Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കാലിഫോർണിയ കമ്മ്യൂണി കോളേജ്-ആദ്യ രണ്ടു വർഷം ട്യൂഷൻ സൗജന്യം

കാലിഫോർണിയ കമ്മ്യൂണി കോളേജ്-ആദ്യ രണ്ടു വർഷം ട്യൂഷൻ സൗജന്യം

പി.പി.ചെറിയാൻ

കാലിഫോർണിയ: ആദ്യമായി മുഴുവൻ സമയവും കാലിഫോർണിയ കമ്മ്യൂണി കോളേജിൽ പ്രവേശനം നേടുന്ന വിദ്യാർത്ഥികൾക്ക് ട്യൂഷൻ ഫീ സൗജന്യമാക്കുന്ന ബില്ലിൽ കാലിഫോർണിയ ഗവർണ്ണർ ഗവിൻ ന്യൂസും ഒപ്പുവെച്ചു.

വിദ്യാർത്ഥികളുടെ ഭാവി കരുപിടിപ്പിക്കുന്നതിനും, ഭാവി ജീവിതം സുരക്ഷിതമാക്കുന്നതിനും ഈ തീരുമാനം ഉപകരിക്കുമെന്ന് ഓഗസ്റ്റ് 27 ചൊവ്വാഴ്ച ഗവർണ്ണർ പുറത്തിറക്കിയ പ്രസ്ഥാവനയിൽ പറയുന്നു.

പഠന ചെലവ് വർദ്ധിക്കുന്ന ഈ സാഹചര്യത്തിൽ കുടുംബാംഗങ്ങൾക്കും, വിദ്യാർത്ഥികൾക്കും ആശ്വാസം ലഭിക്കുന്നതിനുള്ള സുപ്രധാന തീരുമാനം സംസ്ഥാനത്തെ 33000 വിദ്യാർത്ഥികൾക്കാണ് ഗുണം ചെയ്യുക.ഇതേ ആവശ്യം മുന്നിൽ കണ്ടു 2019-2020 ലെ ബഡ്ജറ്റിൽ 42.6 മില്യൺ ഡോളറാണ് വിലയിരുത്തിയിരിക്കുന്നത്.

നേരത്തെ ഒരു വർഷത്തെ ട്യൂഷൻ ഫീ സൗജന്യമാക്കി കൊണ്ടുള്ള ഉത്തരവിറ ക്കിയിരുന്നു.കാലിഫോർണിയ സംസ്ഥാനത്തെ ആകെയുള്ള 2.1 മില്യൺ വിദ്യാർത്ഥികൾ അമേരിക്കയിലെ ഏറ്റവും കൂടുതൽ വിദ്യാർ്തഥികൾ ഉൾകൊള്ളുന്ന ഹയർ എഡ്യൂക്കേഷൻ സിസ്റ്റമാണ്.അമേരിക്കയിലെ പല സംസ്ഥാനങ്ങളിലും കമ്മ്യൂണിറ്റി കോളേജ് പഠനം സൗജന്യമാക്കിക്കൊണ്ടുള്ള തീരുമാനങ്ങൾ ഇതിനകം തന്നെ നടപ്പാക്കി കഴിഞ്ഞിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP