Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വാർത്തയുടെ ഉറവിടം വെളിപ്പെടുത്തുവാൻ വിസമ്മതിച്ച റിപ്പോർട്ടർക്ക് വിലങ്ങ്

വാർത്തയുടെ ഉറവിടം വെളിപ്പെടുത്തുവാൻ വിസമ്മതിച്ച റിപ്പോർട്ടർക്ക് വിലങ്ങ്

പി.പി. ചെറിയാൻ

കാലിഫോർണിയ: പബ്ലിക് ഡിഫൻഡർ ജെഫ് അഡാച്ചിയുടെ (59) മരണത്തെക്കുറിച്ചു തയാറാക്കിയ പൊലീസ് രഹസ്യ റിപ്പോർട്ട് ആരിൽ നിന്നു ലഭിച്ചുവെന്ന ചോദ്യത്തിന് ഉത്തരം പറയാൻ വിസമ്മതിച്ച സാൻഫ്രാൻസിസ്‌ക്കൊ ഫ്രീലാൻഡ് റിപ്പോർട്ടർ ബ്രയാൻ കാർമോദിയെ (49) പൊലീസ് കൈവിലങ്ങ് വച്ചു. വീട്ടിൽ പരിശോധന നടത്തുകയും ചെയ്തു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് സാൻഫ്രാൻസിസ്‌ക്കൊ പൊലീസ് ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥർ കോടതിയുടെ സെർച്ചുവാറണ്ടുമായി ബ്രയാൻ താമസിച്ചിരുന്ന വീട്ടിൽ എത്തിയത്. ജെഫിന്റെ മരണത്തെക്കുറിച്ചു പൊലീസ് തയാറാക്കിയ റിപ്പോർട്ട് എങ്ങനെ ലഭിച്ചു എന്നചോദ്യം ആവർത്തിച്ചിട്ടും ഉത്തരം നൽകാൻ തയാറാകാതിരുന്ന ബ്രയാനെ വിലങ്ങണിയിച്ചു. കാർമോദിയെ മണിക്കൂറുകൾ വീട്ടിനകത്തു പൂട്ടിയിടുകയും ഇയാളുടെ സെൽഫോൺ, കംപ്യൂട്ടർ ഹാർഡ് ഡ്രൈവ്സ്, ക്യാമറ എന്നിവ പൊലീസ് പിടിച്ചെടുക്കുകയും ചെയ്തു

പബ്ലിക് ഡിഫൻസർ ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചതെന്ന് റിപ്പോർട്ടിനെ ഖണ്ഡിക്കുന്നതായിരുന്നു പൊലീസ് തയാറാക്കിയ രഹസ്യ റിപ്പോർട്ട്. ജെഫ് താമസിച്ചിരുന്ന ഹോട്ടലിൽ നിന്നും മയക്കുമരുന്നു, കൊക്കെയ്നും സിറിഞ്ചും ലഭിച്ചത് കൂടുതൽ സംശയത്തിനിട നൽകിയിരുന്നു.

ഏതെല്ലാം സമ്മർദങ്ങൾ ഉണ്ടായാലും വിവരങ്ങൾ വെളിപ്പെടുത്തുകയില്ലാ എന്നാണ് ബ്രയാന്റെ നിലപാട്. രണ്ടാഴ്ച മുമ്പും സാൻഫ്രാൻസിസ്‌ക്കൊ പൊലീസ് റിപ്പോർട്ടറോട് വാർത്തയുടെ ഉറവിടം വെളിപ്പെടുത്തണമെന്നാവശ്യപ്പെട്ടിരുന്നു.

പൊലീസിന്റെ രഹസ്യ റിപ്പോർട്ട് എങ്ങനെ ചോർന്നു എന്നുള്ളത് ഡിപ്പാർട്ട്മെന്റിന്റെ അന്വേഷണത്തിലാണ്. ഔദ്യോഗിക പത്രപ്രവർത്തകന്റെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമാണ് പൊലീസിന്റെ ഭാഗത്തു നിന്നും ഉണ്ടായതെന്ന് കർമോദിയുടെ അറ്റോർണി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP