Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ടെക്സസ് ബോർഡർ പട്രോൾ മിനിറ്റിനുള്ളിൽ പിടികൂടിയത് 400-ലധികം അനധികൃത കുടിയേറ്റക്കാരെ

ടെക്സസ് ബോർഡർ പട്രോൾ മിനിറ്റിനുള്ളിൽ പിടികൂടിയത് 400-ലധികം അനധികൃത കുടിയേറ്റക്കാരെ

പി.പി. ചെറിയാൻ

ടെക്സസ്: ടെക്സസ് എൽപാസൊ അതിർത്തിയിൽ നിന്നും യു.എസ്. കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ൻ ഏജന്റ്സ് മാർച്ച് 19 ചൊവ്വാഴ്ച രാവിലെ അഞ്ചു മിനിട്ടിനുള്ളിൽ 400 ൽ പരം അനധികൃത കുടിയേറ്റക്കാരെ പിടികൂടി.

എൽ പാസൊ ബൊവി ഹൈസ്‌ക്കൂളിനു സമീപത്തു നിന്നും അതിരാവിലെ 194 പേരെ പിടികൂടി മിനിട്ടുകൾക്കുള്ളിൽ എൽപാസൊ ഡൗൺടൗണിൽ നിന്നും 245 പേർ ഉൾപ്പെടുന്ന മറ്റൊരു സംഘത്തേയും പിടികൂടിയതായി ബോർഡർ പെട്രോൾ ഏജന്റുമാർ അറിയിച്ചു. സെൻട്രൽ അമരിക്കയിൽ നിന്നും അനധികൃതമായി കുടിയേറിയവരാണ് ഭൂരിപക്ഷവും ട്രമ്പ് ഭരണകൂടത്തിന്റെ സീറൊ ടോളറൻസ് (Zerx Tolerance) നയത്തിന്റെ ഭാഗമായി അനധികൃത കുടിയേറ്റക്കാർക്കെതിരെ ശക്തമായ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്.

കഴിഞ്ഞ ആഴ്ചയിൽ അരിസോണയിൽ 750 അനധികൃത കുടിയേറ്റക്കാരാണ് ബോർഡർ സെക്യൂരിറ്റി പിടികൂടിയത്. മെക്സിക്കൊകാലിഫോർണിയ അതിർത്തി കടന്നൈത്തിയ നിരവധിപേർ അറസ്റ്റിലായിട്ടുണ്ട്. ആറു മുതൽ ഒമ്പതു വരെ കുട്ടികളും അറസ്റ്റു ചെയ്യപ്പെട്ടവരിൽ ഉൾപ്പെടുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP