Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോവിഡ് -19 : ഇന്ത്യൻ അമേരിക്കൻ ഷെഫ് ന്യൂയോർക്കിൽ അന്തരിച്ചു

കോവിഡ് -19 : ഇന്ത്യൻ അമേരിക്കൻ ഷെഫ് ന്യൂയോർക്കിൽ അന്തരിച്ചു

പി.പി. ചെറിയാൻ

ന്യൂയോർക്ക് : അമേരിക്കയിലും ഇന്ത്യയിലും വിജയകരമായി റസ്റ്ററന്റ് ബിസിനസ് നടത്തിയിരുന്ന ഷെഫ് ഫ്ലോയ്!ഡ് കോർഡോ (59) കൊറോണ വൈറസ് ബാധയെ തുടർന്ന് ന്യൂയോർക്കിൽ അന്തരിച്ചു. മാർച്ച് 25 നായിരുന്നു അന്ത്യം.

മാർച്ച് 8ന് ബോംബെയിൽ നിന്നും ജർമനി ഫ്രാങ്ക്ഫർട്ട് വഴിയാണ് ഫ്ലോയ്!ഡ് ന്യൂയോർക്കിൽ എത്തിയത്. തുടർന്ന് പനിയും ശരീരാസ്വസ്ഥതയും അനുഭവപ്പെട്ടിരുന്നു. തുടർന്ന് ന്യൂജഴ്സി മോണ്ട് ക്ലയറിലുള്ള മൗണ്ടൻ സൈഡ് മെഡിക്കൽ സെന്ററിൽ കഴിയുകയായിരുന്നു. ഫ്ലോയ്ഡിന്റെ മരണം കൊറോണ വൈറസ് ബാധിച്ചായിരുന്നുവെന്ന് കമ്പനി പുറത്തിറക്കിയ സ്റ്റേറ്റ്മെന്റിൽ പറയുന്നു.

ബോംബെയിലെ ഒ പെഡ്രോ (O PEDRO) സ്വീറ്റ് കമ്പനിയുടേയും ബോംബൈ കാന്റീന്റേയും പാർട്ണറായിരുന്നു ഫ്ലോയ്ഡ്.

2011ൽ ടോപ് ഷെഫ് മാസ്റ്ററായി വിജയിച്ച ഫ്ലോയ്ഡ് തനിക്കു സമ്മാനമായി ലഭിച്ച 1,10,000 ഡോളർ ന്യൂയോർക്ക് മൗണ്ട് സീനായ് സ്‌കൂൾ ഓഫ് മെഡിസിൻ യങ്ങ് സയന്റിസ്റ്റ് കാൻസർ റിസേർച്ച് ഫണ്ടിനായി സംഭാവന ചെയ്തിരുന്നു. നാലു തവണ ജയിംസ് ബിയേഡ് നോമിനിയായിരുന്ന ഫ്ലോയ്ഡ് പാചക കലയെക്കുറിച്ച് പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിരുന്നു. സുപ്രസിദ്ധ പാചകക്കാരനും ചാരിറ്റി പ്രവർത്തകനുമായി ഫ്ലോയ്ഡിന്റെ മരണത്തിൽ അനുശോചിച്ചു. നിരവധി സന്ദേശങ്ങൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ലഭിക്കുന്നതായി കമ്പനി വക്താവ് അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP