Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ടെക്സസിൽ റെഡ് ലൈറ്റ് ക്യാമറകൾ നിരോധിക്കുന്ന ബിൽ സെനറ്റ് പാസാക്കി

ടെക്സസിൽ റെഡ് ലൈറ്റ് ക്യാമറകൾ നിരോധിക്കുന്ന ബിൽ സെനറ്റ് പാസാക്കി

പി.പി. ചെറിയാൻ

ഓസ്റ്റിൻ: ടെക്സസ് സംസ്ഥാനത്തെ റെഡ് ലൈറ്റ് ക്യാമറകൾ നിരോധിക്കുന്നതിനുള്ള ബിൽ അവസാന കടമ്പയും കടന്ന് ഗവർണർ ഗ്രെഗ് എബർട്ടിന്റെ ടേബിളിലെത്തി. ടെക്സസ് ഹൗസ് നേരത്തെ ബിൽ പാസാക്കിയിരുന്നു.

മെയ് 16-നു വെള്ളിയാഴ്ച വൈകിട്ട് ഒരു മണിക്കൂർ നീണ്ടുനിന്ന ചർച്ചകൾക്കുശേഷം ബിൽ എട്ടിനെതിരേ 23 വോട്ടുകൾക്കാണ് സെനറ്റ് പാസാക്കിയത്. അമിത വേഗതയാലും, റെഡ് ലൈറ്റ് നിയമവിരുദ്ധമായി മറികടക്കുകയും ചെയ്യുന്ന പൗരന്മാരെ ക്യാമറകൾ പരിശോധിച്ച് ഫൈൻ ഈടാക്കുന്നത് അവസാനിപ്പിക്കുക എന്നതാണ് ബിൽ കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ബില്ല് അവതരിപ്പിച്ചുകൊണ്ട് സെനറ്റർ ബോബ് ഹാൾ പറഞ്ഞു.

ടെക്സസിലെ ആർലിങ്ടൺ, റിച്ചാർഡ്സൺ തുടങ്ങിയ പല സിറ്റികളും ഇതിനകംതന്നെ റെഡ് ലൈറ്റ് ക്യാമറകൾ നിരോധിച്ചിരുന്നെങ്കിലും സംസ്ഥാനവ്യാപകമായി നിരോധനം ഏർപ്പെടുത്തുന്നത് ആദ്യമാണ്.

ക്യാമറകൾ നിരോധിക്കാത്ത ഡാളസ് സിറ്റിക്ക് 2018-ൽ മാത്രം 5.8 മില്യൻ ഡോളറാണ് നിയമലംഘനം നടത്തിയവരിൽ നിന്നും ലഭിച്ചത്. 75 ഡോളറാണ് ഫൈൻ. ഇത്തരം ക്യാമറകൾ സ്ഥാപിച്ചിരിക്കുന്ന സ്ഥലങ്ങളിൽ ഡ്രൈവർമാർ വാഹനങ്ങൾ പെട്ടെന്ന് നിർത്തുന്നതിനാൽ അപകടങ്ങൾ വർധിക്കുന്നതുമൂകലമാണ് ബിൽ കൊണ്ടുവരുവാൻ കാരണമായി ചൂണ്ടിക്കാണിക്കുന്നത്. എത്രയും പെട്ടെന്ന് ഗവർണർ ഒപ്പുവെയ്ക്കുന്നതോടെ ബിൽ നിയമമാകും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP