Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ജിമ്മികാർട്ടറുടെ 95ാം ജന്മദിനം ആഘോഷിച്ചു; അമേരിക്കയിൽ ജീവിച്ചിരുന്ന പ്രായം കൂടിയ പ്രസിഡന്റ്

ജിമ്മികാർട്ടറുടെ 95ാം ജന്മദിനം ആഘോഷിച്ചു; അമേരിക്കയിൽ ജീവിച്ചിരുന്ന പ്രായം കൂടിയ പ്രസിഡന്റ്

പി പി ചെറിയാൻ

അറ്റ്ലാന്റാ: അമേരിക്കയുടെ ചരിത്രത്തിൽസ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായംകൂടിയ മുൻ പ്രസിഡന്റ് എന്ന ബഹുമതിക്ക് അർഹനായ ജിമ്മി കാർട്ടറുടെ 95ാം ജന്മദിനം ലളിതമായ പരിപാടികളോടെ ആഘോഷിച്ചു. 1924 ലായിരുന്നു കാർട്ടറുടെ ജനനം\

സൗത്ത് അറ്റ്ലാന്റായിൽ നിന്നും 150 മൈൽ മാറി ജോർജിയായിലെ ടൈനി പ്ലെയ്ൻസിൽ വിശ്രമ ജീവിതം നയിക്കുന്ന പ്രസിഡന്റിന്റെ ജന്മദിനാഘോഷം പ്രത്യേക പൊതു പരിപാടികളൊന്നും ഇല്ലാതെയാണ് കൊണ്ടാടിയത്.

അമേരിക്കയുടെ 30ാമത്തെ പ്രസിഡന്റായ കാർട്ടർ 2015ലുണ്ടായ കാൻസർ രോഗത്തെ അതിജീവിച്ചിരുന്നു. ഇതുവരെ അമേരിക്കയിലെ ഏറ്റവും പ്രായം കൂടിയ പ്രസിഡന്റായിരുന്ന ജോർജ് എച്ച് ഡബ്ലിയു ബുഷിന്റെ റിക്കാഡാണ് മറികടന്നത്.കാർട്ടറുടെ ഭാര്യ റോസ്ലിൻ (92). ഇവരുടെ ദമ്പത്യ ജീവിതം 73 വർഷം പിന്നിടുന്നു.

1977 ൽ അമേരിക്കയുടെ പ്രസിഡന്റ്ായി തിരഞ്ഞെടുക്കപ്പെട്ടു. 1981 ൽ പ്രസിഡന്റ് പദവിയിൽ നിന്നും മാറിയ ശേഷം തന്റെ ഏറ്റവും വലിയ ഒരാഗ്രഹം അമേരിക്കയ്ക്ക് ഒരു വനിതാ പ്രസിഡന്റ് ഉണ്ടാകണമെന്നാണ് എന്ന് അദ്ദേഹം പറഞ്ഞു.

90 വയസ്സ് പൂർത്തിയാക്കിയ പ്രസിഡന്റുമാരിൽ കാർട്ടറിന് പുറമെ ജോർജ് എച്ച് ഡബ്ലിയു ബുഷ്, ജോൺ ആഡംസ്, ഹെർബെർട്ട് ഹുവെൻ, റൊണാൾഡ് റീഗൻ, ജെറാൾഡ് ഫോർഡ് എന്നിവരാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP