Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബ്ലാക് പാന്തർ സിനിമ സൗജന്യമായി പ്രദർശിപ്പിക്കുന്നു; പ്രവേശനത്തിന് മുൻകൂട്ടി രജിസ്റ്റർ ചെയ്യണം

ബ്ലാക് പാന്തർ സിനിമ സൗജന്യമായി പ്രദർശിപ്പിക്കുന്നു; പ്രവേശനത്തിന് മുൻകൂട്ടി രജിസ്റ്റർ ചെയ്യണം

പി.പി. ചെറിയാൻ

ഒക്കലഹോമ: മാർവൽ കോമിക്സ് അടിസ്ഥാനമാക്കി 2018 ൽ നിർമ്മിച്ച അമേരിക്കൻ സൂപ്പർ ഹീറോ ഫിലിം അമേരിക്കൻ എഎംസി തീയേറ്ററുകളിൽ സൗജന്യമായി പ്രദർശിപ്പിക്കുന്നു.

മാർവൽ സ്റ്റുഡിയോ നിർമ്മാണം നിർവ്വഹിച്ചു വാൾട്ട് ഡിസ്നി സ്റ്റുഡിയോസ് മോഷൻ പിക്ച്ചേഴ്സ് വിതരണം ചെയ്യുന്ന ഈ ചിത്രം 2018 ലെ യുഎസ് കാനഡയിലെ ഏറ്റവും അധികം കളക്ഷൻ റിക്കാർഡ് സ്ഥാപിച്ച രണ്ടാമത്തേതാണ്. അക്കാദമി അവാർഡും, ഗോൾഡൻ ഗ്ലോബ് അവാർഡും സ്‌ക്രീൻ ആക്റ്റേഴ്സ് അവാർഡ് ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്.

ബ്ലാക്ക് ഹിസ്റ്ററി മാസത്തെ ആഘോഷത്തോടനുബന്ധിച്ച് ഒക്കലഹോമ സിറ്റിയിലെ എ എം സി തീയേറ്ററുകളിൽ ഫെബ്രുവരി ഒന്നു മുതൽ ഏഴു വരെ സൗജന്യമാണെങ്കിലും പ്രവേശനത്തിന് എഎംസി തീയേറ്ററുകളിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP