Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അഞ്ച് വയസ്സുകാരൻ രാത്രിയിൽ തനിയെ സൈക്കിളിൽ ; മാതാവിനെതിരെ ക്രിമിനൽ കേസ്സ്

അഞ്ച് വയസ്സുകാരൻ രാത്രിയിൽ തനിയെ സൈക്കിളിൽ ; മാതാവിനെതിരെ ക്രിമിനൽ കേസ്സ്

പി.പി. ചെറിയാൻ

ബ്രൂക്ക്ലിൻ: അഞ്ച് വയസ്സുകാരൻ ഒറ്റക്ക് രാത്രി സൈക്കിൾ ചവിട്ടുന്നത് പൊലീസ് കണ്ടെത്തിയതിനെ തുടർന്ന് കുട്ടിയുടെ മാതാവിനെതിരെ ക്രിമിനൽ കേസ്സ് ചാർജ്ജ് ചെയ്തു. ഫൽറ്റ് ബുഷ് ലിൻഡൻ ബിലവഡ് ഈസ്റ്റ് സ്ട്രീറ്റിൽ സെപ്റ്റംബർ 7 ശനിയാഴ്ച രാത്രി 10 മണിയോടടുത്തായിരുന്നു സംഭവം. ഒറ്റക്ക് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന കുട്ടിയെ പൊലീസ് പിടികൂടി. കുട്ടിക്ക് സ്ഥലത്തിന്റേയോ വീടിന്റേയോ അഡ്രസ്സ് നൽകാനായില്ല ഞായറാഴ്ച ഒരു മണിയോടെ കുട്ടിയുടെ ചിത്രം പൊതുജനങ്ങളുടെ അറിവിനായി പ്രസിദ്ധീകരിച്ചു.

ഞായറാഴ്ച ഉച്ച കഴിഞ്ഞതോടെ കുട്ടിയെ കാണുന്നില്ല എന്ന് മാതാവ് പൊലീസിൽ പരാതിപ്പെട്ടു. കുട്ടിയുടെ പിതാവിന്റെ സംരക്ഷണത്തിലായിരിക്കുമെന്നാണ് മാതാവ് കരുതിയത്. പിതാവിനോട് അന്വേഷിച്ചപ്പോളാണ് ഇരുവർക്കും തെറ്റ് മനസ്സിലായത്. പൊലീസ് പിന്നീട് കുട്ടിയെ വിശദമായ പരിശോധനക്ക് ശേഷം മറ്റൊരു കുടുംബാംഗത്തെ ഏൽപിച്ചു.

ഞായറാഴ്ച ന്യൂയോർക്ക് പൊലീസ് ഡിപ്പാർട്ട്മെന്റാണ് വിവരം മാധ്യമങ്ങൾക്ക് നൽകിയത്. കുട്ടിക്ക് പരിക്കേൽക്കുംവിധം അശ്രദ്ധമായി പ്രവർത്തിച്ചു എന്ന കുറ്റംാണ് മാതാവിനെതിരെ ചാർജ്ജ് ചെയ്തിരിക്കുന്നത്. ഇവർ താമസിച്ചിരുന്ന അപ്പാർട്ട്മെന്റിൽ നിന്നും അര മൈൽ അകലെയായിരുന്ന കുട്ടി ബൈക്കിൽ സഞ്ചരിച്ചിരുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP