Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ന്യൂയോർക്കിലേക്ക് സംഭാവനയായി ചൈനീസ് നിർമ്മിത വെന്റിലേറ്ററുകൾ; ചൈന സഹായവുമായി രംഗത്തെത്തിയത് വെന്റിലേറ്ററുകൾ ലഭ്യമല്ലാത്തതിന്റെ പേരിൽ ന്യൂയോർക്ക് ഗവർണറും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള അസ്വാരസ്യം നിലനിൽക്കെ

ന്യൂയോർക്കിലേക്ക് സംഭാവനയായി ചൈനീസ് നിർമ്മിത വെന്റിലേറ്ററുകൾ; ചൈന സഹായവുമായി രംഗത്തെത്തിയത്  വെന്റിലേറ്ററുകൾ ലഭ്യമല്ലാത്തതിന്റെ പേരിൽ ന്യൂയോർക്ക് ഗവർണറും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള അസ്വാരസ്യം നിലനിൽക്കെ

പി പി ചെറിയാൻ

ന്യൂയോർക് :കൊവിഡ്-19 രൂക്ഷമായി പടരുന്ന ന്യൂയോർക്കിലേക്ക് ചൈനീസ് സർക്കാർ.സംഭാവനയായി 1000 വെന്റിലേറ്ററുകൾ കയറ്റി അയക്കുന്നു. ചൈനീസ് കമ്പനിയായ ആലിബാബ മുഖേനയാണ് വെന്റിലേറ്ററുകൾ നൽകുന്നത്. ന്യൂയോർക്ക് ഗവർണർ ആൻഡ്ര്യൂ ക്യുമോ ഏപ്രിൽ നാല് ശനിയാഴ്ച വിളിച്ചുചേർത്ത പത്രസമ്മേളനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത് ഇത് വലിയ ഒരു കാര്യമാണെന്നാണ് ഗവർണർ ചൈനയുടെ സഹായത്തെക്കുറിച്ച് വിശേഷിപ്പിച്ചത് .ചൈനയുടെ സഹായവാഗ്ദാനത്തിന് ന്യൂയോർക്കിലെ ചൈനീസ് കൗൺസിൽ ജനറലിലും ആലിബാബ സ്ഥാപകരായ ജാക് മായ്ക്കും, ജോ സായ്ക്കും ഗവർണർ നന്ദി പറഞ്ഞു.

ജോൺ എഫ് കെന്നഡി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ചൈനയുടെ വെന്റിലേറ്ററുകൾ എത്തുന്നത് . കൊവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുന്ന അമേരിക്കയിൽ വെന്റിലേറ്ററുകൾക്ക് ക്ഷാമം നേരിടുന്ന സാഹചര്യത്തിലാണ് ചൈനയുടെ സഹായം.

വെന്റിലേറ്ററുകൾ ലഭ്യമല്ലാത്തതിന്റെ പേരിൽ ന്യൂയോർക്ക് ഗവർണറും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും അസ്വാരസ്യം നിലനിൽക്കെയാണ് ചൈന സഹായനുമായി രംഗത്തെത്തിയത് .

കൊവിഡ് മരണം കൂടുന്ന സാഹചര്യത്തിൽ ന്യയോർക്കിന് അടിയന്തര സഹായം ഫെഡറൽ ഗവണ്മെന്റ് നൽകണമെന്ന് ഗവർണർ ആൻഡ്രൂ ക്യുമൊ നേരത്തെ പ്രസിഡന്റ് ട്രമ്പിനോട് ആവശ്യപ്പെട്ടിരുന്നു.എന്നാൽ ന്യൂയോർക്കിന് ആവശ്യത്തിന് സഹായം നൽകിയിട്ടുണ്ടെന്നും ഇനിയും വെന്റിലേറ്ററുകൾ ന്യൂയോർക്കിന് നൽകേണ്ടെന്നുമാണ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചത്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP