Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നിരാഹാര സമരത്തിനു മുന്നിൽ ഇമിഗ്രേഷൻ അധികൃതർ മുട്ടുമടക്കി; ബംഗ്ലാദേശ് വനിതയെ നാടുകടത്തുന്നതു മാറ്റിവച്ചു

നിരാഹാര സമരത്തിനു മുന്നിൽ ഇമിഗ്രേഷൻ അധികൃതർ മുട്ടുമടക്കി; ബംഗ്ലാദേശ് വനിതയെ നാടുകടത്തുന്നതു മാറ്റിവച്ചു

പി. പി. ചെറിയാൻ

ന്യുഹേവൻ (കണക്റ്റിക്കട്ട്): 18 വർഷം ഭർത്താവുമായി അമേരിക്കയിൽ കഴിഞ്ഞിരുന്ന ബംഗ്ലാദേശ് വനിതയെ നാടുകടത്തുന്നതിനുള്ള ഇമിഗ്രേഷൻ അധികൃതരുടെ തീരുമാനം ബന്ധുക്കളും ഭർത്താവും നടത്തിയ നിരാഹാര സമരത്തെ തുടർന്നു മാറ്റിവച്ചു.1999 ൽ സന്ദർശകയായി അമേരിക്കയിൽ എത്തിയ സൽമ സിക്കന്തർ എന്ന യുവതിക്കാണ് ഓഗസ്റ്റ് 23 നു രാജ്യം വിടണമെന്നാവശ്യപ്പെട്ടു നോട്ടീസ് നൽകിയിരുന്നത്.

ഈ സംഭവം വലിയ പ്രതിഷേധ സമരങ്ങൾക്കും വഴി തെളിയിച്ചു. ഭർത്താവ് അനവർ മഹ്മൂദ് ഒൻപതു സഹപ്രവർത്തകരുമായി ഹാർട്ട് ഫോർഡിലുള്ള ഇമിഗ്രേഷൻ കോടതിക്കു മുൻപിൽ നിരാഹാര സമരം ആരംഭിച്ചതോടെ ഓഗസ്റ്റ് 22 നു ഇമിഗ്രേഷൻ അധികൃതർ ഉത്തരവ് സ്റ്റേ ചെയ്തു. ബോർഡ് ഓഫ് ഇമിഗ്രേഷൻ ഇവരുടെ അപ്പീൽ പരിഗണിച്ചു കേസ് റീ ഓപ്പൺ ചെയ്യുന്നതുവരെയാണു നിരോധന ഉത്തരവ് ലഭിച്ചിരിക്കുന്നത്.

കണക്റ്റിക്കട്ട് ഗവർണർ ഡാൻ, കോൺഗ്രസ് അംഗം റോസാ ഡിലോറ തുടങ്ങിയ നിരവധി പേർ നടപടിയിൽ പ്രതിഷേധിച്ചു നടത്തിയ പ്രകടനങ്ങളിൽ പങ്കെടുത്തിരുന്നു. തൽക്കാലം ഇവരുടെ നാടുകടത്തൽ തടഞ്ഞിട്ടുണ്ടെങ്കിലും ഭാവിയിൽ എന്തു തീരുമാനമാണ് സ്വീകരിക്കുക എന്നു പ്രതീക്ഷയോടെ കാത്തിരിക്കയാണ് ഭർത്താവും മകനും

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP