Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഫ്ളൂ സീസണിൽ ഡാലസ് ഫോർട്ട് വർത്തിൽ മരിച്ചവരുടെ എണ്ണം 106 കവിഞ്ഞു

ഫ്ളൂ സീസണിൽ ഡാലസ് ഫോർട്ട് വർത്തിൽ മരിച്ചവരുടെ എണ്ണം 106 കവിഞ്ഞു

പി.പി. ചെറിയാൻ

ഡാലസ്: ഫ്‌ളു സീസൺ ആരംഭിച്ചതു മുതൽ ഇതുവരെ ഡാലസ് ഫോർട്ട് വർത്ത് മെട്രോപ്ലെക്‌സിൽ 106 പേർ മരിച്ചതായി ഡാലസ് കൗണ്ടി അധികൃതർ വ്യക്തമാക്കി. ഡാലസ് കൗണ്ടിയിൽ ഫെബ്രുവരി 6 ന് ആറു പേർ മരിച്ചതോടെ ഇവിടെ മാത്രം മരിച്ചവരുടെ എണ്ണം 60 ആയി.

കഴിഞ്ഞ വർഷം ഈ സീസണിൽ മരിച്ചവരുടെ (17) എണ്ണത്തേക്കാൾ മൂന്നിരട്ടിയിലധികമാണ് ഇതെന്ന് അധികൃതർ പറഞ്ഞു. മരിച്ചവരിൽ ഭൂരിഭാഗവും 36 നും 86 നും ഇടയിൽ പ്രായമുള്ളവരാണ്. കോളിൻ കൗണ്ടി (14) ടറന്റ് കൗണ്ടി (24), ഡെന്റൻ കൗണ്ടി (7) പാർക്കർ കൗണ്ടി (1) ഫ്‌ളു ബാധിച്ചു മരിച്ചവരുടെ സംഖ്യയും അധികൃതർ പുറത്തുവിട്ടു.

ഫെബ്രുവരി 2 ന് ടെക്‌സസ് സംസ്ഥാനത്ത് 2907 പേർ മരിച്ചവരിൽ 2200 പേർ 65 വയസ്സിന് മുകളിലുള്ളവരാണ്. ഇതിൽ അഞ്ചു കുട്ടികളും ഉൾപ്പെടും. സമീപ കാലത്തൊന്നും ഇത്രയും മാരകമായി ഫ്‌ളു ഉണ്ടായിട്ടില്ലെന്നാണ് പറയപ്പെടുന്നത്. ഡാളസ് ഫോർട്ട്വർത്തിലെ പല ആശുപത്രികളിലും മാരകമായി ഫ്‌ളു ബാധിച്ചവരെ മാത്രമാണ് അഡ്‌മിറ്റ് ചെയ്ത് ചികിത്സിക്കുന്നത്.

ഫ്‌ളു ലക്ഷണങ്ങൾ കാണുന്നവർ പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളിലോ ഡോക്ടേഴ്‌സ് ഓഫീസിലോ ചികിത്സ തേടേണ്ടതാണെന്നും അധികൃതർ അറിയിച്ചു. ഫ്‌ളുവിനെതിരെ പ്രതിരോധകുത്തിവെപ്പുകൾ ഇപ്പോഴും ലഭ്യമാണെന്നും ഇതുവരെ എടുക്കാത്തവർക്ക് ഇനിയും കുത്തിവെപ്പുടുക്കാമെന്നും അധീകൃതർ വ്യക്തമാക്കി

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP