Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കാലിഫോർണിയ കൊടും വറുതിയിലേക്ക്; കർശന ജല നിയന്ത്രണം ഏർപ്പെടുത്തി ഗവർണർ

കാലിഫോർണിയ കൊടും വറുതിയിലേക്ക്; കർശന ജല നിയന്ത്രണം ഏർപ്പെടുത്തി ഗവർണർ

കാലിഫോർണിയ; കാലിഫോർണിയയുടെ ചരിത്രത്തിലാദ്യമായി ജല ഉപയോഗത്തിന് കർശന നിയന്ത്രണം വരുന്നു. സിയേറ നെവദ മേഖലകളിൽ മഞ്ഞുവീഴ്ചയുടെ തോത് 65 വർഷത്തിലെ ഏറ്റവും താഴ്ന്ന നിലയിലാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കാലിഫോർണിയയിൽ ജലനിയന്ത്രണം ഏർപ്പെടുത്തുന്നത്. ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് കാലിഫോർണിയ ഗവർണർ ജെറി ബ്രൗൺ പുറപ്പെടുവിച്ചു.

സംസ്ഥാനത്തുകൊടുംവറുതിയുടെ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ജലനിയന്ത്രണം ഏർപ്പെടുത്താൻ സ്റ്റേറ്റ് വാട്ടർ റിസോഴ്സ്സ് കൺട്രോൾ ബോർഡിനെ ചുമതലപ്പെടുത്തുകയായിരുന്നു ഗവർണർ. സംസ്ഥാനത്തൊട്ടാകെ ജല ഉപയോഗത്തിൽ 25 ശതമാനം കുറവ് വരുത്തണമെന്നാണ് ഗവർണർ ആവശ്യപ്പെട്ടിരിക്കുന്നത്. ജല ഉപയോഗത്തിൽ നിയന്ത്രണം വരുത്തുന്നത് നിവാസികളേയും ബിസിനസ് സ്ഥാപനങ്ങളേയും കർഷകരേയും മറ്റും ബാധിക്കും.

ചരിത്രത്തിലെ ഏറ്റവും ഭയാനകമായ വറുതിയാണ് സംസ്ഥാനത്തെ ബാധിച്ചിരിക്കുന്നതെന്നും കർശന നടപടികൾ സ്വീകരിച്ചാലേ ഈയവസ്ഥ നേരിടാൻ സാധിക്കുകയുള്ളൂവെന്നാണ് സിയേറ നെവദയിൽ നടന്ന ഇക്കോ സമ്മേളനത്തിൽ ഗവർണവർ വ്യക്തമാക്കിയത്. ഇവിടങ്ങളിൽ മഞ്ഞുപാളികളുടെ സാന്നിധ്യം തീരെയില്ലെന്നാണ് ഈ രംഗത്തെ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. അതുകൊണ്ടു തന്നെ കൊടും വറുതിയുടെ നാളുകളാണ് വരുന്നതെന്നും ഇതിനെ ഒരുമിച്ച് നേരിടുകയെന്നത് അത്യാവശ്യമാണെന്നും ഗവർണർ  എടുത്തുപറഞ്ഞു. എല്ലാത്തരത്തിലും വെള്ളത്തിന്റെ ഉപയോഗം കുറച്ച് ജലസമ്പത്ത് വർധിപ്പിക്കാൻ ശ്രമിക്കണമെന്നും ഗവർണർ ഉദ്‌ബോധിപ്പിച്ചു.
കൊടുംവേനലിനെ തുടർന്ന് 2014 ജനുവരിയിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച കാലിഫോർണിയയിൽ വെള്ളത്തിന്റെ ഉപയോഗം 20 ശതമാനം എന്നുകണ്ട് കുറയ്ക്കാൻ നിവാസികളെ ഗവർണർ ആഹ്വാനം ചെയ്തിരുന്നു. ലോക്കൽ വാട്ടർ ഏജൻസികളുടെ മേൽ സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയിരുന്ന കർശന നിയന്ത്രണങ്ങൾക്കു പുറമേ ഗവർണറുടെ ആഹ്വാനം കൂടിയായപ്പോൾ വെള്ളത്തിന്റെ ഉപയോഗം പകുതി കണ്ട് കുറഞ്ഞിരുന്നു.

കാമ്പസുകൾ, ഗോൾഫ് കോഴ്‌സുകൾ, സെമിത്തേരികൾ തുടങ്ങിയ വൻ തോതിൽ ലാൻഡ് സ്‌കേപ്പുകൾ ഉള്ള ഇടങ്ങളിൽ വെള്ളത്തിന്റെ ഉപയോഗം നിയന്ത്രിക്കാൻ കർശന നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്. വെള്ളത്തിന്റെ ഉപയോഗം വർധിപ്പിക്കുന്നവർക്ക് അമിത ചാർജ് ഈടാക്കണമെന്ന് ലോക്കൽ വാട്ടർ ഏജൻസികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

ബുധനാഴ്ച നടത്തിയ സ്‌നോ സർവേ പ്രകാരം 1950കളിൽ രേഖപ്പെടുത്തിയ അത്രയും താഴ്ന്ന നിലയിലാണ് സിയേറ നെവദ മേഖലയിൽ ഇപ്പോൾ ഉള്ളത്. സംസ്ഥാനത്തെ മൂന്നിലൊന്ന് വെള്ളത്തിന്റെ സ്രോതസും മഞ്ഞുരുകുന്നത് മൂലമാണ്. സ്‌നോപാക്കുകളിൽ കുറവ് രേഖപ്പെടുത്തിയാൽ വറുതി ഉറപ്പാക്കാം. വേനൽക്കാലത്ത് റിസർവോയറുകളിലേക്കും മറ്റും മഞ്ഞുരുകിയാണ് വെള്ളമെത്തിക്കൊണ്ടിരുന്നത്.

ദുഃഖവെള്ളി പ്രമാണിച്ച് ഓഫീസ് അവധിയായതിനാൽ നാളെ (ഏപ്രിൽ 3) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല- എഡിറ്റർ

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP