓട്ടോപ്‌സി റിപ്പോർട്ട് പരസ്യപ്പെടുത്താതിരുന്നതും സംശയം കൂടുതൽ വർധിപ്പികുകയും ചെയ്തു .എന്നാൽ വെസ്ലിയുടെ പേരിൽ ചാർജ് ചെയ്തിരുന്ന മർഡർ ചാർജ് ഡ്രോപ്പ് ചെയ്തത് ഷെറിൻ പാല് കുടിക്കുമ്പോൾ തൊണ്ടയിൽ കുടുങ്ങി മരിക്കുകയായിരുന്നു എന്ന വെസ്ലിയുടെ മൊഴി പ്രോസിക്യൂഷൻ ശരിവെക്കുന്ന്‌നതുകൊണ്ടോ, വ്യക്തമായ തെളിവുകളുടെ അഭാവമോ എന്നത് ചോദ്യചിഹ്നമായി അവശേഷിക്കുന്നു.

ഷെറിന്റെ മരണം തന്നെ ഭയപെടുത്തിയതായും തുടർന്നു പ്രവർത്തിച്ചതെല്ലാം തെറ്റായിരുന്നുവെന്നും വെസ്ലി തന്നെ കോടതി മുൻപാക തുറന്നു സമ്മതിച്ച സാഹചര്യത്തിൽ ജീവപര്യന്തം ശിക്ഷ വിധിച്ചത് ക്രൂരമായെന്ന അറ്റോർണിയുടെ അഭിപ്രായത്തോട് വിയോജിക്കാൻ മറ്റൊരു കാരണവും കണ്ടെത്താനാകില്ല .ഇത്തരം കേസുകളിൽ പുനർവിചാരണ എളുപ്പമല്ലെങ്കിലും ഇതിന് പ്രത്യേക പരിഗണന ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വെസ്!ലി മാത്യുവിന്റെ ഡിഫൻസ് ടീമിൽ പുതിയതായി മൈക്കിൾ കാസിലിനെ എന്ന അറ്റോർണിയെ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP