Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കുട്ടികളെ കാറിലിരുത്തി മദ്യലഹരിയിൽ കാറോടിച്ച മാതാവ് അറസ്റ്റിൽ

കുട്ടികളെ കാറിലിരുത്തി മദ്യലഹരിയിൽ കാറോടിച്ച മാതാവ് അറസ്റ്റിൽ

പി.പി. ചെറിയാൻ

ബ്രൂക്ക്ലിൻ: മദ്യ ലഹരിയിൽ കുട്ടികളെ കാറിലിരുത്തി ഡ്രൈവ് ചെയ്ത മാതാവിനെ ഓഗസ്റ്റ് 12 ഞായറാഴ്ച രാവിലെ പൊലീസ് അറസ്റ്റ് ചെയ്തു.

ബ്ലു നിസ്സാൻ അൾട്ടിമ കാറിൽ കുട്ടികളെ ഇരുത്തി അതിവേഗതയിൽ പാഞ്ഞ വാഹനത്തെ രാവിലെ 1.50 നാണ് പൊലീസ് പിടികൂടിയത്. കാറിൽ പരിശോധന നടത്തിയതിനെ തുടർന്ന് മദ്യ ലഹരിയിൽ സംസാരിക്കുവാൻ പോലും കഴിയായിരുന്ന മാതാവ് അമാന്റാ ഗുഡ് മാൻ (25) മൂന്ന് വയസ്സും പത്ത് മാസവും ഉള്ള രണ്ട് കുട്ടികൾ എന്നിവരെ കസ്റ്റഡിയിൽ എടുത്തതായി നാസ്സു കൗണ്ടി പൊലീസ് പറഞ്ഞു.

കുട്ടികളുട ജീവൻ അപടകപ്പടുത്തും വിധം വാഹനം ഓടിച്ചതിനും, മദ്യപിട്ടതിനും മാതാവിനെതിരെ കേസ്സെടുത്തു. 15 വയസ്സിന് താഴെയുള്ള കുട്ടികളുമായി യാത്ര ചെയ്യുമ്പോൾ മദ്യപിച്ച് വാഹനം ഓടിക്കുന്നത് കുറ്റകരമാണെന്നുള്ള 'LEANDRAS LAW' അനുസരിച്ചാണ് ഇവർക്കെതിരെ കേസ്സെടുത്തിട്ടുള്ളത്.

2009 ൽ മൻഹാട്ടനിൽ 11 വയ്സസുള്ള പെൺകുട്ടിയെ കാറിലിരുത്തി മദ്യപിച്ച് വാഹനമോടിക്കു ന്നതിനിടയിലുണ്ടായ അപകടത്തിൽ കൊല്ലപ്പെട്ടിരുന്ന ഇവരുടെ പേരിലാണ് ലിയാണ്ടേഴ്സ് ലൊ നിലവിൽ വന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP